For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വില്ലനെ അവതരിപ്പിച്ച് ദേശീയ അവാര്‍ഡ് നേടി,മമ്മൂട്ടിയെക്കുറിച്ച് അധികമാരുമറിയാത്ത ചില സത്യങ്ങള്‍,കാണൂ

  |
  ഈ മാസം കൈ നിറയെ ചിത്രങ്ങളുമായി മമ്മൂട്ടി | filmibeat Malayalam

  കഥാപാത്രമേതായാലും വളരെ പെട്ടെന്ന് തന്നെ അത് തന്നിലേക്ക് ആവാഹിക്കുക ഇതാണ് മെഗാസ്റ്റാറിന്റെ രീതിയെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ അങ്കിളിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നെഗറ്റീവ് റിവ്യൂ ഇവിടെ വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നുവെങ്കിലും കൂളായി അതിനെ നേരിടാന്‍ മമ്മൂട്ടിക്കും സംഘത്തിനും കഴിഞ്ഞുവെന്നതാണ് രസകരമായ കാര്യം.

  മമ്മൂട്ടിയുടെ അങ്കിളിന്റെ ടീസറെത്തി, നെഗറ്റീവാണോ അല്ലയോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ, കാണൂ!

  സ്ട്രീറ്റ്‌ലൈറ്റ്‌സിന് ശേഷം തിയേറ്ററുകളിലേക്കെത്തിയ സിനിമയാണ് പരോള്‍. സിനിമയെക്കുറിച്ച് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലായിരുന്നു. മാര്‍ച്ച് 31 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് സെന്‍സര്‍ കഴിയാത്തത് കാരണം റിലീസ് ഏപ്രില്‍ 6 ലേക്ക് മാറ്റുകയായിരുന്നു. സിനിമ കണ്ടവരെല്ലാം ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്. കലക്ഷനിലും ഏറെ മുന്നിലാണ് ഈ ചിത്രം. ഇത് കൂടാതെ നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്.ഈ വര്‍ഷത്തില്‍ ഇതുവരെയായി പുറത്തിറങ്ങിയ സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്നതാണ് മറ്റൊരു പ്രത്യേകത. പതിവിന് വിപരീതമായി നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിക്കാന്‍ തയ്യാറായി എന്നുള്ളതാണ് മറ്റൊരു പ്രധാന കാര്യം. ലിസ്റ്റിലുള്ള സിനിമകള്‍ക്കൊപ്പം തന്നെ പുതിയ റിലീസായ അങ്കിളിനെക്കുറിച്ചും കൂടുതലറിയേണ്ടേ? തുടര്‍ന്നുവായിക്കൂ.

  Mammootty: മമ്മൂട്ടി പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയും പാഷനും അത്ഭുതപ്പെടുത്തിയെന്ന് സംവിധായകന്‍!

  ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകള്‍

  ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകള്‍

  ഹനീഫ് അദേനി ഷാജി പാടൂര്‍ ടീമിന്റെ അബ്രഹാമിന്റെ സന്തതികളുടെ ചിത്രീകരണം നേരത്തെ തന്നെ പൂര്‍ത്തിയായതാണ്. അവസാന ഘട്ട മിനുക്ക് പണികളാണ് ഇപ്പോള്‍ നടക്കുന്നത്. മെയ് പകുതിയോടെ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

  കുട്ടനാടന്‍ ബ്ലോഗും മാമാങ്കവും

  കുട്ടനാടന്‍ ബ്ലോഗും മാമാങ്കവും

  സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ഒരു കുട്ടനാടന്‍ ബ്ലോഗിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. റായ് ലക്ഷ്മി, അനു സിത്താര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിരുനാവായയിലെ മാമാങ്കത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സിനിമയായ മാമാങ്കത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളും ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. ആദ്യ ഷെഡ്യൂള്‍ മംഗലാപുരത്ത് വെച്ച് പൂര്‍ത്തിയാക്കിയിരുന്നു.

  ചരിത്ര സിനിമകളും ലിസ്റ്റിലുണ്ട്

  ചരിത്ര സിനിമകളും ലിസ്റ്റിലുണ്ട്

  സജീവ് പിള്ളയുടെ മാമാങ്കത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി എത്തുന്നത്. ഇത് കൂടാതെ ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന കുഞ്ഞാലിമരക്കാറിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. കേരളപ്പിറവി ദിനത്തിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. സന്തോഷ് ശിവന്‍ , ഷാജി നടേശന്‍ കൂട്ടുകെട്ടാണ് ചിത്രമൊരുക്കുന്നത്.

  ബിഗ് ബിയും സിബി ഐയും

  ബിഗ് ബിയും സിബി ഐയും

  അമല്‍ നീരദ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലും പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന സിനിമയാണ്. ഇത് കൂടാതെ കെ മധുവും മമ്മൂട്ടിയും സിബി ഐ സീരീസിനായി അഞ്ചാം തവണയും ഒരുമിക്കുന്നുണ്ട്. ആദ്യ ഭാഗത്തെ ഏറ്റെടുത്ത പ്രേക്ഷകര്‍ ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനായി അന്നേ കാത്തിരുന്നതാണ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സംവിധായകന്‍ ബിലാലിനെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ അതാഘോഷമാക്കി മാറ്റുകയായിരുന്നു. കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സേതുരാമയ്യരുടെ അഞ്ചാമത്തെ വരവിനായി ഉറ്റുനോക്കുകയാണ് സിനിമാപ്രേമികള്‍.

  വമ്പനും കാട്ടാളന്‍ പൊറിഞ്ചുവും

  വമ്പനും കാട്ടാളന്‍ പൊറിഞ്ചുവും

  ഒരു സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്ക് ശേഷം രജീഷ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് വമ്പന്‍. ആക്ഷന്‍ വിഭാഗത്തില്‍ ബിഗ് ബജറ്റ് ചിത്രമായാണ് വമ്പനൊരുങ്ങുന്നത്. തൃശ്ശൂര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന കാട്ടാലന്‍ പൊറിഞ്ചു ഒരുക്കുന്നത് ടോം ഇമ്മട്ടിയാണ്.

  അന്യഭാഷകളിലും സജീവമാണ്

  അന്യഭാഷകളിലും സജീവമാണ്

  മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലുമായി അദ്ദേഹത്തിന്റെ സിനിമ ഒരുങ്ങുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അദ്ദേഹം തമിഴിലും തെലുങ്കിലും അഭിനയിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം പേരന്‍പ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തമിഴിലേക്ക് എത്തിയത്. ദേശീയ അവാര്‍ഡ് ജേതാവായ റാമാണ് ചിത്രമൊരുക്കുന്നത്. വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന യാത്രയിലൂടെ അദ്ദേഹം തെലുങ്കിലേക്കും പ്രവേശിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  തിരക്കോട് തിരക്കാണ്

  തിരക്കോട് തിരക്കാണ്

  യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തില്‍ നിരവധി സിനിമകളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. നവാഗത സംവിധായകരുടേതടക്കം നിരവധി സിനിമകളാണ് അദ്ദേഹത്തിന്‍രെതായി പുറത്തിറങ്ങാനുള്ളത്. ഓടി നടന്ന് അഭിനയിക്കുന്നതൊക്കെ കൊള്ളാം, അതിന്റേതായ നിലവാരം സിനിമയിലും കാണണമെന്നാണ് ആരാധകര്‍ അഭ്യര്‍ത്ഥിക്കുന്നത്.

  വ്യത്യസ്തതയുമായി അങ്കിളെത്തി

  വ്യത്യസ്തതയുമായി അങ്കിളെത്തി

  പേരില്‍ മാത്രമല്ല പ്രമേയത്തിലും വ്യത്യസ്തത നിലനിര്‍ത്തിയാണ് അങ്കിള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഈ സിനിമയിലൂടെ ഗിരീഷ് ദാമോദര്‍ എന്ന സംവിധായകനും മലയാള സിനിമയിലേക്ക് കടന്നുവരികയാണ്, രഞ്ജിത്തിന്റെയും പത്മകുമാറിന്‍രെയും അസോസിയേറ്റായി പ്രവര്‍ത്തിച്ച പരിചയവുമായാണ് അദ്ദേഹം എത്തിയത്.

  നെഗറ്റീവും പോസിറ്റീവും

  നെഗറ്റീവും പോസിറ്റീവും

  ഒരു സിനിമ ഇറങ്ങുമ്പോള്‍ അതിലെ പോസിറ്റീവിനെക്കുറിച്ചും നെഗറ്റീവിനെക്കുറിച്ചും തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്ന അഭിപ്രായക്കാരനാണ് ഗിരീഷ് ദാമോദര്‍. അങ്കിളിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍രെ പ്രത്യേകതകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. സിനിമ റിലീസ് ചെയ്തതിന് ശേഷം പ്രേക്ഷകരാണ് അത് വിലയിരുത്തേണ്ടത്.

  സൂപ്പര്‍ താരമായി നില്‍ക്കുന്നതിനിടയിലും

  സൂപ്പര്‍ താരമായി നില്‍ക്കുന്നതിനിടയിലും

  മലയാളത്തിന്റെ താരചക്രവര്‍ത്തികളിലൊരാളായി തുടരുന്നതിനിടയിലും മമ്മൂട്ടി നെഗറ്റീവ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറായി. താരങ്ങളെയും സംവിധായകരെയും സംബന്ധിച്ച് വളരെ ചലഞ്ചിങ്ങായ കാര്യം കൂടിയാണിത്. സ്വീകാര്യതയെക്കുറിച്ചാണ് പലപ്പോഴും എല്ലാവരും ഒരുപോലെ ഭയപ്പെടാറുള്ളത്. മമ്മൂട്ടി നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ മോഹന്‍ലാലിനായിരുന്നു വെല്ലുവിളി.

  വില്ലനെ അവതരിപ്പിച്ച് ദേശീയ അവാര്‍ഡ്

  വില്ലനെ അവതരിപ്പിച്ച് ദേശീയ അവാര്‍ഡ്

  മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ സുപ്രധാന സിനിമകളിലൊന്നാണ് വിധേയന്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഭാസ്‌കര പട്ടേല്‍ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിച്ചത്. തികച്ചും നെഗറ്റീവായ കഥാപാത്രമായിരുന്നു ഇത്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ മെഗാസ്റ്റാര്‍ ആദ്യമായല്ല അവതരിപ്പിക്കുന്നത്.

  English summary
  Upcoming movies list of Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X