For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാമാങ്കം നായികയുടെ മധുവിധു കാട്ടില്‍! വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള പുത്തന്‍ ചിത്രങ്ങളുമായി പ്രാചി

  |

  മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിലൂടെ മലയാളത്തിലേക്ക് എത്തിയ ഉത്തേരന്ത്യന്‍ സുന്ദരിയാണ് പ്രാചി തെഹ്ലന്‍. കേരളത്തിലത്തിയത് മുതല്‍ പ്രാചിയ്ക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. നല്ല പൊക്കമുള്ള നടി സിനിമ നടിയാവുന്നതിന് മുന്‍പ് കായികതാരമായിരുന്നു. അടുത്തിടെയാണ് തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയ നടി പിന്നാലെ വിവാഹത്തെ കുറിച്ചും പറഞ്ഞത്.

  അങ്ങനെ ഒരുപാട് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ പ്രാചിയും രോഹിത് സരോഹയും കഴിഞ്ഞ ആഴ്ച വിവാഹിതരായത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള നടിയുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രസകരമായ കാര്യം ഇരുവരുടെയും ഹണിമൂണ്‍ യാത്രകള്‍ക്കായി തിരഞ്ഞെടുത്ത സ്ഥലത്തെ കുറിച്ചാണ്.

  2012 ല്‍ മുതല്‍ പ്രണയത്തിലായിരുന്ന പ്രാചിയും രോഹിതും 8 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. ആഗസ്റ്റ് ഏഴിന് ഡല്‍ഹിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടക്കുന്നത്. ഡല്‍ഹി സ്വദേശിയും ബിസിനസുകാരനുമാണ് രോഹിത് സരോഹ. പ്രാചിയും പഠിച്ച് വളര്‍ന്നതെല്ലാം ഡല്‍ഹിയിലായിരുന്നു. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹചിത്രങ്ങള്‍ പ്രാചി തന്നെയായിരുന്നു ആരാധകര്‍ക്കായി പങ്കുവെച്ചത്.

  Prachi Tehlan Exclusive Photoshoot | Filmibeat Malayalam

  വിവാഹത്തിന്റെ തിരക്കുകളെല്ലാം മാറിയതിന് ശേഷം മധുവിധു ആഘോഷിക്കുകയാണ് താരദമ്പതിമാരിപ്പോള്‍. ഭര്‍ത്താവിനൊപ്പമുള്ള ഏറ്റവും പുതിയ ചില ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പ്രാചി പങ്കുവെച്ചിരുന്നത്. ഇരുവരും ചേര്‍ന്ന് ഉത്തരാഖണ്ഡിലെ പ്രശസ്തമായ ജിം കോര്‍ബറ്റ് നാഷ്ണല്‍ പാര്‍ക്കിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. മനോഹരമായൊരു താടകത്തിന്റെ ഫോട്ടോ സ്വന്തമായി പകര്‍ത്തിയതാണെന്ന് പറഞ്ഞും പ്രാചി പോസ്റ്റ് ചെയ്തിരുന്നു.

  'നഗരത്തില്‍ നിന്നും അകലെയുള്ള കാട്ടിലേക്ക്. അതിമനോഹരമായ പ്രകൃതിയും നമ്മളും' എന്ന ക്യാപ്ഷനില്‍ രോഹിത്തിനൊപ്പമുള്ള ചിത്രവും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രകൃതിയോട് അത്രയും താല്‍പര്യമുള്ള വ്യക്തിയാണ് രോഹിത് എന്ന് അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും വ്യക്താവും. വിവാഹത്തിന്റെയോ, പ്രാചിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളോ ഒന്നും പങ്കുവെക്കാത്ത രോഹിത് തന്റെ കാട്ടിലും മേട്ടിലുമുള്ള യാത്രകളുടെ ഫോട്ടോസാണ് കൂടുതലായും പുറത്ത് വിടാറുള്ളത്.

  വിവാഹദിവസം ചുവപ്പ് നിറത്തില്‍ പച്ചനിറവുമുള്ള സിംപിള്‍ ലെഹങ്കയായിരുന്നു പ്രാചി ധരിച്ചത്. ഹെവി വര്‍ക്കുകളൊന്നും ഇല്ലാത്ത വസ്ത്രങ്ങളാണ് വധുവരന്മാര്‍ക്കായി തിരഞ്ഞെടുത്തത്. പ്രാചിയുടെ ബ്ലൗസില്‍ പോലും ഡിസൈനര്‍ വര്‍ക്കുകളില്ലെന്നത് ആരാധകരെയും അത്ഭുതപ്പെടുത്തി. മരതകപച്ച നിറങ്ങളിലുള്ള മുത്തുകള്‍ പതിപ്പിച്ച ആക്സസറികളായിരുന്നു പ്രാചി അണിഞ്ഞത്. ലളിതമായിട്ടുള്ള മേക്കപ്പും കൂടി ചേര്‍ന്നപ്പോള്‍ എല്ലാം വളരെ സിംപിളായി.

  English summary
  Mamangam Fame Prachi Tehlan's Honeymoon Photos With Hubby Rohit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X