Just In
- 6 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 7 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 8 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 8 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പൂര്‍ണിമയുടേയും ഇന്ദ്രന്റേയും ആഘോഷത്തിനിടയില്‍ സര്‍പ്രൈസുമായി മല്ലികയുമെത്തി, ചിത്രങ്ങള്‍ വൈറല്‍
മരുമക്കളെ മക്കളെപ്പോലെയാണ് താന്‍ പരിഗണിക്കാറുള്ളതെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ച് ഇന്ദ്രജിത്ത് പറയുന്നതിന് തന്നെ പൂര്ണിമയുമായുള്ള മകന്റെ ഇഷ്ടം അവര്‍ തിരിച്ചറിഞ്ഞിരുന്നു. അമ്മയ്ക്കൊപ്പം ലൊക്കേഷനിലേക്കെത്തിയപ്പോഴായിരുന്നു ഇന്ദ്രജിത്ത് പൂര്‍ണ്ണിമയെ കണ്ടത്.
സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വിവാഹ ജീവിതം 18 വര്‍ഷത്തിലേക്ക് എത്തിയും പൂര്‍ണിമയുടെ പിറന്നാളും ഒരുമിച്ച് ആഘോഷിച്ചിരിക്കുകയാണ് ഇന്ദ്രജിത്തും കുടുംബവും. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചെത്തിയത്.
ആഘോഷത്തില്‍ പങ്കുചേരാനായി മല്ലിക സുകുമാരനും എത്തിയിരുന്നു. ഇന്ദ്രനും കുടുംബത്തിനുമൊപ്പമുള്ള മല്ലികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പൂര്‍ണിമയേയും കൊച്ചുമക്കളേയും ചേര്‍ത്തുപിടിച്ച് അതീവ സന്തോഷത്തോടെയായിരുന്നു മല്ലിക സുകുമാരന്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. പൂര്‍ണിമ പെട്ടെന്ന് തന്നെ കുടുംബവുമായി ഇണങ്ങിയെന്ന് മുന്‍പ് മല്ലിക പറഞ്ഞിരുന്നു. കൊച്ചിയില്‍ ഫ്ളാറ്റുണ്ടെങ്കിലും ഇടയ്ക്ക് മാത്രമേ മല്ലിക അവിടേക്ക് എത്താറുള്ളൂ.
തിരുവനന്തപുരം വിട്ട് മറ്റൊരു സ്ഥലത്തേക്ക് ചേക്കേറുന്നത് ഓര്‍ക്കാനേ വയ്യെന്നായിരുന്നു അവര്‍ പറഞ്ഞത്. സിനിമാതിരക്കുകള്‍ക്കിടയിലും അമ്മയ്ക്ക് അരികിലേക്ക് എത്താറുണ്ട് ഇന്ദ്രജിത്തും പൃഥ്വിരാജും.
കോള്‍ഡ് കേസ് സിനിമയുടെ ചിത്രീകരണ സമയത്ത് മല്ലികയെ കാണാനായി പൃഥ്വിയെത്തിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് കുരുതിയിലേക്ക് താരമെത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങില്‍ മല്ലിക സുകുമാരനും പങ്കെടുത്തിരുന്നു.
ഇത്തവണ മല്ലിക സുകുമാരന്റെ പിറന്നാളും കൊച്ചിയില്‍ വെച്ചായിരുന്നു ആഘോഷിച്ചത്. പൃഥ്വിരാജും സുപ്രിയയും അലംകൃതയും ആഘോഷത്തിനായെത്തിയിരുന്നു. കുടുംബസമേതമുള്ള ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. നേരത്തെ പാത്തുവായിരുന്നു അച്ഛമ്മ എന്ന് പറഞ്ഞ് എപ്പോഴും ഒപ്പം കൂടിയിരുന്നത്, ഇപ്പോഴത് നച്ചുവും അല്ലിയുമായി മാറിയെന്നും മല്ലിക പറഞ്ഞിരുന്നു.
ഇന്ദ്രജിത്തിന്റെ മൂത്ത മകളായ പ്രാര്‍ത്ഥനയുടെ പേരായിരുന്നു മല്ലിക വീടിനായി നല്‍കിയത്. വിവാഹ ശേഷം മക്കളുടെ പ്രഥമ പരിഗണന ഭാര്യമാരിലേക്ക് മാറുമെന്നും അതില്‍ വിഷമിക്കാതിരിക്കാതിരിക്കാനുള്ള ട്രെയിനിംഗ് തനിക്ക് സുകുവേട്ടന് തന്നിരുന്നുവെന്നും മല്ലിക പറഞ്ഞിരുന്നു.
മരുമക്കളുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും അവര്‍ പറഞ്ഞിരുന്നു. കുരുതി സിനിമയുടെ പൂജയ്ക്കിടയില്‍ മല്ലികയുടെ സാരിയെക്കുറിച്ചായിരുന്നു ആരാധകര്‍ സുപ്രിയയോട് ചോദിച്ചത്. അമ്മായിഅമ്മയുടെ സാരികള്‍ അടിച്ച് മാറ്റാമല്ലോയെന്ന് ചോദിച്ചപ്പോള്‍ അമ്മയ്ക്കും അതറിയാമെന്ന മറുപടിയായിരുന്നു സുപ്രിയ നല്‍കിയത്.