twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആക്ഷന്‍ കിങിന് മുന്നില്‍ മുട്ടുമടക്കിയ മമ്മൂട്ടി! സ്റ്റാലിന്‍ ശിവദാസും പത്രവും ഒരുമിച്ചെത്തിയപ്പോള്‍

    |

    പ്രഖ്യാപനം മുതല്‍ വാര്‍ത്തകളിലിടം നേടാറുണ്ട് പല സിനിമകളും . നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിനിമകള്‍ തിയേറ്ററുകളിലേക്കെത്താറുള്ളത്. സംവിധായകരും താരങ്ങളുമുള്‍പ്പടെയുള്ളവരുടെ കഠിനപ്രയത്‌നത്തിന്റെ അന്തിമ റിസല്‍ട്ട് പ്രേക്ഷകരുടെ കൈയ്യിലാണ്. സോഷ്യല്‍ മീഡിയയിലൂടെ ആദ്യപ്രദര്‍ശനം മുതലുള്ള അപ്‌ഡേറ്റുകള്‍ ഇന്ന് ലഭ്യമാണ്. നെഗറ്റീവ് പ്രചാരണത്തിലൂടെ ആദ്യദിനം പരാജയമെന്ന് വിലയിരുത്തിയ ചിത്രങ്ങള്‍ പിന്നീട് ഗംഭീരവിജയം നേടിയ സംഭവങ്ങള്‍ വരെ നടന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെയായിരുന്നില്ല സ്ഥിതി. റിലീസ് കഴിഞ്ഞ് പ്രേക്ഷകരും മാധ്യമങ്ങളും വിലയിരുത്തുന്നതറിയാനായി സിനിമാപ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കുമായിരുന്നു. ബോക്‌സോഫീസ് താരപോരാട്ടങ്ങള്‍ എന്നുമൊരു ഹരമായിരുന്നു. ഇന്നത്തെപ്പോലെ ഫാന്‍സുകാരുടെ തള്ളായിരുന്നില്ല അന്ന്. ആരോഗ്യകരമായ രീതിയിലായിരുന്നു മത്സരം.

    അതിഥി രവിയുടെ തേപ്പ് കഥ പരസ്യമാക്കി കുഞ്ചാക്കോ ബോബനും അനു സിത്താരയും, വീഡിയോ വൈറല്‍, കാണൂ!അതിഥി രവിയുടെ തേപ്പ് കഥ പരസ്യമാക്കി കുഞ്ചാക്കോ ബോബനും അനു സിത്താരയും, വീഡിയോ വൈറല്‍, കാണൂ!

    മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ ഇത്തരത്തില്‍ ബോക്‌സോഫീസ് താരപോരാട്ടത്തില്‍ സജീവമായിരുന്നു. വന്‍പ്രതീക്ഷകളോടെ എത്തി മറ്റ് സിനിമകള്‍ക്ക് മുന്നില്‍ സ്വന്തം ചിത്രങ്ങള്‍ തകര്‍ന്നടിഞ്ഞ അവസ്ഥയും ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തില്‍ 1999 ല്‍ നടന്നൊരു ബോക്‌സോഫീസ് താരപോരാട്ടത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരുമിച്ചെത്തി

    മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരുമിച്ചെത്തി

    ഒരേ സമയത്ത് സിനിമകളിലെത്തിയവരായിരുന്നില്ലെങ്കില്‍ക്കൂടിയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും കരിയറില്‍ സമാനതകളേറെയാണ്. വില്ലന്‍ വേഷത്തില്‍ നിന്നും സഹനായകനിലേക്കും പിന്നീട് നായകനിലേക്കുമുയര്‍ന്ന് മലയാള സിനിമയെ അടക്കി ഭരിക്കാന്‍ കെല്‍പ്പുള്ള താരങ്ങളായി മാറിയവരാണ് ഇരുവരും. സുരേഷ് ഗോപി ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ സിനിമകള്‍ ചെയ്യുന്നത് കുറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ ആക്ഷന്‍ ചിത്രങ്ങളും മുഴുനീളന്‍ സംഭാഷണവും ആ മാനറിസവുമൊക്കെ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. 1999 ല്‍ ഇരുവരുടെ സിനിമകളും ഒരേ സമയത്തായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. പത്രവും സ്റ്റാലിന്‍ ശിവദാസും ഒരുമിച്ചെത്തിയപ്പോള്‍ ബോക്‌സോഫീസ് സുരേഷ് ഗോപിക്കൊപ്പമായിരുന്നു.

    നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

    നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

    വന്‍പ്രതീക്ഷകളോടെയായിരുന്നു മമ്മൂട്ടിയുടെ സിനിമ റിലീസ് ചെയ്തത്. തുടക്കത്തില്‍ മികച്ച പ്രതികരണം ലഭിച്ചതോടെ ഗംഭീര വിജയമായി മാറുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ സുരേഷ് ഗോപിയുടെ സിനിമ റിലീസ് ചെയ്തതോടെയാണ് കണക്കുകൂട്ടലുകള്‍ തെറ്റിയത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിയിലാണ് സ്റ്റാലിന്‍ ശിവദാസിന്റെ നിര്‍മ്മാതാവായ ദിനേശ് പണിക്കര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

    പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയുമായെത്തി

    പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയുമായെത്തി

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെടുന്ന വിഭാഗങ്ങളിലൊന്നായ പൊളിറ്റിക്കല്‍ ത്രില്ലറായാണ് സ്റ്റാലിന്‍ ശിവദാസ് എത്തിയത്.മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ കിരീടത്തിന് ശേഷമായിരുന്നു ദിനേശ് പണിക്കര്‍ മമ്മൂട്ടി ചിത്രവുമായെത്തിയത്. ടിഎസ് സുരേഷ് ബാബുവായിരുന്നു ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടിക്കൊപ്പം ഖുശ്ബു, ജഗദീഷ്, നെടുമുടി വേണു, ക്യാപ്റ്റന്‍ രാജു, മണിയന്‍പിള്ള രാജു തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ടി ദാമോദരന്‍മാഷായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

    ആദ്യദിനത്തിലെ കലക്ഷന്‍ നിലനിര്‍ത്താനായില്ല

    ആദ്യദിനത്തിലെ കലക്ഷന്‍ നിലനിര്‍ത്താനായില്ല

    തുടക്കത്തില്‍ മികച്ച പ്രതികരണം ലഭിച്ചുവെങ്കിലും അത് നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞില്ല. ആദ്യ രണ്ട് ദിനത്തില്‍ ലഭിച്ച കലക്ഷന്‍ നിലനിര്‍ത്തിയിരുന്നുവെങ്കില്‍ രണ്ടാഴ്ച കൊണ്ടുതന്നെ ചിത്രം ലാഭകരമായി മാറിയേനെ. എന്നാല്‍ അപ്രതീക്ഷിതമായാണ് അതേ സമയത്ത് മറ്റൊരു ചിത്രം തിയേറ്ററുകൡലക്കെത്തിയത്. ഇതോടെയാണ് ഈ സിനിമ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

    സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ആക്ഷന്‍ ചിത്രം

    സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ആക്ഷന്‍ ചിത്രം

    സുരേഷ് ഗോപിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ പത്രമായിരുന്നു ആ സമയത്ത് റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്തതോടെയാണ് സ്റ്റാലിന്‍ ശിവദാസിന്റെ പരാജയം പൂര്‍ത്തിയായത്. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, മുരളി, ശരത്, ബിജു മേനോന്‍ തുടങ്ങി വന്‍താരനിര തന്നെ അണിനിരന്ന ചിത്രം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. പത്രപ്രവര്‍ത്തകരായാണ് മഞ്ജു വാര്യരും സുരേഷ് ഗോപിയുമെത്തിയത്.

    പത്രം റിലീസ് വൈകിപ്പിച്ചിരുന്നെങ്കില്‍

    പത്രം റിലീസ് വൈകിപ്പിച്ചിരുന്നെങ്കില്‍

    പത്രം സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. റിലീസ് പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ കാര്യങ്ങള്‍ സ്റ്റാലിന്‍ ശിവദാസിന് അനുകൂലമായി മാറുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ കരുതിയത്. എന്നാല്‍ സ്റ്റാലിന്‍ ശിവദാസ് റിലീസ് ചെയ്ത് കൃത്യം രണ്ട് ദിവസം കഴിയുന്നതിനിടയില്‍ ഈ സിനിമയും തിയേറ്ററുകളിലേക്കെത്തുകയായിരുന്നു. പത്രത്തിന്റെ റിലീസ് വൈകിപ്പിച്ചിരുന്നുവെങ്കില്‍ മുടക്ക് മുതല്‍ എങ്കിലും തിരിച്ചുപിടിക്കാമെന്നായിരുന്നു പിന്നീട് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്.

    ബോക്‌സോഫീസ് ആക്ഷന്‍ താരത്തിനൊപ്പം

    ബോക്‌സോഫീസ് ആക്ഷന്‍ താരത്തിനൊപ്പം

    സുരേഷ് ഗോപി ബോക്‌സോഫീസ് അടക്കിഭരിക്കുന്ന കാഴ്ച കൂടിയായിരുന്നു പത്രം സമ്മാനിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണെങ്കില്‍ക്കൂടിയും തീ പാറുന്ന ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായി സുരേഷ് ഗോപി എത്തുമ്പോഴാണ് ആരാധകര്‍ തൃപ്തരാവുന്നത്. പോലീസ് വേഷത്തില്‍ നിന്നും മാറി ജേണലിസ്റ്റായി എത്തിയപ്പോഴും അദ്ദേഹത്തിന് മികച്ച സ്വീതാര്യതയായിരുന്നു ലഭിച്ചത്.

    English summary
    Stalin Shivadas became flope after the release of Pathram.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X