Don't Miss!
- News
പട്ടാപ്പകൽ ഭസ്മവുമായി വാതിലിൽ മുട്ടി, ; നെറ്റിയിൽ കുറി തൊടാനെന്ന ഭാവത്തിൽ പെൺകുട്ടിയെ കടന്നുപിടിച്ചു....
- Finance
ശമ്പളക്കാര്‍ എല്ലാവരും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ടോ? നിയമത്തിൽ പറയുന്നത് എന്ത്
- Sports
IND vs NZ: ഉമ്രാന് മിടുക്കന്! ലോകത്തെ അടക്കിഭരിക്കാം-പക്ഷെ ഒരു പ്രശ്നമെന്ന് ഷമി
- Automobiles
ബെസ്റ്റ് സെല്ലിംഗ് മഹീന്ദ്രയായി ബൊലേറോ നിയോ; 2022 ഡിസംബർ വിൽപ്പന കണക്കുകൾ ഇങ്ങനെ
- Technology
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
- Lifestyle
മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിലേക്ക്; പാരമ്പര്യമായി കൈമാറിവരും ഈ ജനിതക രോഗങ്ങള്‍
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
ഇപ്പോള്‍ സിംഗിളാണ്, റിലേഷനോട് താല്പര്യമുണ്ട്; പ്രതിശ്രുത വരനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പറഞ്ഞ് നടി ഇനിയ
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഇനിയ. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി പരോള്‍ എന്ന ചിത്രത്തിലൂടെ അഭിനയിച്ച ഇനിയ ഏറ്റവുമൊടുവില്‍ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിലും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ വിവാഹം കഴിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് നടി മറുപടി പറഞ്ഞിരിക്കുകയാണ്.
ഇപ്പോള്‍ സിംഗിളാണ്, മിംഗിളാവാന്‍ റെഡിയായിരിക്കുകയാണെന്നായിരുന്നു തമാശരൂപേണ ഇനിയ പറഞ്ഞത്. ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ കുറിച്ചും നടി സൂപിച്ചിരുന്നു. 'എന്നെ സന്തോഷപ്പെടുത്തുന്ന ഒരാളായിരിക്കണം. സംസാരം ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് നന്നായി സംസാരിച്ച് എനിക്ക് കമ്പനി തരുന്ന ആളാവണം. ഹെല്‍ത്തി സംഭാഷണമാണ് ഏറെ ഇഷ്ടം.

ആദ്യമായി ക്രഷ് തോന്നിയത് ഡാന്‍സ് ക്ലാസില്‍ ഒപ്പം പഠിച്ച പയ്യനോടായിരുന്നു. ക്രഷ് ഒന്നുമല്ല, യഥാര്‍ഥ പ്രേമമായിരുന്നു. എനിക്ക് ഒരു സീരിയസ് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. 2014 ല്‍ അത് ബ്രേക്കപ്പായി. വീട്ടുകാര്‍ക്കെല്ലാവര്‍ക്കും അതറിയാമായിരുന്നു. സിനിമയില്‍ നിന്നുള്ള ആളായിരുന്നില്ല അതെന്നും നടി വ്യക്തമാക്കുന്നു. .
മലയാളത്തിനെക്കാളും തമിഴിലാണ് എനിക്ക് കൂടുതല്‍ ഫാന്‍സ് ഉള്ളത്. താന്‍ കൂടുതല്‍ സമയവും തമിഴ്നാട്ടിലാണ്. കൂടുതല്‍ പ്രതിഫലം കിട്ടുന്നത് തമിഴിലാണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ തര്‍ക്കിക്കേണ്ടി വരുന്നത് കേരളത്തിലാണ്. എപ്പോഴും ഒരു വിലപേശല്‍ ഉണ്ടാവാറുണ്ട്. ഇത്ര കഴിവുള്ള താരമാണെന്ന് പറഞ്ഞാലും പിറകേട്ട് ഒരു വലിക്കലുണ്ടാവും.