»   » ലാല്‍ വരില്ലെന്ന് അറിഞ്ഞ് മമ്മൂട്ടി വിഷമിച്ചു..ഒരു മകനില്ലാതെ ആഘോഷം വേണ്ടെന്ന് .. ഉപേക്ഷിച്ചു !

ലാല്‍ വരില്ലെന്ന് അറിഞ്ഞ് മമ്മൂട്ടി വിഷമിച്ചു..ഒരു മകനില്ലാതെ ആഘോഷം വേണ്ടെന്ന് .. ഉപേക്ഷിച്ചു !

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമ സൂപ്പര്‍ഹിറ്റായി കഴിഞ്ഞാല്‍ ആഘോഷ ചടങ്ങുകള്‍ പതിവാണ്. താരങ്ങളും അണിയറ പ്രവര്‍ത്തകരും വീണ്ടും ഒത്തുകൂടുന്നൊരു വേദി കൂടിയാണിത്. പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടപ്പെടാറുണ്ട് ഇത്തരത്തിലുള്ള പരിപാടികള്‍.തന്നോടൊപ്പം തകര്‍ത്തഭിനയിച്ച സഹതാരം എത്താത്തതിനെത്തുടര്‍ന്ന് മമ്മൂട്ടി ആഘോഷ പരിപാടി തന്നെ വേണ്ടെന്ന് വെച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

അജു വര്‍ഗീസിന് മോഹന്‍ലാല്‍ കൊടുത്ത സന്ദേശം..സന്തോഷിക്കേണ്ട സമയമായിരുന്നു ..പക്ഷേ??

അപമാനം സഹിച്ച് ആലുവയില്‍ നില്‍ക്കാന്‍ വയ്യ..കാവ്യാ മാധവന്‍ വിദേശത്തേക്ക് പോകുന്നു ??

സിനിമ റിലീസ് ചെയ്ത് നൂറാം ദിനം പിന്നിടുമ്പോഴാണ് പലപ്പോഴും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്. താരങ്ങളും അണിയറ പ്രവര്‍ത്തകരമൊക്കെയായി നിരവധി പേര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. താരങ്ങളുടെ ലഭ്യതയ്ക്കനുസരിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കാറുള്ളതെങ്കിലും പലപ്പോഴും നൂറാം ദിനം പിന്നിടുമ്പോഴേക്കും താരങ്ങള്‍ അടുത്ത ചിത്രത്തിന്‍രെ തിരക്കിലാവും.

ലാല്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു

മമ്മൂട്ടിയും ലാലും അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമാണ് തൊമ്മനും മക്കളും. രാജന്‍ പി ദേവ്, ലാല്‍ , മമ്മൂട്ടി , ലയ, സിന്ധു മേനോന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തിയത്.

മമ്മൂട്ടിയും ലാലും തകര്‍ത്തഭിനയിച്ച സിനിമ

തൊമ്മന്റെയും മക്കളുടെയും കഥ പറഞ്ഞ ചിത്രത്തില്‍ തൊമ്മനായി രാജന്‍ പിദേവും മക്കളായി മമ്മൂട്ടിയും ലാലുമാണ് വേഷമിട്ടത്. മക്കളുടെ കള്ളത്തരങ്ങള്‍ക്കും കുസൃതിത്തരങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയുമായി കൂടെ നില്‍ക്കുന്ന അപ്പനാണ് തൊമ്മന്‍. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടൊരു ചിത്രം കൂടിയായിരുന്നു ഇത്.

തമിഴിലേക്ക് റീമേക്ക് ചെയ്തു

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. മജ എന്നു പേരിട്ട ചിത്രത്തില്‍ വിക്രമും അസിനുമാണ് നായികാ നായകന്‍മാരായെത്തിയത്. വിക്രമിന്റെ കരിയറിനെ വരെ മോശമായി ബാധിച്ച സിനിമ തമിഴില്‍ വന്‍പരാജയമായിരുന്നു സമ്മാനിച്ചത്.

കന്നഡയില്‍ സൂപ്പര്‍ഹിറ്റായി

തമിഴില്‍ കാലിടറിയ ചിത്രം പക്ഷേ തെലുങ്കിലെത്തിയപ്പോള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഈച്ച സിനിമയിലെ വില്ലനായ സുദീപായിരുന്നു നായക വേഷത്തിലെത്തിയത്. കണ്ണനാമക്കളു എന്നായിരുന്നു ചിത്രത്തിന്‍രെ പേര്.

ആഘോഷം വേണ്ടെന്നു വെച്ചു

ലാലിന് എത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് ചിത്രത്തിന്റെ നൂറാം ദിന ആഘോഷം വേണ്ടെന്നു വെച്ചത്. പ്രധാന താരങ്ങളിലൊരാളില്ലാതെ ആഘോഷം നടത്തേണ്ടെന്ന നിലപാടിലായിരുന്നു മമ്മൂട്ടി.

ഒരു മകനില്ലാതെ ആഘോഷം വേണ്ട

ലാല്‍ ആഘോഷ ചടങ്ങിന് എത്തില്ലെന്ന് അറിഞ്ഞപ്പോള്‍ മമ്മൂട്ടിക്ക് വിഷമമായി. തൊമ്മന്റെ മക്കളില്‍ ഒരു മകനില്ലാതെ ആഘോഷം വേണ്ടെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

English summary
Mammootty cancelled the 100 day celebrations of Thommanum Makkalum.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam