For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബംഗാളി കുടുംബത്തിലെ കുട്ടിയാണ് ഭാര്യ; ചേട്ടത്തിയുടെ അനിയത്തിയെ പ്രണയിച്ചതിനെ കുറിച്ച് പത്മകുമാര്‍

  |

  ഹരിഹരന്‍, ഐവി ശശി തുടങ്ങി പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റായി തുടങ്ങിയ കരിയറാണ് സംവിധായകന്‍ പത്മകുമാറിന്റേത്. ദേവാസൂരം, ആറാം തമ്പുരാന്‍ എന്നിങ്ങനെ നിരവധി സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച അനുഭവത്തിലാണ് പൃഥ്വിരാജിന്റെ അമ്മക്കിളിക്കൂട് സംവിധാനം ചെയ്യുന്നത്. 2003 ല്‍ പുറത്തിറങ്ങിയ ആദ്യ സിനിമയ്ക്ക് ശേഷം പൃഥ്വിരാജിനെ തന്നെ നായകനാക്കി വര്‍ഗം എന്നൊരു ചിത്രം സംവിധാനം ചെയ്തു.

  മെലിഞ്ഞ് ഉണങ്ങി പോയത് പോലെ ആയല്ലോ, ദിലീപിൻ്റെ നായികയായി തിളങ്ങിയ നടി വേദികയുടെ കിടിലൻ ഫോട്ടോസ് കണ്ട് ആരാധകർ ചോദിക്കുന്നു

  പിന്നീട് ഒന്നോ രണ്ടോ വര്‍ഷത്തെ ഇടവേളകളില്‍ പത്മകുമാറിന്റെ സംവിധാനത്തില്‍ പതിനാറോളം സിനിമകള്‍ പിറന്നു. ഏറ്റവുമൊടുവില്‍ മമ്മൂട്ടിയും ഉണ്ണി മുകുന്ദനും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച മാമാങ്കമായിരുന്നു പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം. നിലവില്‍ തമിഴില്‍ കൂടി അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമ റിലീസിനൊരുങ്ങുകയാണ്.

  നിരവധി സിനിമകള്‍ സംവിധാനം ചെയ്‌തെങ്കിലും ജോസഫ് ഹിറ്റായതോടെയാണ് എം പത്മകുമാറിന്റെ സിനിമകള്‍ ചര്‍ച്ചയാവുന്നത്. ജോജു ജോര്‍ജിനെ ആദ്യമായി നായകനാക്കി മലയാള സിനിമയിലൊരു ചരിത്രം തന്നെ പത്മകുമാര്‍ രചിച്ചു. ജോസഫിന് ശേഷമാണ് മാമാങ്കത്തിന്റെ സംവിധാനം ഏറ്റെടുത്ത് വരുന്നത്. ഇപ്പോള്‍ ജോസഫിന്റെ തമിഴ് റീമേക്ക് പൂര്‍ത്തിയായിരിക്കുകയാണ്. ഹിന്ദിയില്‍ കൂടി ചെയ്യാന്‍ ഇരുന്നപ്പോഴായിരുന്നു കൊവിഡ് വരുന്നത്. ഇപ്പോഴത്തെ പ്രതിസന്ധികള്‍ മാറിയാല്‍ പുതുമുഖങ്ങളെ അണിനിരത്തി താനൊരു സിനിമ ചെയ്യുമെന്നാണ് പത്മകുമാര്‍ പറയുന്നത്.

  അന്ന് കൽപന ചേച്ചിയും ബിന്ദു പണിക്കരുമാണ് അതൊക്കെ ചെയ്യുന്നത്; തന്നെ പരിഗണിച്ചിരുന്നില്ലെന്ന് തെസ്‌നി ഖാൻ

  സംവിധായകനായ പത്മകുമാറിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും ഫാമിലിയെ കുറിച്ച് കാര്യമായതൊന്നും പുറത്ത് വന്നിട്ടില്ല. ഇപ്പോള്‍ മഹിളരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെ സംവിധായകന്‍ തുറന്ന് പറയുകയാണ്. ''ആറാം തമ്പുരാന്റെ വര്‍ക്കുകള്‍ നടക്കുന്നതിനിടയിലാണ് ഞാന്‍ വിവാഹം കഴിക്കുന്നത്. മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഒരു ബംഗാളി കുടുംബത്തിലെ കുട്ടിയാണ്. മലയാളം പറയാന്‍ അറിയാത്ത ഹിന്ദിയും ഇംഗ്ലീഷും മാത്രം പറയുന്ന രവിത ശ്രീവാസ്തവയ്ക്ക് (എന്റെ ദീപ്തിക്ക്) സിനിമയെ കുറിച്ച് അന്ന് ഒന്നുമറിയില്ലായിരുന്നു.

  ഞങ്ങള്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചില്ലെങ്കിലും രണ്ട് വീട്ടുകാരുടെയും സമ്മതപ്രകാരമായിരുന്നു. സംസാരത്തിനിടയില്‍ സ്വീറ്റ്‌സുമായി ദീപ്തി വന്നു. എന്റെ ചേട്ടന്റെ ഭാര്യയുടെ അനുജത്തിയാണ് ദീപ്തി. ചേട്ടന്‍ മര്‍ച്ചന്റ് നേവിയിലാണ്. ചേട്ടനിപ്പോള്‍ മുംബൈയില്‍ താമസമാക്കി. ചേട്ടന്റേത് പ്രണയവിവാഹമായിരുന്നു. അങ്ങനെയാണ് ചേട്ടത്തിയമ്മയുടെ അനിയത്തിയെ ഞാന്‍ വിവാഹം കഴിക്കുന്നത്. വളരെ ബുദ്ധിമുട്ടിയാണ് ഞങ്ങള്‍ ചെന്നൈയില്‍ കഴിഞ്ഞത്. പല കുറവുകള്‍ ഉണ്ടെങ്കിലും എല്ലാം അവള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പഠിച്ചു. ആയിടയ്ക്കാണ് മകന്‍ ജനിക്കുന്നത്. ആകാശ്. അവനിപ്പോള്‍ പാരീസില്‍ ഒരു കോഴ്‌സ് ചെയ്ത് കൊണ്ടിരിക്കുകയാണ്.

  വല്ലാതെ തകര്‍ന്നു പോയ സമയം ആയിരുന്നു അത്; ഫേസ്ബുക്കില്‍ മാലാഖ പോലൊരു മദാമ്മ വന്ന കഥ പറഞ്ഞ് അശ്വതി

  മമ്മൂക്കയുടെ ലുക്ക് കണ്ട് പീഡിപ്പിക്കാൻ തോന്നുന്നുവെന്ന് പെൺകുട്ടി

  ആകാശ് ജനിച്ച ശേഷം ഞങ്ങള്‍ ചെന്നൈയില്‍ നിന്നും കോഴിക്കേട്ടേക്ക് താമസം മാറ്റി. രഞ്ജിയുമായി കൂടുതല്‍ അടുത്തപ്പോള്‍ ഒത്തിരി സൗഹൃദങ്ങള്‍ കോഴിക്കോട്ട് ഉണ്ടായി. ആകാശിന് മൂന്ന് വയസായപ്പോഴാണ് ഞങ്ങള്‍ കോഴിക്കോട ബിലാത്തിക്കുളം ഹൗസിംഗ് കോളനിയില്‍ താമസമാക്കുന്നത്. ദീപ്തി നന്നായി പാചകം ചെയ്യും. നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളും കേരളീയ ഭക്ഷണങ്ങളും അവള്‍ ഉണ്ടാക്കും. രണ്ടാമത്തെ മകന്‍ അമല്‍. പ്ലസ് ടുവിന് പഠിക്കുകയാണെന്നും പത്മകുമാർ പറയുന്നു.

  രണ്ട് കുട്ടികളുടെ അമ്മയാണെന്നത് ആകർഷിച്ചു; മമ്മൂട്ടിയുടെ ഭാര്യയായി വന്നതിനെ കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

  English summary
  Mamankam Director M Padmakumar Opens Up About His Love Story And Wife Deepthi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X