For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്റെ ആ നിബന്ധന തന്നെ ശ്വാസം മുട്ടിച്ചു! തടവറയിലടച്ച ജീവിതമായിരുന്നു, വെളിപ്പെടുത്തി ചിത്ര

  |

  ഒരു കാലത്ത് സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു ചിത്ര. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായികയായി തിളങ്ങാൻ ചിത്രയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തിന്റെ മാത്രമല്ല തമിഴിലും, തെലുങ്കിലും ചിത്ര സജീവമായിരുന്നു. 1975ൽ സിനിമയിൽ ചുവട് വെച്ച താരം ഇതിനോടകം തന്നെ 100 ലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മോഹൻലാലിന്റെ നായികയായിട്ടാണ് ആദ്യം ചിത്ര വെളളിത്തിരയിൽ എത്തിയത്. പിന്നീട് തെന്നിന്ത്യയിലെ ഭൂരിഭാഗം സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

  സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ചിത്ര അഭിനയത്തോട് വിട പറഞ്ഞത്. ഇപ്പോഴിത താരം അഭിനയം നിർത്താനുളള കാരണം വെളിപ്പെടുത്തുകയാണ്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്.

  അമ്മയുടെ വിയോഗത്തിന് ശേഷം അച്ഛന്റെ കർക്കശ്യം ഒന്നുകൂടി വർധിച്ചു. ലൊക്കേഷനിൽ ആരുമായും സംസാരിക്കാൻ പാടില്ല, ഷൂട്ടിങ് തീർന്നാൽ നേരെ മുറിയിലെത്തണം. അതുപോലെ ലൊക്കേഷനിൽ ആരുമായും കോൺടാക് പാടില്ല. അച്ഛന്റ ഈ നിബന്ധനകൾ തന്നെ ശ്വാസം മുട്ടിച്ചു. ശരിയ്ക്കും തടവറയിൽ അടച്ച രാജകുമാരിയുടെ അവസ്ഥയായിരുന്നു തനിക്ക് അമ്മയില്ലാതെ വളരുന്ന മൂന്ന് പെൺകുട്ടികളെ കുറിച്ചുള്ള ഉത്കണ്ഠയായിരുന്ന അച്ഛനെ അക്കാലം ഭരിച്ചിരുന്നത്. നടിയായത് അമ്മയുടേയും അച്ഛന്റേയും ബന്ധുക്കൾക്കും ഇഷ്ടമല്ലായിരുന്നു. പിന്നെ അത്യാവശ്യം പേരും പ്രശസ്തിയുമുള്ള എന്റെ ജീവിതത്തിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചാൽ അത് വലിയ വാർത്തയാകും.ഇതെല്ലാമായിരിക്കണം അച്ഛൻ ചിന്തിച്ചിട്ടുണ്ടാവുകയെന്നും ചിത്ര പറയുന്നു

  ഒപ്പം അഭിനയിക്കുന്ന സീമ ചേച്ചിയും ഉർവശിയും ശോഭനയും ഉണ്ണിമേരി ചേച്ചിയുമെല്ലാ ഒരുമിച്ച് കമ്പനിയടിച്ച് ചീട്ട് കളിക്കുന്നതു ഷോപ്പിങ്ങിന് പോകുന്നതൊക്കെ കാണുമ്പോൾ എനിയ്ക്ക് സങ്കടം വരും. എന്നാൽ സീമ ചേച്ചിയ്ക്ക് നന്നായി അറയാം എന്റെ മനസ് സ്നേഹം കൊണ്ടാ മോള അച്ഛൻ നിന്നെ ഇങ്ങനെ പൊതിഞ്ഞ് വെച്ചിരിക്കുന്നത്.- ചേച്ചി തന്നെ പറഞ്ഞ് സമാധാനപ്പെടുത്തും.

  Dulquer Salman is not only an actor but business man too

  സിനിമയിൽ നല്ല വേഷങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന സമയത്താണ് അഭിനയം നിർത്തുന്നതെന്നും ചിത്ര പറഞ്ഞു. അതിനും കാരണം ചില കുടും പ്രശ്നങ്ങൾ തന്നെയാണ്. അമ്മ വിട്ട് പോയ സമയത്ത് താൻ കൂടെ ഇല്ലായിരുന്നു. അതുപോലെ ആയിരിക്കരുത് അച്ഛന്റെ കാര്യത്തിൽ എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സിനിമ ഉപേക്ഷിച്ചു. അച്ഛനെ ശുശ്രൂഷിച്ച് കൂടെ തന്നെയുണ്ടായിരുന്നു. സിനി വിട്ട് നിൽക്കുന്ന സമയത്താണ് വിവാഹിതയാകുന്നത്. ബിസിനസ്സുകാരനായ വിജയരാഘവനാണ് ചിത്രയുടെ ഭർത്താവ്

  വിവാഹത്തിന് ശേഷം അഭിനയിക്കില്ലെന്നുള്ള തീരുമാനം തന്റേതായിരുന്നു . ഭർത്താവിന്റേത് വളരെ യാഥാസ്ഥിതികമായ കുടുംബമായിരിക്കുമെന്നും ഭർത്യ വീട്ടുകാർക്ക് ഇഷ്ടമാകില്ല എന്ന് കരുതി പല ചിത്രങ്ങളും വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ധൈര്യത്തിലാണ് താൻ സിനിമയിൽ മടങ്ങി എത്തിയത്. തന്റെ കുടുംബത്തിലുളള സ്ത്രീകൾ ജോലിക്ക് പോകുന്നവരാണെന്നും അതുകൊണ്ട് തന്നെ നീ ജോലി നിഷേധിക്കേണ്ടതില്ലെന്നും ഭർത്താവ് ധൈര്യം നൽകിയിരുന്നു, വിവാഹത്തിന് ശേഷം താൻ അഭിനയിച്ച ചിത്രങ്ങളാണ മഴവില്ലും ,സൂത്രധാരനും. ഇനിയും നല്ല അവസരങ്ങൾ ലഭിച്ചാൽ അഭിനയിക്കുമെന്നും ചിത്രം പറയുന്നു.

  Read more about: chithra
  English summary
  Mammootty Heroine Chithra Reveals the Reason for Leaving Her Film career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X