For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗ്ലാമർ വേഷം ഇടുന്നത് കുറ്റമായി തോന്നുന്നില്ലെന്ന് ഇനിയ; സൗന്ദര്യം ഈ പ്രായത്തിൽ ആസ്വദിക്കാനുള്ളതാണെന്നും നടി

  |

  ഗ്ലാമറസ് വേഷങ്ങളിലും നര്‍ത്തകിയായിട്ടും തിളങ്ങിയതിനൊപ്പം അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളും ഒരുപോലെ ചെയ്യുന്ന നടിയാണ് ഇനിയ. മോഡലിങ്ങിലൂടെ സിനിമയിലേക്ക് എത്തിയ നടി 2005 ല്‍ മിസ് ട്രിവാന്‍ഡ്രം ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2010 ല്‍ മിനിസ്‌ക്രീന്‍ മഹാറാണിയായിട്ടും. ബേസിക്കലി നര്‍ത്തകി കൂടിയായ ഇനിയ മലയാളത്തിലും തമിഴിലുമെല്ലാം സജീവമായി പ്രവര്‍ത്തിക്കകുയാണ്.

  പൂക്കൾക്കിടയിലെന്ന പോലെ മനോഹരിയായി മൌനി റോയി, ചിത്രങ്ങൾ കാണാം

  ലേശം ഗ്ലാമറസുള്ള കഥാപാത്രങ്ങള്‍ ചെയ്യാനോ ഫോട്ടോഷൂട്ടില്‍ ഷോര്‍ട്ട്‌സ് ധരിക്കനോ തനിക്കൊരു മടിയുമില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. ഗ്ലാമര്‍ ചെയ്യുന്നത് മോശം കാര്യമാണെന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നാണ് സ്ത്രീധനം എന്നൊരു മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ ഇനിയ വ്യക്തമാക്കിയിരിക്കുന്നത്. വിശദമായി വായിക്കാം...

  മോഡലിങ് രംഗത്ത് നില്‍ക്കുന്നത് കൊണ്ട് എനിക്ക് ഷോര്‍ട്‌സ് ഇടാനോ സ്‌ളീവ്‌ലെസ് ഡ്രസ് ഇടാനോ മടിയൊന്നുമില്ല. അങ്ങനെ ഒരു നാണം കുണുങ്ങി പെണ്‍കുട്ടിയായല്ല, സിറ്റിയിലാണ് വളര്‍ന്നത്. ഗ്ലാമര്‍ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച് എന്റെ ഒരു കംഫര്‍ട്ടബിള്‍ ലെവലിലാണ് ഞാന്‍ ഗ്ലാമര്‍ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.

  കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച് എന്റെ ഒരു കംഫര്‍ട്ടബിള്‍ ലെവലിലാണ് ഞാന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാറുള്ളത്. എന്റെ ഒരു ഫോട്ടോ ഷൂട്ടിലെ ഫോട്ടോ കണ്ടിട്ട് ഒരാള്‍ കമന്റിട്ടിരുന്നു. അതീവസുന്ദരിയായി, പുത്തന്‍ രൂപത്തില്‍, ഫുള്‍ ഗ്ലാമര്‍ വേഷത്തില്‍, ആരെയും മയക്കും, ഇനീയ... അങ്ങനെ എന്തൊക്കെയോ ആയിരുന്നു കമന്റ്. അതേ കുറിച്ച് അഭിപ്രായം അറിയാന്‍ ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധി വിളിച്ചിരുന്നു. അവരോട് ഞാന്‍ ചോദിച്ചതാണ് ഈ പ്രായത്തില്‍ അല്ലെങ്കില്‍ 60 വയസില്‍ ഗ്ലാമര്‍ കാണിച്ചാല്‍ ആരെങ്കിലും കാണുമോ എന്ന്.

  സൗന്ദര്യം എന്ന് പറയുന്നത് ആസ്വദിക്കാനും കാണാനും പ്രദര്‍ശിപ്പിക്കാനും ഉള്ളതാണ്. യംഗ് ഏജില്‍ നല്ല എനര്‍ജറ്റിക്കായി ഇരിക്കുമ്പോഴാണ് നമ്മള്‍ നന്നായി ജ്വലിക്കുന്ന സമയം, അല്ലെങ്കില്‍ ഷൈന്‍ ചെയ്യുന്ന സമയം. ആ സമയത്ത് വേണ്ടേ ഗ്ലാമറസാകാനെന്ന് ഇനിയ ചോദിക്കുന്നു. അവസരങ്ങള്‍ കുറയുമ്പോഴാണ് നടിമാര്‍ വെറൈറ്റി ഫോട്ടോഷൂട്ട് നടത്തുന്നതെന്ന് വെറുതെ പറയുന്നതാണ്. ഞാനൊരിക്കലും വെറുതേ ഇരുന്നിട്ടില്ല. പിന്നെ മോഡലിംഗ് ഫീല്‍ഡില്‍ ഉള്ളത് കൊണ്ട് എല്ലാ മൂന്ന് മാസം അല്ലെങ്കില്‍ ആറ് മാസം കൂടുമ്പോള്‍ എനിക്കൊരു പ്രൊമോഷണല്‍ ഫോട്ടോഷൂട്ട് ഉണ്ടാകും.

  Recommended Video

  സംവിധായകനായി മമ്മൂക്ക, ഇനിയ പറയുന്നു | filmibeat Malayalam

  അതൊരു ഡിസൈനറുടെയോ ജ്വല്ലറിയുടെയോ പുതിയ കോസ്റ്റിയൂമിന്റെയോ ഒക്കെ ആയിരിക്കും. ഞാന്‍ ചെയ്ത ഫോട്ടോഷൂട്ടിനും അതിന്റേതായ തയ്യാറെടുപ്പുകള്‍ നടത്തി മാത്രമാണ് ചെയ്യുന്നത്. ഒത്തിരി റഫറന്‍സും ഉണ്ടാകും. നല്ല ഫോട്ടോഷൂട്ടിന്റെ ഭാഗമാകുമ്പോള്‍ എനിക്ക് നല്ല ഫോട്ടോകളും കിട്ടാറുണ്ട്. ഓരോ ആറ് മാസം കൂടുമ്പോഴും ലുക്കിലും ഹെയര്‍ സ്‌റ്റൈലിലും മാറ്റം വരുത്താറുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് അപ്‌ഡേറ്റഡ് ആയിരിക്കുക എന്നതായിരിക്കണം ഏറ്റവും പ്രധാനം. അതിന് വേണ്ടി നല്ല ചിത്രങ്ങള്‍ കൊണ്ട് പബ്ലിസിറ്റി ചെയ്യാറുണ്ട്.

  Read more about: ineya ഇനിയ
  English summary
  Mamankam Fame Ineya Opens Up About Her Glamours Photoshoots
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X