»   » ദുല്‍ഖറിന് വേണ്ടി മമ്മൂട്ടി തീരുമാനിച്ചു, ഒഴിവാക്കയിത് പ്രമുഖ സംവിധായകന്റെ സിനിമ!!!

ദുല്‍ഖറിന് വേണ്ടി മമ്മൂട്ടി തീരുമാനിച്ചു, ഒഴിവാക്കയിത് പ്രമുഖ സംവിധായകന്റെ സിനിമ!!!

Posted By: Karthi
Subscribe to Filmibeat Malayalam

താരപുത്രനായ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ മലയാള സിനിമയിലെ മികച്ച താരങ്ങളിലൊരാളാണ്. ചാര്‍ളി എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും താര പുത്രന്‍ സ്വന്തമാക്കി. മമ്മൂട്ടിയുടെ മകന്‍ എന്ന നിഴലില്‍ തുടക്കത്തിലേ തന്നെ പുറത്ത് കടക്കാന്‍ ദുല്‍ഖറിനായി.

എതൊരു താരത്തിന്റേയും ആദ്യ സിനിമ അവരുടെ കരിയറിലെ വഴിത്തിരിവാകാറുണ്ട്. പ്രത്യേകിച്ച് താര പുത്രന്റേതാകുമ്പോള്‍ അതിന് പ്രതീക്ഷയും ശ്രദ്ധയും വര്‍ദ്ധിക്കും. അതുകൊണ്ട് തന്നെ വരുന്ന അവസരങ്ങളില്‍ നിന്ന് മികച്ച് തിരഞ്ഞെടുക്കുക വലിയ വെല്ലുവിളിയാണ്.

ദുല്‍ഖറിനെ തന്റെ ചിത്രത്തിലെ നായകനാക്കി അവതരിപ്പിക്കാന്‍ ശ്യാമപ്രസാദ് മമ്മൂട്ടിയെ സമീപിച്ചിരുന്നു. പുതുമുഖങ്ങളെ അണി നിരത്തിയൊരുക്കുന്ന ചിത്രത്തിലെ നായക വേഷമായിരുന്നു ദുല്‍ഖറിന്. ഋതു എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്.

ആദ്യ ചിത്രമായി ഋതു വേണ്ട എന്നായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം. മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകന്റെ ചിത്രമാണെങ്കിലും ദുല്‍ഖറിന് അരങ്ങേറ്റം കുറിക്കാന്‍ ഋതു യോജിച്ച ചിത്രമല്ലെന്നായിരുന്നു മമ്മൂട്ടിയുടെ പക്ഷം.

2009 ഓഗസ്റ്റ് 14നാണ് ഋതു റിലീസ് ചെയ്തത്. അത് കഴിഞ്ഞ് പിന്നേയും മൂന്ന് വര്‍ഷം കഴിഞ്ഞ് 2012ലായിരുന്നു ദുല്‍ഖറിന്റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ ആയിരുന്നു ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രം. ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.

ഋതു വാണിജ്യ വിജയം നേടിയ ചിത്രമായിരുന്നെങ്കിലും തിയറ്ററില്‍ വലിയൊരു ഓളം സൃഷ്ടിച്ച ചിത്രമായിരുന്നില്ല ഋതു. മമ്മൂട്ടി നായകനായി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേ കടലും വാണിജ്യ വിജയം നേടിയിരുന്നില്ല. ഇത് തന്നെയാകാം മകന് വേണ്ടി ഒരു വാണിജ്യ സാധ്യതയുള്ള ചിത്രത്തിനായി കാത്തിരിക്കാന്‍ മമ്മൂട്ടിയെ പ്രേരിപ്പിച്ചത്.

ഋതു ദുല്‍ഖര്‍ ഒഴിവാക്കിയപ്പോള്‍ ആ നറുക്ക് വീണത് നിഷാനാണ്. കൊല്‍ത്തയില്‍ വളര്‍ന്ന കര്‍ണാടക സ്വദേശിയാണ് നിഷാന്‍. ചിത്രത്തിലൂടെ നിഷാനെ കൂടാതെ റിമ കല്ലിങ്കല്‍, ആസിഫ് അലി എന്നീ താരങ്ങളേയും മലയാളത്തിന് ലഭിച്ചു. പിന്നീട് നിഷാനേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് ആസിഫ് അലി ആയിരുന്നു.

മൂന്ന് വര്‍ഷം പിന്നേയും കാത്തിരിക്കേണ്ടി വന്നെങ്കിലും ദുല്‍ഖറിന്റെ അരങ്ങേറ്റം മോശമായില്ല. സെക്കന്‍ഡ് ഷോ വിജയമായി. മമ്മൂട്ടിക്ക് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച അന്‍വര്‍ റഷീദ് ചിത്രമായ ഉസ്താദ് ഹോട്ടലായിരുന്നു രണ്ടാം ചിത്രം. സിനിമ സൂപ്പര്‍ ഹിറ്റായി. മൂന്ന് വര്‍ഷം കാത്തിരുന്നിട്ടാണെങ്കിലും മമ്മൂട്ടി വിചാരിച്ചത് പോലെ മകന് മികച്ച തുടക്കം കിട്ടി.

English summary
The trailer hints that the movie would be a fun ride with comedy, action and thrill. Tovino Thomas and Wamiqa Gabbi playing the lead role. The film will be release on May 12.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam