For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാമാങ്കം മുഴുവൻ കണ്ടു! ഇനി കേൾക്കേണ്ടത് പ്രേക്ഷകരിൽ നിന്ന്, ഗ്യാരന്റി നൽകി സംവിധായകൻ

  |

  പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. മെഗാസ്റ്റാറിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മോളിവുഡിലെ പ്രമുഖ താരങ്ങളൊപ്പം അന്യ ഭഷ താരങ്ങളും മാമാങ്കത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ പുറത്തിറങ്ങിയ ടീസറിനും ഗാനത്തിനും പോസ്റ്ററുകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അതിനാൽ തന്നെ എം പദ്മകുമാർ അണിച്ചൊരുക്കുന്ന മാമാങ്കത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.

  സിസംബർ 12 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിത സിനിമയെ കുറിച്ചുള്ള പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് സംവിധായകൻ എം പദ്മകുമാർ. ദുബായിൽ മാമാങ്കത്തിന്റെ പ്രചരണ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിൽ താൻ ഏറെ സന്തുഷ്ടനാണെന്നും സംവിധായകൻ പറഞ്ഞു.

  മാമാങ്കത്തിൽ താൻ നൂറ് ശതമാനം സംതൃപ്തനാണ്. ഇപ്പോഴാണ് ചിത്രം മുഴുവനായി കണ്ടത്. ഇതൊരു മികച്ച ചിത്രമാണ് . മാമങ്കത്തിൽ താൻ നൂറ് ശതമാനം സന്തുഷ്ടവനാണെന്നും സംവിധായകൻ പറഞ്ഞു. ഡിസംബർ 12 ചിത്രം തിയേറ്ററിൽ എത്തുമ്പോൾ പ്രേക്ഷകർ കാണണം. നല്ല ചിത്രമാണെന്ന് പ്രേക്ഷകർ പറഞ്ഞാൽ മാത്രമേ പൂർണ്ണ സംത്യപ്തി ലഭിക്കുകയുള്ളൂവെന്നും എം പദ്മകുമാർ ദുബായിയിൽ പറഞ്ഞു.

  പ്രഖ്യാപന മുതൽ, ചിത്രത്തിനായി അതീവ ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും ചരിത്ര പ്രധാന്യമുളള കഥാപാത്രവുമായി എത്തുകയാണ്. കൂടാതെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ട ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു. മമ്മൂട്ടിയ്ക്കൊപ്പം മോളിവുഡിലേയു പ്രമുഖ അന്യഭാഷ താരങ്ങളും ചിത്രത്തിൽ അണിനിക്കുന്നുണ്ട്. ഇതൊക്കെ പ്രേക്ഷകരിൽ ചിത്രത്തിനായുള്ള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്.

  ചിത്രത്തിലെ പുറത്തു വന്ന ഗാനങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ശ്രേയ ഘോഷാൽ ആലപിച്ച മൂക്കൂത്തി മൂക്കുത്തി എന്നു തുടങ്ങുന്ന ഗാനമായിരുന്ന ആദ്യം പുറത്തു ഇറങ്ങിയത്. അതിമനോഹരമായ ഗാനത്തിന് ചുവട് വെച്ചത് പ്രാചി തെഹ്ലിനും ഇനിയയുമായിരുന്നു. സോഷ്യൽ മീഡിയയിലും യൂട്യൂബിലും ട്രെന്റിങ്ങ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. പാട്ട് പോലെ തന്നെ ദ്യശ്യാവിഷ്കരാവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‌ പിന്നീട് പുറത്തു വന്ന താരാട്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചിരുന്നു.

  മാമാങ്കം ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ചിത്രത്തിലെ താരങ്ങളാണ്. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം ഉണ്ണി മുകുന്ദൻ, അനു സിത്താര, കനിഹ, സിദ്ദിഖ്, , തരൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ് ഠൻ , വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവതി, തുടങ്ങിയ വൻ താരങ്ങൾ അണിനിരക്കുന്നുണ്ട് .ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല അണിയറയിലും മികച്ച സങ്കേതിക പ്രവർത്തകർ തന്നെയാണ് ഈ ചിത്രത്തിനായി പ്രവർത്തിച്ചിരിക്കുന്നത്.

  ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി! അജുവിന്റെ സിക്സ്പാക്ക് ചിത്രം

  Mamangam Actors Full Interview | FilmiBeat Malayalam

  50 കോടി ബജറ്റിൽ ഒരുങ്ങുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും, ഹിന്ദി, ഇംഗ്ലീഷിലും ചിത്രം ഒരുങ്ങുന്നുണ്ട്. വൻ റിലീസാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. മലേഷ്യയിലും ഇന്റോനേഷ്യയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്ത്. ചിത്രത്തിനായുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിരുന്നു.

  ആ പ്രണയ തകർച്ച എന്നെ ആകെ തകർത്തു! അന്ന് ഒരുപാട് കരഞ്ഞു, ബ്രേക്കപ്പിനെ കുറിച്ച് നടി

  English summary
  |Mamangam is a good movie says about director m padmakumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X