twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ കര്‍ണന്‍, എംടി പിന്മാറിയിട്ടും തിരക്കഥ പൂര്‍ത്തിയായി!!! പക്ഷെ സിനിമ???

    പി ശ്രീകുമാറിന്റെ കര്‍ണന്റെ തിരക്കഥ ആദ്യം എഴുതിത്തുടങ്ങിയത് എംടിയായിരുന്നു. പിന്നീടായിരുന്നു എംടിയുടെ പിന്മാറ്റം.

    By Karthi
    |

    മലയാള സിനിമാലോകം ഇന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നത് എംടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബജറ്റ് സിനിമയായ മഹാഭാരതയേക്കുറിച്ചാണ്. എംടിയുടെ നോവലായ രണ്ടാമൂഴത്തിന്റെ ചലച്ചിത്ര ഭാഷ്യമാണ് മഹാഭാരത.

    ഇതിന് മുമ്പ് മലയാളക്കര സംസാരിച്ചുകൊണ്ടിരുന്നത് രണ്ട് കര്‍ണന്മാരേക്കുറിച്ചായിരുന്നു, മമ്മൂട്ടിയുടെ കര്‍ണനും പൃഥ്വിരാജിന്റെ കര്‍ണനും. ഒരേ പേരില്‍ രണ്ട് ചിത്രങ്ങളായിരുന്നു അടുത്തടുത്ത് പ്രഖ്യാപിച്ചത്. ഇതില്‍ മമ്മൂട്ടിയുടെ കര്‍ണന് പിന്നിലും എംടിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

    എംടിയുടെ തിരക്കഥ

    എംടിയുടെ തിരക്കഥയില്‍ വിരിഞ്ഞ തിരക്കഥകള്‍ക്ക് മലയാളത്തില്‍ എന്നും പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. മിത്തും പുരാണവും ചരിത്രവും സംസാരിക്കുന്നതാണെങ്കില്‍ അവയെ മലയാളി പ്രേക്ഷകര്‍ എന്നും നെഞ്ചോട് ചേര്‍ത്തിരുന്നു. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ എന്നിവ ഉദാഹരണം. ആ സിനിമകളില്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നായകനും ഇല്ല.

    കര്‍ണന്‍ എംടിയിലേക്ക്

    നടനും തിരക്കഥാകൃത്തുമായി പി ശ്രീകുമാര്‍ തന്റെ മനസില്‍ രൂപപ്പെട്ട കര്‍ണന്റെ കഥ സിനിമ നിര്‍മിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച തന്റെ കൂട്ടുകാരനോട് പറഞ്ഞു. അവര്‍ക്ക് സംഗതി ഇഷ്ടപ്പെട്ടു പക്ഷെ ഒരു നിര്‍ബന്ധം എംടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതണം.

    എംടിയെ കണ്ട് സംസാരിക്കുന്നു

    എംടിയെ നേരില്‍ കണ്ട് പി ശ്രീകുമാര്‍ കാര്യം ധരിപ്പിച്ചു. തിരക്കഥ എഴുതാന്‍ അദ്ദേഹം തയാറായി. അഡ്വാന്‍സും അദ്ദേഹത്തിന് നല്‍കി. എന്നാല്‍ എഴുത്താന്‍ ആരംഭിക്കാനിരിക്കെയായിരുന്നു അദ്ദേഹത്തിന് ഡയബറ്റീസിന്റെ അസുഖമുണ്ടാകുന്നത്.

    ആശുപത്രിയിലെ ചര്‍ച്ച

    തിരുവനന്തപുരത്തുള്ള ഡയബറ്റീസ് സ്‌പെഷ്യലിസ്റ്റായി ഡോ. കുറുപ്പിന്റെ ആശുപത്രിയിലായിരുന്നു ചികിത്സ. രണ്ടാഴ്ച എംടിയെ അവിടെ കിടത്തി ചികിത്സിച്ചു. അവിടെ വച്ച് ചര്‍ച്ച തുടങ്ങാമെന്നും അതിന് ശേഷം എഴുത്തിലേക്ക് കടക്കാമെന്നുമായിരുന്നു എംടി ശ്രീകുമാറിനെ അറിയിച്ചിരുന്നത്.

    ചിത്രീകരണം തുടങ്ങാനുള്ള തിടുക്കപ്പെട്ട ചര്‍ച്ചകള്‍

    സിനിമ എത്രയും വേഗം തുടങ്ങാനുള്ള രീതിയിലായിരുന്നു സിനിമയേക്കുറിച്ചുള്ള ചര്‍ച്ചകള്‍. തൊട്ടടുത്ത മുറിയില്‍ താമസം, രാവിലെ നടക്കുന്നതിനിടയില്‍ ചര്‍ച്ചകള്‍. 1994ലായിരുന്നു ഇതെല്ലാം നടന്നിരുന്നത്. സിനിമ വിതരണത്തിനെടുക്കുന്നതിനായി ഒരു വിതരണക്കാരന്‍ എത്തിയതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്.

    എംടി പിന്മാറുന്നു

    ചിത്രം വിതരണത്തിന് എടുക്കുന്നതിനായി എത്തിയ വിതരണക്കാരന് സിനിമ നല്‍കുന്നതിന് നിര്‍മാതാവിന് താല്പര്യം ഇല്ലായിരുന്നു. വൈശാലിയുടെ നിര്‍മാതാവിന് സംഭവിച്ച ചതി തന്നെയായിരുന്നു കാരണം. വിതരണക്കാരന്റെ സ്വാധീന പ്രകാരമാണെന്ന് തോന്നുന്നു എംടി ചിത്രത്തിന്റെ തിരക്കഥയില്‍ നിന്ന് പിന്മാറി. അഡ്വാന്‍സും തിരികെ നല്‍കി.

    തിരക്കഥാകൃത്താകുന്നു

    എംടി പിന്മാറിയതോടെയാണ് പി ശ്രീകുമാര്‍ കര്‍ണന്റെ തിരക്കഥ രചനയിലേക്ക് കടക്കുന്നത്. അതും എംടിയുടെ നിര്‍ദേശ പ്രകാരം. ശ്രീകുമാറിന് ഭംഗിയായി തിരക്കഥ എഴുതാനാകുമെന്ന് പറഞ്ഞ എംടി കുറച്ച് പുസ്തകങ്ങളും ശ്രീകുമാറിന് നിര്‍ദേശിച്ചു.

    പി ശ്രീകുമാറിന്റെ തിരക്കഥയില്‍ കര്‍ണന്‍

    എംടിയുടെ നിര്‍ദേശ പ്രകാരം ശ്രീകുമാര്‍ തിരക്കഥ എഴുതി. മധുപാലിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കാന്‍ തീരുമാനമായത് അടുത്ത കാലത്താണ്. നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തിരക്കഥയായിരുന്നു ആദ്യം പൂര്‍ത്തിയായത്. നാല് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടെന്ന് പറഞ്ഞത് സംവിധായകന്‍ ഹരിഹരനായിരുന്നു.

    English summary
    MT Vasudevan Nair refuse to write Karnan script and he suggest P Sreekumar to write it.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X