For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ പഴയ സാരി കൊണ്ട് ഷര്‍ട്ടാക്കിയാലും പൃഥ്വി ഇടും; പക്ഷേ കാറിന്റെ കാര്യം അങ്ങനെയല്ലെന്ന് മല്ലിക സുകുമാരന്‍

  |

  മല്ലിക സുകുമാരനും മകന്‍ പൃഥ്വിരാജ് സുകുമാരനും ഒരുമിച്ച് അഭിനയിച്ച ഗോള്‍ഡ് എന്ന ചിത്രം അടുത്തിടെയാണ് റിലീസായത്. ചിത്രത്തില്‍ ഇരുവരും അമ്മയും മകനുമായിട്ടാണ് അഭിനയിച്ചതെന്ന പ്രത്യേകതയുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പല അഭിമുഖങ്ങളിലൂടെയും മല്ലിക വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.

  എന്നാല്‍ കാറിനോടും മറ്റ് ചില സാധനങ്ങളോടും പൃഥ്വിരാജിനുള്ള ഭ്രമത്തെ കുറിച്ച് പറയുന്ന നടിയുടെ വീഡിയോയാണ് വൈറലാവുന്നത്. മുന്‍പൊരിക്കല്‍ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് മകന്റെ ഇഷ്ടങ്ങളെ കുറിച്ചും തന്റെ താല്‍പര്യങ്ങളെ പറ്റിയും മല്ലിക സുകുമാരന്‍ അഭിപ്രായപ്പെട്ടത്.

  Also Read: അമ്മയ്ക്ക് 43 വയസുള്ളപ്പോഴാണ് ഞാന്‍ ജനിച്ചത്; എന്റെ പത്താം വയസില്‍ അമ്മയ്ക്ക് 53 വയസായെന്ന് കൃഷ്ണ കുമാര്‍

  പൃഥ്വിരാജിന് ഏറ്റവും ഇഷ്ടമുള്ളത് വാഹനങ്ങളും ഷൂസും വാച്ചുമൊക്കെയാണ്. ഇടുന്ന ഷര്‍ട്ട് എന്റെ പഴയ സാരി വെട്ടിമുറിച്ച് തയ്യിച്ച് കൊടുത്താലും ഇടും. സുപ്രിയയെ കൊണ്ട് കൊടുപ്പിച്ചാല്‍ മതി. അവനറിയാതെ അതിട്ടോളും. പക്ഷേ കാറുകളും ഷൂസും വാച്ചുമൊക്കെ കുറച്ച് ഭ്രാന്തോട് കൂടിയാണ് അവന്‍ സ്വന്തമായി വാങ്ങുന്നത്. അങ്ങനെയാണ് പൃഥ്വിരാജ്.

  Also Read: അമേരിക്കയിലെ നൃത്ത വിദ്യാലയത്തിന് 20 വയസ്സാവുന്നു; വിദേശത്തെ ജീവിതം വരുത്തിയ മാറ്റം; ദിവ്യ ഉണ്ണി പറയുന്നു

  പൃഥ്വി സിനിമയിലേക്ക് പോകുമ്പോള്‍ എന്റെ വണ്ടിയായിരുന്നു. അന്ന് ഓപ്പലാസ ആണ് എന്റെ കാര്‍. പഴയ ബെന്‍സും മാരുതിയുമൊക്കെ സുകുവേട്ടന്‍ പോയതിന് ശേഷം കൊണ്ട് നടക്കേണ്ട ആവശ്യം എനിക്കില്ലായിരുന്നു. ബെന്‍സൊക്കെ കൊടുത്തതിന് ശേഷമാണ് ഞാന്‍ വേറൊരു കാര്‍ വാങ്ങിക്കുന്നത്. 5555 ആയിരുന്നു ആ വണ്ടിയുടെ നമ്പര്‍. പിന്നീട് പൃഥ്വി വാങ്ങിയ ഓഡി കാറിനും ഇതേ നമ്പറായിരുന്നു, എന്നും മല്ലിക സുകുമാരന്‍ പറയുന്നു.

  അതേ സമയം മുന്‍പ് പൃഥ്വിരാജിന്റെ കാറിനെ കുറിച്ച് തുറന്ന് സംസാരിച്ചതിന്റെ പേരില്‍ മല്ലിക സുകുമാരന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. മകന്റെ ലംബോര്‍ഗിനി കാര്‍ ഉപയോഗിക്കാന്‍ പറ്റിയ റോഡുകളൊന്നും നാട്ടിലില്ലെന്നാണ് മല്ലിക പറഞ്ഞത്. ഇത് വലിയ പരിഹാസങ്ങള്‍ വാങ്ങി കൊടുത്തു. എന്നാല്‍ എല്ലാം തുറന്ന് പറയാന്‍ ധൈര്യമുള്ള സ്ത്രീയാണ് മല്ലിക സുകുമാരനെന്ന് പറയുകയാണ് ആരാധകര്‍.

  അനുകൂലിച്ച് സംസാരിക്കുന്നവര്‍ക്കിടയില്‍ പ്രതികൂലിക്കുന്നവരുമുണ്ട്. ഇങ്ങനെ പൊങ്ങച്ചം പറയാതെ പാവങ്ങളെ സഹായിക്കാനാണ് ഒരാള്‍ ആവശ്യപ്പെടുന്നത്. 'നിങ്ങളെയും നിങ്ങളുടെ മക്കളെയും ഉയര്‍ത്തിയത് ഈ സമൂഹമല്ലേ. അവിടെ ഒരുപാട് പാവങ്ങളുണ്ട്.

  അവര്‍ക്ക് വേണ്ടി സുകുമാരന്‍ ട്രസ്റ്റ് തുടങ്ങി സഹായിക്കാന്‍ നോക്കൂ. അല്ലാതെ ചുമ്മാ ഈ കാറിന്റെ വണ്ണവും രാജുവിന്റെ വലുപ്പം ഒക്കെ പറഞ്ഞു പോകുന്നതിനോട് യോജിപ്പില്ല. കാരണം സിനിമയില്‍ ഒരാള്‍ വളരുന്നത് പ്രേക്ഷകര്‍ ഉള്ളത് കൊണ്ട് ആണ്. അത് മറക്കരുത്.

  ലാലേട്ടന്‍ സ്വന്തമായി വിശ്വശാന്തി എന്ന ട്രസ്റ്റ് തുടങ്ങി. സന്തോഷ് പണ്ഡിറ്റ് വരെ ചെയുന്നു. താങ്കള്‍ ചുമ്മാ വിടല്‍ അല്ലാതെ എന്തെങ്കിലും ചെയൂ. ചുമരുണ്ടെങ്കിലെ ചിത്രം വരക്കാന്‍ പറ്റൂ എന്നാണ് ഒരു ആരാധകന്‍ മല്ലികയെ ഉപദേശിക്കുന്നത്.

  എന്നാല്‍ ഈ കമന്റിനെ പൊളിച്ചെഴുതുന്ന മറുപടികളുമായി ആരാധകരും എത്തുന്നുണ്ട്. സ്വന്തമായി അധ്വാനിച്ച് നേടിയതിനെ കുറിച്ചാണല്ലോ അവര്‍ പറയുന്നത്. അതിപ്പോള്‍ അവര്‍ക്കിഷ്ടമുള്ളത് പോലെ ചെയ്യാനും ജീവിക്കാനുമാണല്ലോ. അവരെന്ത് ചെയ്യണമെന്ന് മറ്റുള്ളവര്‍ പഠിപ്പിക്കേണ്ട ആവശ്യമുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

  English summary
  Mallika Sukumaran Opens Up About Prithviraj's Interest In Luxury Car. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X