twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു സിനിമയെ പ്രേക്ഷകര്‍ക്കു പ്രിയങ്കരമാക്കുന്നതിന് പിന്നിലെ ഘടകങ്ങള്‍; കാണെക്കാണെ കണ്ടതിനെ പറ്റി എം പത്മകുമാർ

    |

    കൊവിഡ് പ്രതിസന്ധിയില്‍ തിയറ്ററുകള്‍ അടച്ചെങ്കിലും സിനിമാപ്രേമികള്‍ക്കിത് നല്ല കാലമാണ്. ഒടിടി യിലൂടെ നിരവധി ചിത്രങ്ങളാണ് ഒന്നര വര്‍ഷത്തോളമായി പ്രേക്ഷകരിലേക്ക് എത്തുന്നത്. ഏറ്റവുമൊടുവില്‍ കാണക്കാണെ എന്ന സിനിമയാണ് മലയാളത്തില്‍ പിറന്നത്. സാമൂഹത്തില്‍ പ്രധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി മികവുറ്റ കുടുംബചിത്രമായിട്ടാണ് കാണെക്കാണെ പ്രേക്ഷകരിലേക്ക് എത്തിയത്. ബോബി സഞ്ജയ് കൂട്ടുകെട്ടിലാണ് സിനിമയുടെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.

    ഉയരെ എന്ന സിനിമയ്ക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന സിനിമ. ഇത്തവണയും ടൊവിനോ തോമസാണ് നായകന്‍. ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രന്‍, സുരാജ് വെഞ്ഞാറമൂട്, പ്രേംപ്രകാശ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച ടി ആര്‍ ഷംസുദ്ധീന്‍ ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന പുതിയ ചിത്രം കൂടിയാണിത്. സോണി ലൈവിലൂടെ സെപ്റ്റംബര്‍ പതിനേഴിന് റിലീസ് ചെയ്ത സിനിമ ആദ്യ ദിവസങ്ങളില്‍ തന്നെ പ്രേക്ഷക പ്രശംസ നേടി എടുത്തു. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ളവരുടെ പ്രകടനമാണ് ഏറ്റവും കൂടുതല്‍ അഭിനന്ദനം നേടി കൊടുത്തത്.

     kaanekkane

    ഇപ്പോഴിതാ കാണാക്കാണെ കണ്ടതിന് ശേഷമുള്ള സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ എം പത്മകുമാര്‍. സിനിമകള്‍ പ്രേക്ഷകര്‍ക്ക പ്രിയങ്കരമാക്കുന്നതിന് പിന്നിലുള്ള പ്രധാന ഘടകങ്ങള്‍ ഏതൊക്കെയാണെന്നും കാണെക്കാണെയില്‍ അത് വര്‍ക്ക് ചെയ്തത് എങ്ങനെയാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ പത്മകുമാര്‍ വ്യക്തമാക്കുന്നു. സംവിധായകന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

    ''ഒരു സിനിമയെ പ്രേക്ഷകര്‍ക്കു പ്രിയങ്കരമാക്കുന്നതിനു പിന്നിലെ പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാവാം? തീര്‍ച്ചയായും ആശയം (കഥ), അവതരണം, (തിരക്കഥ, സംവിധാനം), അഭിനയം എന്നീ മൂന്നു ചേരുവകള്‍ ആണ് അതെന്ന് നമുക്ക് നിസ്സംശയം പറയാം. അതുകൊണ്ട് തന്നെ 'കാണെക്കാണെ'എന്ന സിനിമ കണ്ടു കഴിയുമ്പോള്‍ ആദ്യ കയ്യടികള്‍ നേടുന്നത് ബാബി&സഞ്ജയ്, മനുഅശോകന്‍, ടൊവിനോ, ഐശ്വര്യ ലക്ഷ്മി, ഷംസുദ്ദീന്‍, ആല്‍ബി, രഞ്ജിന്‍, അഭിലാഷ്.. എല്ലാവരും തന്നെയാണ്.

    kaanekkane-m-padmakumar

    എങ്കിലും ഒരു സാദാ ചലച്ചിത്ര പ്രേക്ഷകന്‍ എന്ന നിലയില്‍ പറയട്ടെ. ആ സിനിമയെ സ്വന്തം ചുമലിലേറ്റി അനായാസം മുന്നോട്ടു നയിച്ച ഒരാളുണ്ട്. സുരാജ് വെഞ്ഞാറമ്മൂട് എന്ന നമ്മുടെ പ്രിയപ്പെട്ട സുരാജ്. നടനെന്ന നിലയില്‍ സുരാജിന്റെ വളര്‍ച്ച സസൂക്ഷ്മം നോക്കിക്കണ്ട ഒരു പ്രേക്ഷകന്‍ എന്ന നിലക്കും സുരാജിനെ സംവിധാനം ചെയ്യാന്‍ അവസരമുണ്ടായ ഒരു സംവിധായകന്‍ എന്ന നിലക്കും പറയട്ടെ, Hats Off You Suraj. ഒപ്പം മനു, ബോബി, സഞ്ജയ്..'കാണെക്കാണെ'കണ്ണു നിറയിച്ച എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും..' എന്നുമാണ് പത്മകുമാര്‍ പറയുന്നത്.

    മഞ്ജു വാര്യര്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്; അനിയത്തിയെ കുറിച്ച് പറഞ്ഞ് മധു വാര്യര്‍മഞ്ജു വാര്യര്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്; അനിയത്തിയെ കുറിച്ച് പറഞ്ഞ് മധു വാര്യര്‍

    Recommended Video

    ടൊവിനോയുടെ മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലൂടെ | FilmiBeat Malayalam

    നല്ല മൂവി ആണ് കാണെക്കാണെ. സംവിധാന മികവ് വേണ്ടുവോളം ഉണ്ട്. ചെറിയ കഥയെ എടുത്ത് ഇത്ര മനോഹരമാക്കി മാറ്റി. കട്ടക്ക് സപ്പോര്‍ട്ട് ആയിട്ട് സുരാജ് വെഞ്ഞാറമൂട് കൂടെ ആയപ്പോ... അതിമനോഹരം എന്നാണ് സംവിധായകന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ പറയുന്നത്. അതേ സമയം എം പത്മകുമാറിന്റെ നിഗമനം ശരിയാണെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. നല്ല നിഗമനം... സുരാജ് നടനായി ശോിക്കട്ടെ... അതിനുള്ള ഒരുപാട് അവസരങ്ങള്‍ കിട്ടും. സുരാജിനെ കുറിച്ചുള്ള കാഴ്ചപാടുകള്‍ നേരത്തെ തന്നെ മാറ്റം വന്നെങ്കിലും ഓരോ സിനിമ കഴിയുംതോറും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതുപോലെ പത്മകുമാറിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന അടുത്ത ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ചിലർ മുന്നോട്ട് വെക്കുന്നുണ്ട്.

    English summary
    Mamankam Director M Padmakumar Opens Up About Tovino And Suraj Starrer Kaanekkaane
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X