twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ സമയത്ത് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയി, അനുഭവം പങ്കുവെച്ച് അപ്പാനി ശരത്

    By Midhun Raj
    |

    മാലിക്കിലെ ഷിബു എന്ന കഥാപാത്രമായി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് അപ്പാനി ശരത്. ചെറിയ വേഷമാണെങ്കിലും ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം തന്നെയാണ് നടന്‍ സിനിമയില്‍ ചെയ്തത്. അങ്കമാലി ഡയറീസ് മുതല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശരത് തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാടകരംഗത്തുനിന്നാണ് നടന്‍ സിനിമയിലേക്ക് എത്തിയത്. അരങ്ങേറ്റ ചിത്രത്തിലെ പ്രകടനം നടന്‌റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറി. മലയാളികള്‍ക്ക് പുറമെ മറ്റുഭാഷകളിലെ സിനിമാപ്രേമികളും ഏറ്റെടുത്ത ചിത്രമാണ് അങ്കമാലി ഡയറീസ്.

    ഹസീ ഖാസിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

    ആദ്യ ചിത്രത്തിന് ശേഷം നായകനായും സഹനടനായും നെഗറ്റീവ് റോളുകളിലുമെല്ലാം അപ്പാനി ശരത് എത്തി. കൂടാതെ ഓട്ടോ ശങ്കര്‍ എന്ന സീരീസിലൂടെ വെബ് സീരിസ് രംഗത്തും തുടക്കം കുറിച്ചിരുന്നു നടന്‍. മാലിക്കിന് ശേഷം മിഷന്‍ സി എന്ന ചിത്രമാണ് നടന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. അതേസമയം ലോക്ഡൗണ്‍ സമയത്ത് താനും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോയതെന്ന് പറയുകയാണ് അപ്പാനി ശരത്.

    ലോക്ഡൗണില്‍ സിനിമ മൊത്തം

    മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്. ലോക്ഡൗണില്‍ സിനിമ മൊത്തം നിശ്ചലമായപ്പോള്‍ താനും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോയതെന്ന് അപ്പാനി ശരത് പറയുന്നു. ചെയ്തിരുന്ന സിനിമകളെല്ലാം മുടങ്ങിപ്പോയി. എന്ത് ചെയ്യണമെന്ന് അറിയില്ല. വിഷാദത്തിന്‌റെ വക്കിലെത്തി എന്ന് പറയാം. അപ്പോഴെല്ലാം എനിക്ക് പൂര്‍ണ പിന്തുണയുമായി നിന്നത് ഭാര്യ രേഷ്മയാണ്.

    പിന്നെ എന്നെ തേടി ഏതാനും പ്രോജക്ടുകള്‍

    പിന്നെ എന്നെ തേടി ഏതാനും പ്രോജക്ടുകള്‍ വന്നു. തമിഴിലും നല്ല വേഷങ്ങള്‍ ലഭിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഷൂട്ടിംഗ് മുടങ്ങിയെങ്കിലും അതെല്ലാം കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ പുനരാരംഭിക്കും. എനിക്ക് ടെന്‍ഷനടിക്കാതെ പറ്റില്ലല്ലോ. ഞാന്‍ സിനിമയില്‍ വലിയ സ്ഥാനത്ത് എത്തി എന്നൊന്നും കരുതുന്നില്ല. സിനിമയില്‍ വരുന്നതിന് മുന്‍പ് അനുഭവിച്ചതിനേക്കാള്‍ നാലിരട്ടി സ്ട്രഗിള്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്, നടന്‍ പറഞ്ഞു.

    ലാലേട്ടന്‌റെ വീട്ടില്‍ പൃഥ്വിരാജിന്റെ സര്‍പ്രൈസ്, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ചന്തുനാഥ്ലാലേട്ടന്‌റെ വീട്ടില്‍ പൃഥ്വിരാജിന്റെ സര്‍പ്രൈസ്, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ചന്തുനാഥ്

    ഇനിയും സിനിമകള്‍ ചെയ്യണം

    ഇനിയും സിനിമകള്‍ ചെയ്യണം, നല്ല സിനിമയുടെ ഭാഗമാകണം എന്ന ആഗ്രഹവും അപ്പാനി ശരത് പങ്കുവെച്ചു. അതിന് നന്നായി ഞാന്‍ പെര്‍ഫോം ചെയ്യണം. കാരണം അഭിനയ മോഹവുമായി സിനിമയില്‍ ദിനംപ്രതി പുതിയ ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഏറെ വിഷമകരമാണ് ഇവിടെ പിടിച്ചുനില്‍ക്കുക എന്നത്. നമ്മളും ആ മല്‍സരത്തിന്‌റെ ഭാഗമാണ്.

    മാലിക്കിലെ ആ 12 മിനിറ്റ് ഒറ്റ ടേക്കല്ല, ശരിക്കും ചെയ്തത്, അനുഭവം പങ്കുവെച്ച് സാനു ജോണ്‍ വര്‍ഗീസ്‌മാലിക്കിലെ ആ 12 മിനിറ്റ് ഒറ്റ ടേക്കല്ല, ശരിക്കും ചെയ്തത്, അനുഭവം പങ്കുവെച്ച് സാനു ജോണ്‍ വര്‍ഗീസ്‌

    Recommended Video

    Malik ഷൂട്ടിനിടയിലെ Nimishaയുടെ Video പങ്കുവെച്ച്‌ Vinay Forrt
    അതുകൊണ്ട് തന്നെ കഠിനാദ്ധ്വാനം ചെയ്യുക

    അതുകൊണ്ട് തന്നെ കഠിനാദ്ധ്വാനം ചെയ്യുക എന്നതല്ലാതെ മറ്റൊരു വഴിയും നമുക്ക് മുന്നിലില്ല, അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി. അതേസമയം മോണിക എന്ന വെബ് സീരിസിലൂടെ സംവിധായകനായും തുടക്കം കുറിച്ചിരിക്കുകയാണ് അപ്പാനി ശരത്. ഭാര്യ രേഷ്മയും സീരിസില്‍ അഭിനയിക്കുന്നുണ്ട്. ഭാര്യ അഭിനയരംഗത്തേക്ക് എത്തിയത് അവിചാരിതമായിട്ടാണ് എന്നും നടന്‍ പറഞ്ഞു. മാലികിലെ റോള്‍ ചര്‍ച്ചയായത് വലിയ സന്തോഷം നല്‍കിയെന്നും വേഷത്തിന്‌റെ വലുപ്പചെറുപ്പം നോക്കാറില്ലെന്നും അപ്പാനി ശരത് പറഞ്ഞു.

    മമ്മൂട്ടിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍, വൈറല്‍ കുറിപ്പ്‌മമ്മൂട്ടിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍, വൈറല്‍ കുറിപ്പ്‌

    Read more about: appani sarath
    English summary
    malik movie actor appani sarath opens up the Mental stress he faced during lockdown days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X