For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കി, മമ്മൂട്ടിയില്‍ നിന്നും അവാര്‍ഡ് വാങ്ങിയ പാര്‍വതിക്ക് ട്രോള്‍മഴ!

  |

  നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ പൊങ്കാലയ്ക്ക് ഇരയായിരുന്നു പാര്‍വതി. മമ്മൂട്ടി ആരാധകരെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയവരുടെ പെരുമാറ്റം മോശമായിത്തുടങ്ങിയപ്പോള്‍ താരം നിയമപരമായി നീങ്ങിയിരുന്നു. അസഭ്യമല്ലാത്ത പെരുമാറ്റവും താരത്തിന് നേരിടേണ്ടി വന്നിരുന്നു. വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലാണ് മമ്മൂട്ടി ഇതേക്കുറിച്ച് പ്രതികരിച്ചത്.

  തനിക്ക് വേണ്ടി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തന്റെ അറിവോടെയല്ല ഇതൊന്നും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞതോടെയാണ് വിമര്‍ശനങ്ങള്‍ ആറിത്തണുത്തത്. അടുത്തിടെ നടന്ന ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ മമ്മൂട്ടിയായിരുന്നു പാര്‍വതിക്ക് പുരസ്‌കാരം നല്‍കിയത്. കൂവി വിളിച്ചായിരുന്നു സദസ്സ് പാര്‍വതിയെ സ്വീകരിച്ചത്. കൂവരുതെന്ന് മെഗാസ്റ്റാര്‍ അഭ്യര്‍ത്ഥിച്ചിട്ടും അവര്‍ നിര്‍ത്തിയില്ലായിരുന്നു. മമ്മൂട്ടിയുടെ കാലില്‍ തൊട്ട് വന്ദിച്ചതിന് ശേഷമാണ് താരം അവാര്‍ഡ് സ്വീകരിച്ചത്. ഈ സംഭവത്തെ ട്രോളര്‍മാരും ആഘോഷമാക്കി മാറ്റുകയായിരുന്നു. രസകരമായ ചില ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

   ഇങ്ങേരെയാണോ അഹങ്കാരിയെന്ന് വിളിച്ചത്

  ഇങ്ങേരെയാണോ അഹങ്കാരിയെന്ന് വിളിച്ചത്

  പൊതുവെ ജാഡക്കാരാനായാണ് മമ്മൂട്ടിയെ വിലയിരുത്താറുള്ളത്. ഗൗരവമേറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന്‍രെ ഭാഗമായാണോയെന്നറിയില്ല അദ്ദേഹത്തെ അഹങ്കാരിയായാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഇത്രയും സിംപിളായ തന്നെ വിമര്‍ശിച്ചവര്‍ക്ക് പോലും അവാര്‍ഡ് കൊടുക്കാനും അനുഗ്രഹിക്കാനും തയ്യാറായ ഇദ്ദേഹത്തെയാണോ എല്ലാവരും അഹങ്കാരി എന്ന് വിളിച്ച് ആക്ഷേപിച്ചത്.

  കടിച്ച പാമ്പിനെക്കൊണ്ട് തന്നെ

  കടിച്ച പാമ്പിനെക്കൊണ്ട് തന്നെ

  പൊതുവേദിയില്‍ വെച്ച് പരസ്യമായി വിമര്‍ശിച്ച താരത്തിന് അവാര്‍ഡ് സമ്മാനിക്കാന്‍ മമ്മൂട്ടി എത്തിയതിനെ മധുരപ്രതികാരമായാണ് ഫാന്‍സ് പ്രവര്‍ത്തകരും ട്രോളര്‍മാരും വിശേഷിപ്പിക്കുന്നത്. കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിക്കുക എന്ന ശൈലിയെ വെച്ചാണ് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്.

  കരയിപ്പിച്ചു കളഞ്ഞല്ലോ!

  കരയിപ്പിച്ചു കളഞ്ഞല്ലോ!

  ഇത്രയും എളിമയും വിനയവുമുള്ള അഭിനേത്രിയെയാണല്ലോ വിമര്‍ശിച്ചും പൊങ്കാലയിട്ടും ആക്രമിച്ചത്. ഇപ്പോള്‍ ശരിക്കും സങ്കടം തോന്നുന്നുണ്ടാവുമെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍.

  കാല് പിടിച്ചു

  കാല് പിടിച്ചു

  അങ്ങനെ ഇക്കയുടെ കാല് പിടിച്ചിരിക്കുകയാണ് പാര്‍വതി. മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത് പാര്‍വതിക്കായിരുന്നു. ഇത് സ്വീകരിക്കാനായി എത്തിയപ്പോഴാണ് അദ്ദേഹത്തിന്‍രെ കാലില്‍ തൊട്ട് വന്ദിച്ചത്.

  പാടില്ലായിരുന്നു പാറൂ

  പാടില്ലായിരുന്നു പാറൂ

  ഈ മനുഷ്യന് നേരെയാണല്ലോ വിമര്‍ശനത്തിന്റെ കൂരമ്പ് എയ്തത്. പാടില്ലായിരുന്നു പാറൂ, ഇത് വേണ്ടായിരുന്നു. പുരസ്‌കാരം നല്‍കിയതിന് ശേഷം സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തിയില്ലേ അദ്ദേഹം.

  അന്ന് പൊങ്കാല ഇത് അവാര്‍ഡ്

  അന്ന് പൊങ്കാല ഇത് അവാര്‍ഡ്

  അന്ന് മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ചതിന് പൊങ്കാല ഏറ്റുവാങ്ങി. കസബയിലെ രാജന്‍ സ്‌കറിയ എന്ന കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധതയെക്കുറിച്ചാണ് താരം വിമര്‍ശിച്ചത്. അന്ന് പൊങ്കാലയാണ് ഏറ്റുവാങ്ങിയതെങ്കിലും ഇന്ന് അവാര്‍ഡ് വാങ്ങിക്കാനും പാര്‍വതിക്ക് കഴിഞ്ഞു.

  അനുഗ്രഹവും വാങ്ങി

  അനുഗ്രഹവും വാങ്ങി

  സൈബര്‍ ആക്രമണങ്ങളും ഒറ്റപ്പെടലുകളും നേരിടേണ്ടി വന്ന പാര്‍വതി ഇന്ന് മമ്മൂട്ടിയുടെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങി. അവാര്‍ഡ് മാത്രമല്ല അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് അനുഗ്രഹവും വാങ്ങി.

  ഗതികേടാണോ ഇത്?

  ഗതികേടാണോ ഇത്?

  കേവലമൊരു കഥാപാത്രത്തെ വിമര്‍ശിച്ചതിന്‍രെ പേരില്‍ ചില്ലറ പൊല്ലാപ്പുകളൊന്നുമായിരുന്നില്ല പാര്‍വതിയെ തേടിയെത്തിയത്. മമ്മൂട്ടിയുടെ കാലില്‍ തൊട്ട് വന്ദിച്ച താരത്തിന്‍രെ ഗതികേടാണ് ഇതെന്നും ട്രോളര്‍മാര്‍ പറയുന്നു.

  ഒന്നും പറയാനില്ല

  ഒന്നും പറയാനില്ല

  ഇതേക്കുറിച്ച് പ്രത്യേകമായൊന്നും പറയാനില്ല. മമ്മൂട്ടിയുടെ പെരുമാറ്റവും പാര്‍വതിയുടെ പ്രവര്‍ത്തിയും കണ്ട പ്രേക്ഷകന്റെ ഭാവവും അഭിപ്രായവും ഇങ്ങനെയാണ്. സാക്ഷാല്‍ ബിജുക്കുട്ടന്‍ സ്റ്റൈലില്‍ ഒന്നും പറയാനില്ല.

  ഇക്ക ഫാന്‍സിന്റെ പാരമ്പര്യമാണ്

  ഇക്ക ഫാന്‍സിന്റെ പാരമ്പര്യമാണ്

  കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കുക എന്ന പാരമ്പര്യം ഇക്ക ഫാന്‍സിനും ഏട്ടന്‍ ഫാന്‍സിനുമുണ്ട്. ഇതേക്കുറിച്ച് ഇപ്പോ പാറൂനും കൃത്യമായി മനസ്സിലായിട്ടുണ്ടാവുമല്ലോയെന്ന് ട്രോളന്‍മാര്‍ ചോദിക്കുന്നു.

  ഇത് മമ്മൂക്കയാണ്

  ഇത് മമ്മൂക്കയാണ്

  തന്നെ വിമര്‍ശിച്ചവരെ ഇത്ര സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കാനും അവരോട് ക്ഷമിക്കാനും ഇക്കയ്ക്ക് മാത്രമേ കഴിയൂ. കൂവുന്നവരോട് നിശബദ്ത പാലിക്കാന്‍ അഭ്യര്‍ത്ഥിക്കാനും അവാര്‍ഡ് നല്‍കിയതിന് ശേഷം ചേര്‍ത്ത് പിടിക്കാനും അദ്ദേഹത്തിന് മാത്രമേ കഴിയൂ. ഇങ്ങേര്‍ക്ക് സ്‌നേഹിക്കാനെ കഴിയൂവെന്നും ഫാന്‍സ് പറയുന്നു.

  പഴയത് മറന്നിട്ടില്ല

  പഴയത് മറന്നിട്ടില്ല

  പഴയതൊന്നും ഞങ്ങളിതുവരെ മറന്നിട്ടില്ല. ക്ഷമിക്കാനും കൂവാതിരിക്കാനുമൊന്നും തങ്ങളെക്കൊണ്ട് പറ്റില്ല. പഴയ സംഭവം ഞങ്ങളുടെ മനസ്സില്‍ അതേ പോലെയുണ്ടെന്നും ഇവര്‍ പറയുന്നു.

  കാണുന്നുണ്ടല്ലോ അല്ലേ

  കാണുന്നുണ്ടല്ലോ അല്ലേ

  മമ്മൂക്കയുടെ പ്രവര്‍ത്തിയും നിലപാടുമൊക്കെ എല്ലാവരും കാണുന്നുണ്ടല്ലോ അല്ലേ, ഫാന്‍സ് പ്രവര്‍ത്തകരെന്നവകാശപ്പെട്ട് രംഗത്തെത്തി രംഗം വഷളാക്കുന്നവരോടാണ് ഇത് പറയുന്നത്. ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ!

  എന്തൊക്കെയായിരുന്നു

  എന്തൊക്കെയായിരുന്നു

  ഒടുവില്‍ കാല്‍ക്കലും വീണില്ലേ, എന്തായിരുന്നു നേരത്തെ ഉണ്ടായിരുന്ന ഷോഓഫ്, പാര്‍വതിയെ കളിയാക്കാനുള്ള ഒരുവസരവും ഇവര്‍ വെറുതെ വിടുന്നില്ല.

  മമ്മൂട്ടിയാരാണെന്ന് കാണിച്ചു

  മമ്മൂട്ടിയാരാണെന്ന് കാണിച്ചു

  മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളിലൊരാള്‍ കൂടിയായ മമ്മൂട്ടി ആരാണെന്ന് ശരിക്കും വ്യക്തമായ സംഭവം കൂടിയായിരുന്നു ഇത്. മലയാള സിനിമയ്ക്ക് കൂടി ഇത് വ്യക്തമായ സംഭവം കൂടിയാണിത്.

  നന്നാവാന്‍ തീരുമാനിച്ചോ?

  നന്നാവാന്‍ തീരുമാനിച്ചോ?

  പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലെത്തിയപ്പോള്‍ അത് നല്‍കാനായി നിന്നിരുന്ന മമ്മൂട്ടിയുടെ കാലില്‍ തൊട്ട് വണങ്ങി. അതിന് ശേഷമാണ് പാര്‍വതി പുരസ്‌കാരം സ്വീകരിച്ചത്. ഈ പ്രവര്‍ത്തി കണ്ട ആരാധകരുടെ ചോദ്യം ഇങ്ങനെയാണ്.

   സ്ത്രീവിരുദ്ധനാക്കിയതല്ലേ, പൊറുക്കില്ല

  സ്ത്രീവിരുദ്ധനാക്കിയതല്ലേ, പൊറുക്കില്ല

  പാര്‍വതിയോട് അത്ര പെട്ടെന്നൊന്നും ക്ഷമിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന നിലപാടിലാണ് ഫാന്‍സ് പ്രവര്‍ത്തകര്‍. കാര്യം മറ്റൊന്നുമല്ല അദ്ദേഹത്തെ സ്ത്രീ വിരുദ്ധനാക്കിയ താരത്തോട് അത്ര പെട്ടെന്ന് ക്ഷമിക്കാനുള്ള മനസ്സ് തങ്ങള്‍ക്കില്ലെന്ന നിലപാടാണ് ഇവരുടേത്.

  English summary
  Mammootty gives award to parvathy gets trolled
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X