For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം വേണമെന്ന് തോന്നുന്നുണ്ട്; കൊറോണ കാലത്ത് കൂടെ ഒരു കംപാനിയന്‍ ഉണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ചതായി നടി

  |

  മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലെത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നര്‍ത്തകി കൂടിയായ നടി ഇനിയും വിവാഹം കഴിച്ചിട്ടില്ല എന്നത് ആരാധകരെ എപ്പോഴും നിരാശപ്പെടുത്തുന്ന കാര്യമാണ്. എന്താണ് ലക്ഷ്മി വിവാഹം കഴിക്കാത്തതെന്ന് മുന്‍പ് പലപ്പോഴും ചോദ്യങ്ങള്‍ വന്നിരുന്നു. താല്‍പര്യം വരുമ്പോള്‍ നോക്കാമെന്നാണ് അന്നൊക്കെ നടി പറഞ്ഞിരുന്നതും.

  ഇത്രയും സിംപിളാവാമോ, നടി അമൃത അയ്യരുടെ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങൾ ശ്രദ്ധേയമാവുന്നു

  കൊറോണ കാലം വന്നതോട് കൂടി ഒന്ന് വിവാഹം കഴിക്കുന്നതില്‍ താല്‍പര്യ കുറവില്ലെന്ന കാര്യമാണ് നടിയിപ്പോള്‍ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിവാഹത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ലക്ഷ്മി പങ്കുവെക്കുന്നത്. ഒപ്പം ദുല്‍ഖര്‍ സല്‍മാനെയും കാളിദാസിനെയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോഴുള്ള മാറ്റത്തെ കുറിച്ചും വെളിപ്പെടുത്തുന്നു.

  വര്‍ഷങ്ങളുടെ വേഗം തിരിച്ചറിയുന്നത് കുട്ടികള്‍ വലുതാകുമ്പോഴാണ്. ദുല്‍ഖര്‍ സല്‍മാനൊപ്പം സല്യൂട്ട് എന്ന ചിത്രത്തില്‍ അഭഇനയിക്കാന്‍ എത്തിയപ്പോഴാണ് ലക്ഷ്മി ഗോപാലസ്വാമിയും ഇത് ചിന്തിച്ചത്. ഇരുപത് വര്‍ഷം മുന്‍പ് മമ്മൂട്ടിയുടെ നായികയായി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലാണ് ലക്ഷ്മി അഭിനയിക്കുന്നത്. പണ്ട് കണ്ട ദുല്‍ഖര്‍ അതാ വലിയ ചെക്കനായി മുന്നില്‍ നില്‍ക്കുന്നു. ദുല്‍ഖറിനൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കൊണ്ട് നടി പറഞ്ഞത് ഇങ്ങനെയായിരുന്നു.

  റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം കുടുംബവിളക്കിന് തന്നെ; ആഴ്ചകളായി സ്ഥാനം വിട്ട് കൊടുക്കാതെ സീരിയലുകളുടെ മത്സരം

  ദുല്‍ഖറിനെ കുറിച്ച് മാത്രമല്ല കാളിദാസ് ജയറാമിന്റെ സിനിമയിലും അഭിനയിച്ചതിനെ കുറിച്ച് ലക്ഷ്മി പറയുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാളിദാസിന് ഏഴ് വയസുള്ളപ്പോള്‍ അമ്മ വേഷത്തില്‍ അഭിനയിച്ചത് ലക്ഷ്മിയായിരുന്നു. അന്ന് കണ്ട കുഞ്ഞ് ഇത്രയും വലിയൊരാളായി മുന്നില്‍ നില്‍ക്കുന്നതിന്റെ സന്തോഷവും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി പങ്കുവെക്കുകയാണ്.

  പുത്തന്‍ കാറില്‍ പറന്ന് വന്ന് സുമിത്ര, കുശുമ്പും അസൂയയും സഹിക്കാനാവാതെ വേദികയും സരസ്വതിയമ്മയും

  ദുല്‍ഖറിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും നടി തുറന്ന് പറഞ്ഞിരുന്നു. സല്യൂട്ട് എന്ന സിനിമയിലാണ് ദുല്‍ഖറിനൊപ്പം അഭിനയിച്ചത്. എത്ര കൂളായിട്ടുള്ള ചെറുപ്പക്കാരനാണ് ദുല്‍ഖര്‍. അവരുടെ തന്നെ പ്രൊഡക്ഷനും ആയിരുന്നു. എത്ര രസമായിട്ടാണ് ആ കുട്ടി കാര്യങ്ങള്‍ മാനേജ് ചെയ്യുന്നത്. എല്ലാവരോടും ഒരേ പോലെ നന്നായി പെരുമാറുന്നു. എന്നെ സംബന്ധിച്ച് ആ സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കിട്ടിയ അവസരമാണ് 'സല്യൂട്ട്'.

  ആദ്യരാത്രിയിലെടുത്ത തീരുമാനം മാറ്റുമോ; കുഞ്ഞിന് വേണ്ടി ഒരുങ്ങി ബാലനും ദേവിയും, സാന്ത്വനത്തില്‍ ട്വിസ്റ്റ്

  കാളിദാസിനൊപ്പം ചെയ്തത് രജനി എന്ന ചിത്രമായിരുന്നു. ഞങ്ങള്‍ക്ക് കോംപിനേഷന്‍ സീനൊന്നും ഉണ്ടായിരുന്നില്ല. കാരവാനിലാണ് കാളിദാസിനെ കാണുന്നത്. എന്റെ കുഞ്ഞ് മോനായി വന്ന കുട്ടി ഇത്രയും വലിയ നടനായി മുന്നില്‍ നില്‍ക്കുമ്പോള്‍ പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷമായിരുന്നു. ഹൃദയം നിറഞ്ഞ് തുളുമ്പിയെന്നും നടി പറയുന്നു. അതിനൊപ്പം നിരന്തരമായി ആരാധകര്‍ ചോദിക്കാറുള്ളത് പോലെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളും നടി പങ്കുവെക്കുന്നുണ്ട്.

  'അവള്‍ എന്റെ കാലില്‍ വീഴുകയാണ് വേണ്ടത്'; പ്രിയങ്ക ചോപ്രയെക്കുറിച്ച് ദേശീയ പുരസ്‌കാര ജേതാവ്!

  Recommended Video

  മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും 40 ഏക്കർ ഭൂസ്വത്ത് നഷ്ടപ്പെടില്ല | FIlmiBeat Malayalam

  വിവാഹം വേണമെന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് വേണമെന്ന ്‌തോന്നിയിട്ടുണ്ടെന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ മറുപടി. കൊറോണ കാലത്ത് ജീവിതം കുറച്ച് പതുക്കെയായി. ഒരു കംപാനിയന്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് തോന്നി. പിന്നെ, പ്രകൃതി എന്താണോ നമുക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മള്‍ പോകണം. ഞാന്‍ ഈ ലൈഫിലും ഹാപ്പിയാണ്. എന്നോടുള്ള സ്‌നേഹം കൊണ്ട് പലരും ഇതേ ചോദ്യം ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ വിചാരിക്കും ജീവിതത്തില്‍ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോന്ന്. വിവാഹം കഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ല. സിംഗിള്‍ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ട്. അത് നമ്മള്‍ തന്നെ നേരിടണം. ഒന്ന് മറ്റൊന്നിനെക്കാള്‍ നല്ലതാണെന്ന് തോന്നുന്നില്ല.

  അവസരങ്ങള്‍ കുറഞ്ഞിട്ടില്ല, നൂറുശതമാനം ഈ സിനിമ പൃഥ്വിരാജിന്‌റേത്, കുരുതി അനുഭവം പങ്കുവെച്ച് മാമുക്കോയ

  English summary
  Mammootty And Mohanlal Onscreen Pair Lakshmi Gopalaswamy Regret For Not Having A Partner Now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X