»   » മരണത്തെ മുഖാമുഖം കണ്ട അഞ്ചോളം അപകടങ്ങള്‍ മമ്മൂട്ടി ഷൂട്ടിങ് സെറ്റുകളില്‍ വച്ച് നേരിട്ടിട്ടുണ്ട്

മരണത്തെ മുഖാമുഖം കണ്ട അഞ്ചോളം അപകടങ്ങള്‍ മമ്മൂട്ടി ഷൂട്ടിങ് സെറ്റുകളില്‍ വച്ച് നേരിട്ടിട്ടുണ്ട്

Posted By: ഭദ്ര
Subscribe to Filmibeat Malayalam

സെറ്റില്‍ വെച്ച് താരങ്ങള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ പലതും പുറത്താരും അറിയാറില്ല. അപകടത്തെ ഭയന്ന് മുന്‍നിര താരങ്ങള്‍ക്ക് പകരം ഡ്യൂപ്പുകളെ വെച്ചും ചിത്രീകരിക്കാറുണ്ട്. ഡ്യൂപ്പില്ലാത്ത ചിത്രീകരണത്തില്‍ നടന്‍ മമ്മൂട്ടി മരണത്തെ മുഖാമുഖം കണ്ടത് അധികമാരും അറിഞ്ഞു കാണില്ല.

മമ്മൂട്ടി തൃശൂരില്‍ സെല്‍ഫി എടുത്തു ഉദ്ഘാടനം ചെയ്തു, ഫോട്ടോസ് വൈറലാകുന്നു, കാണൂ..

തന്റെ ചിത്രങ്ങളില്‍ ഡ്യൂപ്പുകളെ വെച്ച് ചിത്രീകരിക്കുന്ന ഇഷ്ടമില്ലാത്തത് കാരണമാകാം ചില അപകടങ്ങള്‍ക്കും ശേഷവും ആ സാഹസികത മമ്മൂട്ടി ഏറ്റെടുത്തത.് മമ്മൂട്ടിയ്ക്ക് സെറ്റില്‍ വെച്ചുണ്ടായ ചില അപകടങ്ങള്‍ ഇവയാണ്.

കൂടെവിടെ എന്ന ചിത്രത്തില്‍

പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഷൂട്ടിങ് സെറ്റില്‍ മിലിട്ടറി ജീപ്പില്‍ മണിയന്‍പ്പിള്ള രാജുവിനെയും കൂട്ടി യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിക്കുന്നത്. അമിത വേഗതയാണ് കാരണം എന്ന് പറയുന്നു. ജീപ്പില്‍ നിന്നും മമ്മൂട്ടി മറിഞ്ഞ് വീഴുകയും ചെയ്തു.

ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന ചിത്രത്തില്‍


ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന ചിത്രത്തില്‍ തീ പിടിച്ച് ജംബ് ചെയ്ത വരുന്ന ജീപ്പില്‍ നിന്നും ചാടുന്ന മമ്മൂട്ടി മുതുക് ഇടിച്ചാണ് വീണത്. ഇത് ഗുരുതരമായ പരിക്കിന് കാരണമായി.

പളുങ്ക് എന്ന ചിത്രത്തില്‍


ബ്ലസി ചിത്രമായ പളുങ്കില്‍ സൈക്കിളില്‍ വരുന്ന മമ്മൂട്ടി കാറിലേക്ക് ഇടിച്ച് മറിയുന്നതായിരുന്നു സീന്‍. ഇടി ഇത്തിരി കാര്യമായി പോയെങ്കിലും കാര്യമായ പരിക്കുകള്‍ ഒന്നും സംഭവിച്ചില്ല.

ബിഗ് എന്ന ചിത്രത്തില്‍ സംഭവിച്ചത്


ബിഗ് ബി എന്ന ചിത്രത്തില്‍ പൊട്ടിത്തെറിച്ച വണ്ടിയില്‍ നിന്നും ഒരു കഷ്ടം തെറിച്ച് മമ്മൂട്ടിയുടെ നേരെ വരുന്നതും മമ്മൂട്ടി ഭാഗ്യത്തോടെ ഒഴിഞ്ഞ് മാറിയതും വലിയ അപകടം ഒഴിവാക്കി.

സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചപ്പോള്‍

മമ്മൂട്ടിയുടെ വാഹനം സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചും അപകടം സംഭവിച്ചിരുന്നു.

English summary
Mammootty face lots of accidents while shooting location

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam