»   » മാമാങ്കം, കുഞ്ഞാലി മരയ്ക്കാര്‍, കര്‍ണന്‍.. മമ്മൂട്ടി ഇതെന്തിനുള്ള പുറപ്പാടാണ്? ലക്ഷ്യം മോഹന്‍ലാലോ?

മാമാങ്കം, കുഞ്ഞാലി മരയ്ക്കാര്‍, കര്‍ണന്‍.. മമ്മൂട്ടി ഇതെന്തിനുള്ള പുറപ്പാടാണ്? ലക്ഷ്യം മോഹന്‍ലാലോ?

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലും മമ്മൂട്ടിയും മത്സരിച്ച് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ചെയ്തു തീര്‍ക്കുന്ന തിരക്കിലാണ്. മഹാഭാരതം, ഒടിയന്‍, ലൂസിഫര്‍ എന്നിങ്ങനെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് മോഹന്‍ലാലിന് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ലാലിനൊപ്പം ഇതാ മത്സരിച്ച് മമ്മൂട്ടിയും ബിഗ് ബജറ്റ് ചിത്രങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടിരിയ്ക്കുന്നു.

ദിലീപ് ഇത് ഒന്ന് കാണണം, ഭാര്യയെ മടിയിലിരുത്തി റൊമാന്റിക്കായി യുവതാരത്തിന്റെ മാഗസിന്‍ കവര്‍ഷൂട്ട്!!

ചെറിയ ചെറിയ ചിത്രങ്ങളൊന്നും മൈന്റെ ചെയ്യാതെ ബിഗ് ബജറ്റ്, ചരിത്ര ചിത്രങ്ങളിലാണ് മമ്മൂട്ടിയുടെയും ശ്രദ്ധ. അങ്ങനെ മൂന്ന് ചിത്രങ്ങളാണ് ഇപ്പോള്‍ കൈയ്യിലുള്ളത്. മാമാങ്കവും, കര്‍ണനും കുഞ്ഞാലി മരയ്ക്കാറും. അണിയറയില്‍ ഒരുങ്ങുന്ന ചില ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം.

സെറ്റിലെ പ്രശ്‌നക്കാരി എന്ന പേര്, കുളപ്പുള്ളി ലീലയെ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നതാര്?

കര്‍ണന്മാര്‍ രണ്ട്

രണ്ട് കര്‍ണനാണ് മലയാള സിനിമില്‍ ഇപ്പോള്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണനും മമ്മൂട്ടിയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണനും. പൃഥ്വിയുടെ കര്‍ണന്‍ അടുത്ത വര്‍ഷം ആരംഭിയ്ക്കും. വിമല്‍ തന്നെയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. പതിനെട്ട് വര്‍ഷമെടുത്ത് പി ശ്രീകുമാര്‍ പൂര്‍ത്തിയാക്കിയ തിരക്കഥയിലൊരുങ്ങുന്ന കര്‍ണനിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

മാമാങ്കം

തന്റെ 46 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രം എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി മാമാങ്കം എന്ന ചിത്രം പ്രഖ്യാപിച്ചത്. പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് സഞ്ജീവ് പിള്ള മാമാങ്കത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. 17ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

കുഞ്ഞാലി മരയ്ക്കാര്‍

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് ഏറ്റവുമൊടുവില്‍ ചേര്‍ക്കപ്പെട്ട ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍. ഏറെ നാളത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് കുഞ്ഞാലി മരയ്ക്കാരുടെ കാര്യത്തില്‍ ഒരു അന്തിമ തീരുമാനമായത്. പോര്‍ച്ചുഗീസ് പടയെ വിറപ്പിച്ച നാല് കുഞ്ഞാലി മരക്കാര്‍മാരുണ്ടായിരുന്നു. ഇതില്‍ നാലാമത്തെ കുഞ്ഞാലി മരക്കാറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലാലിന്റെ ഒടിയന്‍

അണിയറയില്‍ ഇപ്പോള്‍ ഏറ്റവും പ്രതീക്ഷയോടെ തയ്യാറെടുക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍.

ലൂസിഫര്‍

മലയാള സിനിമ ലോകം കാത്തിരുന്ന പ്രഖ്യാപനമായിരുന്നു അത്. പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്നു എന്നതിനപ്പുറം, ആ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്നത് പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരം നല്‍കി. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

മഹാഭാരതം

എംടി വാസുദേവന്റെ രണ്ടാമൂഴം എന്ന തിരക്കഥയെ ആസ്പദമാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാഭാരതം. ഭീമനായി ചിത്രത്തില്‍ ലാല്‍ എത്തും. ഒടിയന്റെ ഷൂട്ടിങും റിലീസും പൂര്‍ത്തിയായാല്‍ മാത്രമേ മഹാഭാരതത്തിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ..

കായംകുളം കൊച്ചുണ്ണി

ഇവര്‍ക്കൊപ്പം മത്സരിക്കാന്‍ നിവിന്‍ പോളിയുമുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രവുമായാണ് നിവിന്‍ പോളി എത്തുന്നത്. 45 കോടി ബജറ്റിലൊരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാറിന്റെ തിരക്കഥ ബോബി- സഞ്ജയ് ടീമിന്റേതാണ്. അമല പോളാണ് നായികയായെത്തുന്നത്.

English summary
Mammootty is choosing big budget films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam