twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവൾക്ക് സിനിമ ഇഷ്ടമാണ്, എന്നൽ അന്ന് ഞങ്ങൾ പറഞ്ഞതു കേട്ടു,​ മകളുടെ സിനിമ പ്രവേശനത്തെ കുറിച്ച് ജലജ

    |

    മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിന്ന് അത്ര വേഗം മാഞ്ഞു പോകാത്ത മുഖമാണ് നടി ജലജയുടേത്. അതുവരെ കണ്ട നായിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് ജലജ എന്ന നടി മലയാള സിനിമയിൽ എത്തിയത്. പിന്നീട് ജലജയുടെ കാലമായിരുന്നു, വളരെ പെട്ടെന്ന് തന്നെ മുൻനിര നായകമാരുടെ കൂട്ടത്തിലേയ്ക്ക് ജലജ ഉയർന്നിരുന്നു. 1978-ല്‍ പുറത്തിറങ്ങിയ അരവിന്ദന്റെ 'തമ്പ്' എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്.

    സിനിമയിൽ വന്നതും ഇത്രയു കാലം ഇവിടെ നിൽക്കാൻ സാധിച്ചതും ഒരു ഭാഗ്യമായിട്ടാണ് നടി കാണുന്നത്. സിനിമയെ അത്രയധികം സ്നേഹിക്കുന്നുണ്ട്. ജലജ മാത്രമല്ല നടിയുടെ കുടുംബവും അങ്ങനെ തന്നെയാണ്. അഭിനയത്തിൽ നിന്ന് മാത്രമാണ് ജലജ വിട്ട് നിൽക്കുന്നത്. എന്നാൽ സിനിമയെ പിന്തുടർന്ന് മാറ്റങ്ങൾക്കൊപ്പം ജലജയും സഞ്ചരിക്കുകയാണ്. അമ്മയെ പോലെ തന്നെ മകൾ അമ്മു എന്ന ദേവിയുടേയും മനസ് നിറയെ സിനിമ തന്നെയാണ്. ഇപ്പോഴിത മകളുടെ അഭിനയ മോഹത്തെ കുറിച്ചും സിനിമ പ്രവേശനത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് ജലജ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. മകൾ ദേവിയും തന്റെ സിനിമയോടുള്ള താൽപര്യത്തെ കുറിച്ച് പറയുന്നുണ്ട്.

     മകളുടെ   സിനിമ പ്രവേശം

    മകളുടെ സിനിമ പ്രവേശം ഏറ്റവും വലിയ സ്വപ്നമാണെന്നാണ് ജലജ പറയുന്നത്. ചെറുപ്പം മുതൽ തന്നെ അമ്മുവിന് സിനിമയോട് ഒരു ഇഷ്ടമുണ്ട്. എന്നാൽ വിദ്യാഭ്യാസത്തിന് ആദ്യം പരിഗണന നൽകണമെന്ന് ഞാനും പ്രകാശും പറഞ്ഞിരുന്നു. അത് അവൾ കേശ്‍ക്കുകയായിരുന്നു. പഠിത്തത്തിനൊപ്പം നൃത്തത്തിലും സംഗീതത്തിലും സമയം കണ്ടെത്തി- ജലജ പറഞ്ഞു.

    Recommended Video

    Nithya Mammen exclusive interview | FilmiBeat Malayalam
     നടിയാണെന്ന്  അറിയില്ല

    അമ്മ ഒരു നടിയാണെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു എന്ന് അമ്മു അഭിമുഖത്തിൽ പറഞ്ഞു. പുറത്ത് പോകുമ്പോൾ ആ​ളു​കൾ വ​ന്ന് അ​മ്മ​യോ​ട് സം​സാ​രി​ക്കു​ന്ന​തും പ​രി​ചയ ഭാ​വ​ത്തിൽ ചി​രി​ക്കു​ന്ന​തു​മെ​ല്ലാം ശ്ര​ദ്ധി​ച്ച് തു​ട​ങ്ങി​യ​ത് കു​റ​ച്ച് വ​ളർ​ന്ന ശേ​ഷ​മാ​യിരുന്നു. ചെറുപ്പം മുതൽ ബാലെയും ഫ്ലൂട്ടും പിയാനോയുമെല്ലാം പഠിച്ചിരുന്നു. ക്ലാസിന് കൊണ്ടു പോകുന്നതും തി​രി​കെ വി​ളി​ച്ചു​കൊ​ണ്ട് വ​രു​ന്ന​തു​മെ​ല്ലാം അ​മ്മ​ തന്നെയാണ്. അതു പോലെ അൽപം സ്ട്രിറ്റുമാണെന്നും താരപുത്രി പറയുന്നുണ്ട്.

      മകൾക്ക് പ്രോത്സാഹനം

    മകളുടെ എല്ലാ കലാവാസനയ്ക്കും പ്രോത്സാഹനം നൽകി ഞങ്ങൾ കൂടെ നിൽക്കുകയായിരുന്നു . സ്കൂളിന് ശേഷം അ​മേ​രി​ക്ക​യി​ലെ പെൻ​സിൽ​വാ​നിയ സർ​വ​ക​ലാ​ശാ​ല​യിൽ ഉപരി പഠത്തിനായി പോയി. നാല് വർഷത്തെ ഡബിൾ ഡിഗ്രി കോഴ്സായിരുന്നു.ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സർ​വ​ക​ലാ​ശാ​ല​ക​ളിൽ ഒ​ന്നാ​ണ്. മകൾക്ക് നല്ല വിദ്യാഭ്യാസം കിട്ടണം എന്നാണ് ആ​ഗ്ര​ഹ​മെ​ങ്കി​ലും ഉ​ള്ളി​ന്റെ​യു​ള്ളിൽ മകളെ നാല് വർഷം പിരിഞ്ഞ് നിൽക്കുന്നതിന്റെ എല്ലാ ടെൻഷനും ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റിൽ ഞങ്ങൾ പോയി കാര്യങ്ങളൊക്കെ മനസ്സിലാക്കിയിരുന്നു.. ഇതിന് ശേഷമാണ് അമ്മു അവിടേയ്ക്ക് പോയത്.

     അമ്മയുടെ സിനിമ

    മണ്ടന്മാർ ലണ്ടനിൽ എന്ന ചിത്രമാണ് അമ്മ അഭിനയിച്ചതിൽ താൻ ആദ്യം കണ്ട സിനിമ. അമ്മ ചെയ് ആദ്യ കോമഡി ചിത്രമായിരുന്നു അത്. തന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടൻ ജഗതി അങ്കിളാണ്.എ​ത്ര വ്യ​ത്യ​സ്‌​ത​ങ്ങ​ളായ വേ​ഷ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ചെ​യ്‌​തി​രി​ക്കു​ന്ന​ത്.യോദ്ധ, കിലുക്കം ൺന്നി ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ഡയലോഗ് പറഞ്ഞ് നടക്കലാണ് എന്റെ ഹോബി. രജിഷ വിജയനുമായുള്ള സൗഹൃദത്തെ കുറിച്ചും അമ്മു അഭിമുഖത്തിൽ പറഞ്ഞു. കേരളത്തിൽ എത്തിയതിന് ശേഷം സിനിമ കാണാലാണ് പ്രാധാന ഹോബി. താനും അമ്മയും ഒന്നിച്ചാണ് തിയേറ്ററിൽ സിനിമയ്ക്ക് പോകുന്നതെന്നും അമ്മിു അഭിമുഖത്തിൽ പറഞ്ഞു.

    Read more about: jalaja ജലജ
    English summary
    Mammootty Heroine Jalaja About Her Daughter Devi's Movie Debut
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X