For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യപകുതി വേറെ ലെവല്‍! ഷൈലോക്ക് മരണമാസ്! മമ്മൂക്ക കൊലമാസെന്ന് ആരാധകര്‍!

  |

  സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരുന്ന സിനിമകളിലൊന്നായ ഷൈലോക്ക് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം കൂടിയായിരുന്നു ഇത്. രാ​ജാ​ധി​രാ​ജ​യ്ക്കും​ ​മാ​സ്റ്റ​ർ​ ​പീ​സി​നും​ ​ശേ​ഷം​ ​ മമ്മൂട്ടിയും അ​ജ​യ് ​വാ​സു​ദേ​വും ഒരുമിച്ച് ചിത്രമാണിത്. ഇവര്‍ ഇരുവരും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ത്തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. പതിവ് പോലെ തന്നെ ഇത്തവണയും സ്റ്റൈലിഷ് ലുക്കിലാണ് മെഗാസ്റ്റാര്‍. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലാണ് തങ്ങളുടെ വരവെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു.

  ഷൈലോക്ക് എന്ന പേരിന് പിന്നിലെ സംശയങ്ങള്‍ ഉന്നയിച്ചും ആരാധകരെത്തിയിരുന്നു. കഴുത്തറപ്പന്‍ പലിശക്കാരനായതിനാലാണ് ഈ പേര് നല്‍കിയതെന്നും ഷേക്‌സ്പിയറിന്റെ ഷൈലോക്കുമായി ചിത്രത്തിന് ബന്ധമൊന്നുമില്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളായ രാജ് കിരണ്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറുകയാണ്. മീനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അടിയും ഇടിയും ആക്ഷനുമൊക്കെയായി പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനുള്ള ചേരുവകളെല്ലാം ചിത്രത്തിലുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. തിയേറ്ററുകളിലേക്കെത്തിയ ഷൈലോക്കിന്റെ പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ച് അറിയാന്‍ തുടര്‍ന്നുവായിക്കൂ.

   ഈ വര്‍ഷത്തെ ആദ്യ റിലീസ്

  ഈ വര്‍ഷത്തെ ആദ്യ റിലീസ്

  മലയാള സിനിമയിലെ ഒരേ ഒരു ബോസ്സ്. ദി റിയൽ ബിഗ് ബോസ്സാണ് മെഗാസ്റ്റാർ, മമ്മൂക്ക. അദ്ദേഹത്തിന്‍റെ ഈ വർഷത്തെ ആദ്യ റിലീസാണ് ഇപ്പോള്‍ തിയേറ്ററുകളിലേക്ക് എത്തിയിട്ടുള്ളത്. ഗംഭീര വരവേല്‍പ്പാണ് ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ആര്‍പ്പുവിളികളും ആവേശവുമൊക്കെയായി തിയേറ്ററുകളിലെല്ലാം ഉത്സവപ്രതീതിയാണ്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമൊക്കെയാണ് ആരാധകര്‍ ഷൈലോക്കിനെ വരവേറ്റിട്ടുള്ളത്.

  മാസ്സും ക്ലാസും

  മാസ്സും ക്ലാസും

  സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയെയാണ് ഷൈലോക്കിലും കാണുന്നത്. അല്‍പ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെന്ന് താരം തന്നെ പറഞ്ഞിരുന്നു. നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചും അദ്ദേഹം കൈയ്യടി നേടിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന് നായികമാരില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. മീനയും രാജ് കിരണുമാണ് പ്രധാന താരങ്ങളെന്നും അവരെ ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  മമ്മൂട്ടി പറഞ്ഞത്

  മമ്മൂട്ടി പറഞ്ഞത്

  എല്ലാവര്‍ക്കും ഇഷ്ടമാവുന്ന തരത്തിലാണ് തങ്ങള്‍ ചിത്രം ഒരുക്കിയിട്ടുള്ളതെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. സിനിമയെക്കുറിച്ച് അമിത പ്രതീക്ഷകള്‍ നല്‍കാതെയായിരുന്നു അദ്ദേഹം സംസാരിച്ചത്. നിങ്ങളാണ് ഇനി ഏറ്റെടുക്കേണ്ടതെന്നും താരം പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകളെ അതേ പോലെ സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. പ്രേക്ഷകമ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമയായി ഷൈലോക്ക് മാറുമോയെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

  ആദ്യപകുതി വേറെ ലെവല്‍

  ആദ്യപകുതി വേറെ ലെവല്‍

  ഷൈലോക്കിന്‍രെ ആദ്യപകുതി കിടിലനാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മമ്മൂട്ടിയുടെ മാസ് കാ ബാപ്പെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. ഇക്കയുടെ അഴിഞ്ഞാട്ടമാണെന്നുള്ള കമന്റുകളുമുണ്ട്. സിനിമ പൊളിയാണെന്നാണ് ആരാധകരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. മമ്മൂട്ടിയുടെ എനര്‍ജി ലെവല്‍ കണ്ട് ഞെട്ടിയെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്.

  68 കാരന്റെ പൂണ്ടുവിളയാട്ടം

  68 കാരന്റെ പൂണ്ടുവിളയാട്ടം

  68കാരന്‍രെ പൂണ്ടുവിളയാട്ടമാണ് ഷൈലോക്കില്‍ കാണുന്നതെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്. എങ്ങനെയാണ് അദ്ദേഹം ഇത്ര അനായാസേന അഭിനയിക്കുന്നതെന്നുള്ള അതിശയവും പലരും പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ പ്രധാനപ്പെട്ട ഡയലോഗുകളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  English summary
  Mammootty Movie Shylock Audience Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X