For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നമ്മളായിട്ട് വളംവെച്ച് കൊടുക്കുമ്പോഴാണ് ഈ പ്രശ്‌നമുണ്ടാവുന്നത്; സിനിമയിലെ സുരക്ഷിത്വത്തെ കുറിച്ച് നടി ഇനിയ

  |

  മലയാളത്തിലും തമിഴിലും നിറഞ്ഞ് നില്‍ക്കുകയാണ് നടി ഇനിയ. അഭിനയ പ്രധാന്യമുള്ളതും ലേശം ഗ്ലാമറസായിട്ടുള്ള റോളുകളുമൊക്കെ അനായാസം കൈകാര്യം ചെയ്യാന്‍ ഇനിയയ്ക്ക് സാധിക്കാറുണ്ട്. അതേ സമയം സിനിമാ മേഖല സുരക്ഷിതമല്ലെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്ന് സംസാരിച്ചത്.

  സിനിമ സുരക്ഷിതമായിട്ടുള്ള ഇടമാണെന്നേ തനിക്ക് തോന്നിയിട്ടുള്ളുവെന്നാണ് ഇനിയ പറയുന്നത്. സിനിമാ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ഉയരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കാറില്ലേ എന്നാണ് നടിയോട് ചോദിച്ചത്. 'അച്ഛനമ്മമാരോട് എല്ലാം ചര്‍ച്ച ചെയ്യുന്നതിനാല്‍ തനിക്കിതുവരെ ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ്' നടി പറയുന്നത്.

  ineya

  സെറ്റില്‍ വലിയ കെയറിങ് തോന്നാറുണ്ട്. നമ്മള്‍ പോവേണ്ട വഴികള്‍ കൃത്യമായി മനസിലാക്കി മുന്നോട്ട് പോയാല്‍ കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് തോന്നുന്നു. അഥവാ കുഴപ്പം ഉണ്ടാകുവാണെങ്കില്‍ അത് നമ്മളായിട്ട് വളംവെച്ച് കൊടുത്തിട്ടോ വഴിയൊരുക്കിയിട്ടോ ആയിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഇനിയ പറയുന്നു.

  അതേ സമയം സിനിമാ ഫീല്‍ഡില്‍ തനിക്ക് അധികം ശത്രുക്കളോ ഗോസിപ്പുകളോ ഇല്ലെന്നാണ് വിശ്വാസമെന്നും നടി കൂട്ടിച്ചേര്‍ത്തു. ഞാന്‍ വളരെ ഹാപ്പിയാണ്. കുടുംബത്തിലെ പരിപാടികള്‍ക്ക് പോകുന്നത് പോലെയാണ് സിനിമയുടെ ഷൂട്ടിങ്ങിന് പോവാറുള്ളത്. ജോലി നിര്‍ത്താനും അത് തുടരാനും സിനിമയില്‍ സ്വതന്ത്ര്യമുണ്ടെന്നും നടി വ്യക്തമാക്കുന്നു.

   ineya

  കല്യാണത്തിന് ശേഷം സുനിച്ചനില്ലാതെ ഒന്നിനും പറ്റാത്ത അവസ്ഥയായി; ധൈര്യമില്ലാത്ത കാലത്തെ കുറിച്ച് മഞ്ജു സുനിച്ചൻ

  മോഡലിങ്ങില്‍ നിന്നുമാണ് ഇനിയ സിനിമയിലേക്ക് എത്തുന്നത്. 2005 ല്‍ മിസ് ട്രിവാന്‍ഡ്രം ആയി തിരഞ്ഞെടുക്കപ്പെട്ട നടി ബേസിക്കലി നര്‍ത്തകി കൂടിയാണ്. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്തിലൂടെയാണ് നടി ജനശ്രദ്ധ നേടുന്നത്. ലേശം ഗ്ലാമറസുള്ള കഥാപാത്രങ്ങള്‍ ചെയ്യാനോ ഫോട്ടോഷൂട്ടില്‍ ഷോര്‍ട്ട്സ് ധരിക്കനോ തനിക്ക് മടിയില്ലെന്ന് ഇനിയ പറഞ്ഞിട്ടുണ്ട്.

  ഒന്നിന് പിറകേ ഒന്നായി കുട്ടികള്‍ ജനിച്ചു; വിവാഹത്തോടെ കരിയർ തീർന്നെന്ന് പറയുന്നവരോട് നടി ജെനീലിയയുടെ മറുപടി

  'മോഡലിങ് രംഗത്ത് നിന്നും വന്നത് കൊണ്ട് ഷോര്‍ട്സ് ഇടാനോ സ്ളീവ്ലെസ് ഇടാനോ മടിയൊന്നുമില്ല. അങ്ങനൊരു നാണം കുണുങ്ങി പെണ്‍കുട്ടിയായിട്ടല്ല താന്‍ വളര്‍ന്നത്. ഗ്ലാമര്‍ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ ഒരിക്കലും തോന്നിയിട്ടില്ലെന്നും ഇനിയ പറഞ്ഞു. ഓരോ കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച് എന്റെ ഒരു കംഫര്‍ട്ടബിള്‍ ലെവലിലാണ് ഞാന്‍ ഗ്ലാമര്‍ ചെയ്യുന്നത്. അത് കുറ്റമോ മോശം കാര്യമോ ആയി തോന്നിയിട്ടില്ലെന്നും' ഇനിയ മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.

  Read more about: ineya ഇനിയ
  English summary
  Mamankam Fame Ineya Opens Up About Secureness In The Film Industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X