For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാക്കിയണിഞ്ഞ് മമ്മൂട്ടിയെത്തി, ബോക്‌സോഫീസ് ഭരിക്കാന്‍ ഡെറിക്, ട്രെയിലറിനെ കടത്തിവെട്ടിയ ടീസര്‍, കാണൂ

  |
  അബ്രഹാമിന്റെ സന്തതികള്‍ പുതിയ ടീസര്‍ പുറത്ത് | filmibeat Malayalam

  പോയവര്‍ഷത്തില്‍ നാല് സിനിമയുമായാണ് മമ്മൂട്ടി എത്തിയതെങ്കില്‍ ഇത്തവണ അത് നാല്‍പ്പതായി ഉയര്‍ന്നേക്കാം. അത്രയധികം സിനിമകളാണ് അദ്ദേഹത്തിന്‍രെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇടയ്ക്ക് വെച്ച് നഷ്ടമായെന്ന് വിമര്‍ശകര്‍ ആരോപിച്ച താരമൂല്യം അദ്ദേഹം തിരിച്ചുപിടിച്ചുവെന്ന കാര്യത്തിന് ഇതില്‍പ്പരം തെളിവുകള്‍ ആവശ്യമില്ല. സ്ട്രീറ്റ് ലൈറ്റ്‌സ്, പരോള്‍, അങ്കിള്‍ ഈ സിനിമകള്‍ക്ക് പിന്നാലെ അബ്രഹാമിന്റെ സന്തതികളും തിയേറ്ററുകളിലേക്ക് എത്തുകയാണ്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ജൂണ്‍ 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

  മോഹന്‍ലാലിനൊപ്പം ബിഗ് ബോസില്‍ മാറ്റുരയ്ക്കാനെത്തുന്നവര്‍ ഇവരോ? ലിസ്റ്റ് നോക്കൂ, ഇനിയാരൊക്കെ വേണം?

  വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയവുമായാണ് ഷാജി പാടൂര്‍ സ്വതന്ത്ര സംവിധാനത്തിലേക്ക് കടക്കുന്നത്. മമ്മൂട്ടി നേരത്തെ തന്നെ അദ്ദേഹത്തിന് ഡേറ്റ് നല്‍കിയിരുന്നുവെങ്കിലും അനുയോജ്യമായ കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. പ്രഖ്യാപനം മുതല്‍ ശ്രദ്ധാകേന്ദ്രമായി മാറിയ സിനിമയുടെ പോസ്റ്ററുകളും ടീസറുകളും ട്രെയിലറുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായത്. റിലീസിന് മുന്നോടിയായി പുറത്തുവിട്ട ടീസര്‍ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. അതേക്കുറിച്ച് കൂടുതലറിയാന്‍ ആകാംക്ഷയില്ലേ? തുടര്‍ന്നുവായിക്കൂ.

  മഞ്ജു വാര്യരെ ആശ്വസിപ്പിക്കാന്‍ മീനാക്ഷിയെത്തി, ഒപ്പം ദിലീപും, വീഡിയോ വൈറലാവുന്നു, കാണാം!

  അബ്രഹാമിന്റെ സന്തതികള്‍ പുതിയ ടീസര്‍

  അബ്രഹാമിന്റെ സന്തതികള്‍ പുതിയ ടീസര്‍

  സിനിമയുടെ റിലീസിന് മുന്നോടിയായി ടീസറുകളും ട്രെയിലറും ഗാനവുമൊക്കെ പുറത്തുവിടാറുണ്ട്. പതിവിന് വിപരീതമായി സോഷ്യല്‍ മീഡിയയിലൂടെയാണ് സിനിമകള്‍ ഇപ്പോള്‍ പ്രമോട്ട് ചെയ്യാറുള്ളത്. കാലഘട്ടം മാറുന്നതിനനുസരിച്ച് സിനിമയും മാറുകയാണ്. പോസ്റ്റര്‍ യുഗത്തില്‍ നിന്നും ഫസ്റ്റ് ലുക്കിലേക്ക് മാറിയിരിക്കുകയാണ് സിനിമ. പുതിയ സിനിമ ഏറ്റെടുത്തുവെന്ന് കേട്ടപ്പോള്‍ മുതല്‍ മെഗാസ്റ്റാര്‍ ആരാധകര്‍ അക്ഷമോടെയാണ് ഫസ്റ്റ് ലുക്കിനായി കാത്തിരിക്കുന്നത്. ആരെയും നിരാശപ്പെടുത്താതെയാണ് അണിയറപ്രവര്‍ത്തകര്‍ നീങ്ങുന്നത്.

  കാക്കിയണിഞ്ഞ് മെഗാസ്റ്റാര്‍ എത്തി

  കാക്കിയണിഞ്ഞ് മെഗാസ്റ്റാര്‍ എത്തി

  മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നതെന്ന് തുടക്കം മുതല്‍ത്തന്നെ അറിഞ്ഞിരുന്നു. നേരത്തെ നിരവധി സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം കാക്കിയണിഞ്ഞിട്ടുണ്ട്. ഈ വര്‍ഷത്തെ ആദ്യ റിലീസായെത്തിയ സ്ട്രീറ്റ്‌ലൈറ്റ്‌സില്‍ മമ്മൂട്ടി പോലീസ് വേഷമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ചൂടനാണ് ഡെറിക് അബ്രഹാമെങ്കിലും നന്മ നിറഞ്ഞവനാണെന്ന് വ്യക്തമാക്കുന്ന ടീസറുകളും ഗാനവുമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഇത്തവണ പുറത്തുവിട്ട ടീസറിലെ പ്രധാന പ്രത്യേകതയും ഇത് തന്നെയായിരുന്നു. നേരത്തെ കാക്കിയണിഞ്ഞ ഡെറിക്കിന്റെ ചിത്രം മമ്മൂട്ടി പുറത്തുവിട്ടിരുന്നു.

  കനിഹയും അന്‍സണ്‍ പോളും

  കനിഹയും അന്‍സണ്‍ പോളും

  ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും കനിഹയും ഒരുമിക്കുന്ന സിനിമ കൂടിയാണിത്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ അന്‍സണ്‍ പോള്‍ ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടിയുടെ സഹോദരനായി അഭിനയിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായി കാണുന്നുവെന്നായിരുന്നു താരം പറഞ്ഞത്. സിദ്ദിഖ്, രണ്‍ജി പണിക്കര്‍, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും സിനിമയിലുണ്ട്.

  സോഷ്യല്‍ മീഡിയയെ വിഴുങ്ങിയ പോസ്റ്ററുകള്‍

  സോഷ്യല്‍ മീഡിയയെ വിഴുങ്ങിയ പോസ്റ്ററുകള്‍

  മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ പോസ്റ്ററുകളും ടീസറും ട്രെയിലറുമൊക്കെ പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഇത് അബ്രഹാമിന്‍റെ കാര്യത്തിലും പ്രകടമായിരുന്നു. പോസ്റ്റ് ചെയ്ത് മിനുട്ടുകള്‍ കഴിയുന്നതിനിടയില്‍ത്തന്നെ വൈറലായ നിരവധി സംഭവങ്ങളുമുണ്ട്.

  റിലീസിനായി നാളെണ്ണുന്നു

  റിലീസിനായി നാളെണ്ണുന്നു

  സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പെരുന്നാള്‍ റിലീസായാണ് ചിത്രം എത്തുന്നത്. മലബാറിലെ നിപ്പ ഭീതിയും ഫിഫയും ചിത്രത്തിന്‍റെ റിലീസ് മാറ്റുന്നതിന് കാരണമായി മാറുമോയെന്ന പേടിയും ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ മറ്റ് ചിത്രങ്ങളെപ്പോലെ പേടിച്ച് പിന്മാറാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ഇവര്‍ തെളിയിച്ചിരിക്കുകയാണ്. ഇത്തവണ പെരുന്നാള്‍ ബോക്‌സോഫീസിലും ആഘോഷമായിരിക്കുമെന്നുറപ്പിക്കാന്‍ ഇതിലും വലിയ ഉറപ്പ് ആവശ്യമില്ലല്ലോ!

  നീരാളിയുടെ പിന്‍മാറ്റം

  നീരാളിയുടെ പിന്‍മാറ്റം

  വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ബോക്‌സോഫീസ് പോരാട്ടത്തിനിറങ്ങുമെന്നായിരുന്നു നേരത്തെ ലഭിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാവിധ പ്രതീക്ഷകള്‍ക്കും വിഘാതമായി നീരാളി അപ്രതീക്ഷിതമായി പിന്‍വാങ്ങുകയായിരുന്നു. പുതുവര്‍ഷം പിറന്ന് നാളിത്രയായെങ്കിലും മോഹന്‍ലാലിന്‍റെതായി ഒരൊറ്റ സിനിമ പോലും ഇറങ്ങിയില്ലെന്ന സിനിമാപ്രേമികളുടെ പരാതി അവസാനിക്കാന്‍ ഇനിയും കാത്തിരിക്കണം. ജൂലൈ 12ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

  ഇനി ഡെറിക് ഭരിക്കും

  ഇനി ഡെറിക് ഭരിക്കും

  റിലീസ് ദിനം മുതല്‍ മമ്മൂട്ടി സിനിമകള്‍ക്ക് മികച്ച സ്വീകര്യത ലഭിക്കാറുണ്ട്. പെരുന്നാള്‍ ബോക്‌സോഫീസില്‍ താരം തന്നെ തിളങ്ങുമെന്നാണ് ആരാധകരുടെ വാദം. ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയ പ്രതീക്ഷ നിലനിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിയുമോയെന്നറിയാനായി കുറച്ച് ദിവസം കൂടി കാത്തിരിക്കണം. സ്‌റ്റൈലിഷ് മാസ് എന്റര്‍ടൈനറായി എത്തുന്ന സിനിമ ബോക്‌സോഫീസില്‍ തിളങ്ങുമോയെന്നറിയാനായും ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്.

  പുതിയ ടീസര്‍ കാണാം

  മമ്മൂട്ടിയുടെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട പുതിയ ടീസര്‍ കാണൂ.

  English summary
  Mammootty In Khakee Avatar Looks More Than Promising!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X