twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയോ പ്രണവോ? ആരാവും ബോക്‌സോഫീസിലെ താരം? ഈയാഴ്ച മത്സരിക്കാനെത്തുന്ന സിനിമകള്‍ ഇതാ!

    By Nimisha
    |

    മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ബോക്‌സോഫീസില്‍ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ജയപരാജയങ്ങള്‍ ബാധിക്കില്ലെന്ന് പുറമെ പറയുമെങ്കിലും ആത്യന്തികമായി ഒരു താരത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നതില്‍ ഇതിന് പ്രാധാന്യമുണ്ട്. പോയവര്‍ഷം നാല് സിനിമകളുമായാണ് ഇരുവരും എത്തിയത്. മോഹന്‍ലാലിനെ സംബന്ധിച്ച് താരതമ്യേന മോശമില്ലാത്ത വര്‍ഷമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത്ര വിജയമായിരുന്നില്ല മെഗാസ്റ്റാറിന് ലഭിച്ചത്. പതിവിന് വിപരീതമായി ഇത്തവണ മമ്മൂട്ടിക്കൊപ്പം സിനിമയുമായി എത്തുന്നത് പ്രണവാണ്. താരപുത്രനെ സംബന്ധിച്ചും ഏറെ നിര്‍ണ്ണായകമായ ദിനമാണ് ജനുവരി 26.

    ഉര്‍വശി തിയേറ്റേഴ്‌സ് ഷൂട്ടിങ്ങിനിടയില്‍ സാജന്‍ സൂര്യയ്ക്ക് വെടിയേറ്റോ?നെഞ്ചില്‍ കൈ വെച്ച് താരങ്ങള്‍ഉര്‍വശി തിയേറ്റേഴ്‌സ് ഷൂട്ടിങ്ങിനിടയില്‍ സാജന്‍ സൂര്യയ്ക്ക് വെടിയേറ്റോ?നെഞ്ചില്‍ കൈ വെച്ച് താരങ്ങള്‍

    ആദിയും സ്ട്രീറ്റ്‌ലൈറ്റ്‌സും മാത്രമല്ല റിപബ്ലിക് ദിനത്തില്‍ തിയേറ്ററുകളിലേക്കെത്തുന്നത്. ബോളിവുഡ് ചിത്രമായ പത്മാവത്, തമിഴ് സിനിമകളായ ബാഗമതി, നിമിര്‍ എന്നിവയും തിയേറ്ററുകളിലേക്കെത്തുന്നുണ്ട്, പുതുവര്‍ഷത്തിലെ ആദ്യ റിലീസുമായെത്തുന്ന മമ്മൂട്ടിക്ക് മാത്രമല്ല പ്രണവിനും ഏറെ നിര്‍ണ്ണായകമാണ് ഈയാഴ്ച. ബോക്‌സോഫീസില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തി മത്സരിക്കാനെത്തുന്ന സിനിമകള്‍ ഏതൊക്കെയാണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

     മത്സരം കടുക്കും

    മത്സരം കടുക്കും

    മലയാള സിനിമകള്‍ മാത്രമല്ല ജനുവരി 26ന് റിലീസ് ചെയ്യുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ്, ബോളിവുഡ് സിനിമകളും ഇതേ ദിനത്തില്‍ തിയേറ്ററുകളിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മത്സരം അല്‍പ്പം കടുക്കും.

    സ്ട്രീറ്റ്‌ലൈറ്റ്‌സുമായി മമ്മൂട്ടി

    സ്ട്രീറ്റ്‌ലൈറ്റ്‌സുമായി മമ്മൂട്ടി

    ഷാംദത്ത് സംവിധാനം ചെയ്ത മെഗാസ്റ്റാര്‍ ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സ് ജനുവരി 26നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടതിന് ശേഷം സിനിമ കാണാനുള്ള ആകാക്ഷ കൂട്ടിയെന്ന തരത്തിലായിരുന്നു ആരാധകരുടെ പ്രതികരണം. പ്ലേ ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മമ്മൂട്ടിയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

    പ്രണവിന്റെ അരങ്ങേറ്റ ചിത്രമായ ആദി

    പ്രണവിന്റെ അരങ്ങേറ്റ ചിത്രമായ ആദി

    ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ പ്രണവ് മോഹന്‍ലാല്‍ നായകനായി തുടക്കം കുറിക്കുകയാണ്. താരപുത്രന് ലഭിക്കാവുന്നതില്‍ വെച്ച് മികച്ച വരവേല്‍പ്പാണ് ഒരുക്കിയിട്ടുള്ളതെന്ന് ആരാധകര്‍ വ്യക്തമാക്കിയിരുന്നു. ആകാംക്ഷയോടെയാണ് ആദിക്കായി കാത്തിരിക്കുന്നത്.

    വിവാദങ്ങള്‍ക്കൊടുവില്‍ പദ്മാവത്

    വിവാദങ്ങള്‍ക്കൊടുവില്‍ പദ്മാവത്

    സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവദ് ജനുവരി 26ന് എത്തുന്നുണ്ട്. രജപുത്ര രാഞ്ജിയായ പത്മാവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ത്തി രജപുത്ര സംഘടനകള്‍ രംഗത്തുവന്നിരുന്നു. പത്മാവതി എന്ന പേര് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് പത്മാവത് ആക്കിയത്. ദീപിക പദുക്കോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങുമാണ് പ്രധാന താരങ്ങള്‍.

    മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് റീമേക്കും റിലീസിനുണ്ട്

    മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് റീമേക്കും റിലീസിനുണ്ട്

    മലയാളത്തിലെ സൂപ്പര്‍ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പായ നിമിറും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നുണ്ട്. ഉദയനിധി സ്റ്റാലിനും നമിത പ്രമോദുമാണ് ചിത്രത്തിലെ നായികനായകന്‍മാര്‍. സമുദ്രക്കനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

    ബാഗമതിയും ലിസ്റ്റിലുണ്ട്

    ബാഗമതിയും ലിസ്റ്റിലുണ്ട്

    അനുഷ്‌ക ഷെട്ടി നായികയായെത്തുന്ന ബാഗമതിയും അടുത്ത വാരത്തില്‍ തിയേറ്ററില്‍ എത്തുന്നുണ്ട്. ജി അശോക് കമാര്‍ സംവിധം ചെയ്ത ചിത്രത്തില്‍ ആശാ ശരത്ത്, ജയറാം, ഉണ്ണി മുകുന്ദന്‍, എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

    English summary
    Apart from the Malayalam movies, other language movies are also set to open big in the theatres during this weekend and thus offering a tight competition to the Malayalam movies.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X