twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഇനിയും വെല്ലുവിളിക്കണം, അവര്‍ മലയാള സിനിമയുടെ ഭാഗ്യമാണ്

    |

    മലയാളത്തിന്റെ നടനവിസ്മയമായാണ് മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത്. വില്ലനായാണ് തുടങ്ങിയതെങ്കിലും എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ഇതിനകം തന്നെ തെളിയിച്ചിരുന്നു. മോഹന്‍ലാലിനെക്കുറിച്ചുള്ള ലോഹിതദാസിന്റെ തുറന്നെഴുത്ത് വൈറലായിക്കൊണ്ടിരിക്കുകയാണ്. കാഴ്ചവട്ടം എന്ന പുസ്തകത്തിലെ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പത്തു കഥാപാത്രങ്ങളെ തിരഞ്ഞെടുത്താൽ അതിൽ അഞ്ചെണ്ണമെങ്കിലും എന്റേതായിരിക്കും..ആ മോഹൻലാലിന് എന്നോടെന്ത് ശത്രുതയുണ്ടാവാനാണ്, സാറിന്റെ ഈഗോയാണ് ശത്രുതക്ക് കാരണം..ഈഗോ ഇല്ലാത്തവർക്ക് ശത്രുത ഉണ്ടാവില്ല.സാറിന്റെ വ്യക്തി ജീവിതത്തിൽ ഈഗോ കുറവായിരിക്കും.എന്നാൽ ക്രിയേറ്റീവ് ഈഗോ കൂടുതലായിരിക്കും.

    ആത്മവിശ്വാസമാണ്

    ആത്മവിശ്വാസമാണ്

    അയാൾ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു.കഥയും കഥാപാത്രങ്ങളും സൃഷ്ടിക്കപ്പെടുന്നത് ശൂന്യതയിൽ നിന്നാണ്.മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ ഒരു ജീവിതസന്ദർഭത്തിൽ നിന്നോ ഒരു വ്യക്തിയുടെ ആത്മസംഘർഷത്തിൽ നിന്നോ അലസമായി ആരെങ്കിലും പറയുന്ന ഒരു വാചകത്തിൽ നിന്നോ ഒരു സിനിമ ഉണ്ടാക്കാനുള്ള ശക്തി എനിക്ക് കിട്ടുന്നത് ഞാൻ എന്ന കഥാകാരന് അത് കഴിയും എന്ന് ഈഗോയിൽ നിന്നാണ്.അത് അഹന്തയെന്ന പോലും വിളിക്കാവുന്ന ആത്മവിശ്വാസമാണ്.അതാരുടെ മുന്നിലും തലകുനിച്ചു കൊടുക്കില്ല.

    എങ്ങനെയാണ്

    എങ്ങനെയാണ്

    പതിനെട്ട് വർഷത്തെ സിനിമാ ജീവിതത്തിൽ അഞ്ചോ ആറോ സംവിധായകരുടെ ഒപ്പമേ എനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ.ഇവരൊക്കെ എങ്ങനെയാണ് എന്റെ വഴക്കമില്ലായ്‌മ സഹിച്ചത് എന്നോർത്ത് എനിക്ക് ചിലപ്പോൾ അതിശയം തോന്നിയിട്ടുണ്ട്. അയാൾ പിന്നേയും പറഞ്ഞു തുടങ്ങി.

     മമ്മൂട്ടിയെ വെല്ലുവിളിച്ചത്

    മമ്മൂട്ടിയെ വെല്ലുവിളിച്ചത്

    സാറ് തനിയാവർത്തനത്തിലെ ബാലൻ മാഷിനെ ഉണ്ടാക്കിയത് മമ്മൂക്കയെ വെല്ലുവിളിക്കാനാണ്.താൻ കുറേ കാലമായല്ലോ അഭിനയിക്കാൻ തുടങ്ങിയിട്ട്.അത്ര വലിയ ആളാണെങ്കിൽ ഇതൊന്ന് ചെയ്ത് കാണിക്ക്.അങ്ങനെയൊരു വാശി,ആ അഹങ്കാരം സാറിന്റെ ഉള്ളിലുണ്ട്..മമ്മൂട്ടി പുഷ്പം പോലെ ബാലൻ മാഷിനെ സാറിന്റെ മുന്നിലേക്കിട്ടു തന്നു..സാറ് പരാജയപ്പെട്ടു..സാറിന്റെ തല താഴ്ന്നു നിന്നു"
    പിന്നെ മമ്മൂട്ടിയെ വച്ച് സിനിമ എടുക്കുമ്പോൾ സാറിന്റെ ലക്ഷ്യം ഇനി എങ്ങനെ അയാളെ പരാജയപ്പെടുത്താം എന്നതാണ്.അതിനുള്ള കഥയും കഥാപാത്രത്തേയുമാണ് ഉണ്ടാക്കുന്നത്.

    മോഹന്‍ലാലിനേയും

    മോഹന്‍ലാലിനേയും

    അങ്ങനെ മുക്തിയിലെ ഹരിദാസൻ വരുന്നു. മഹായാനത്തിലെ ചന്ദ്രു വരുന്നു..
    മൃഗയയിലെ വാറുണ്ണി വരുന്നു. അമരത്തിലെ അച്ചൂട്ടി വരുന്നു.. വാത്സല്യത്തിലെ രാഘവൻ നായർ വരുന്നു.. ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ വരുന്നു..അരയന്നങ്ങളുടെ വീട്ടിലെ രവി വരുന്നു.. മോഹൻലാലിനെയും,സാർ ഓരോ ചിത്രത്തിലൂടെയും വെല്ലുവിളിക്കുകയാണ്.

    Recommended Video

    മോഹന്‍ലാലിലെ ഏറ്റവും വലിയ മേന്മ ഇത്, വെളിപ്പെടുത്തി ഫാസില്‍ | FilmiBeat Malayalam
    ഇനിയും വെല്ലുവിളിക്കണം

    ഇനിയും വെല്ലുവിളിക്കണം

    മോഹൻലാലിനെയും,സാർ ഓരോ ചിത്രത്തിലൂടെയും വെല്ലുവിളിക്കുകയാണ്.ദശരഥത്തിലെ രാജീവ് മേനോൻ,ഹിസ്സ് ഹൈനസ്സ് അബ്ദുള്ളയിലെ അബ്ദുള്ള,കിരീടത്തിലെ സേതുമാധവൻ,ധനത്തിലെ ശിവശങ്കരൻ,ഭരതത്തിലെ കല്ലൂർ ഗോപിനാഥൻ,കമലദളത്തിലെ നന്ദഗോപൻ..ഓരോ പ്രാവശ്യവും മോഹൻലാൽ,സാറിനെ കൂളായി പരാജയപ്പെടുത്തി.
    നിങ്ങൾ തമ്മിലുള്ള ഈ വെല്ലുവിളികളും ശത്രുതയുമാണ് മലയാളസിനിമയുടെ ഭാഗ്യം.അവരാണ് സാറിന്റെ യഥാർത്ഥ ശത്രുക്കൾ.സാറിനിയും അവരെ വെല്ലുവിളിക്കണം..പരാജയപ്പെടുത്തണം.

    English summary
    Mammootty and Mohanlal is the asset of Mayalam Industry, fans discussions about Lohithadas's writeup
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X