»   » മമ്മൂട്ടിയും മോഹന്‍ലാലും പറഞ്ഞത് ഒരു കാര്യം, അരങ്ങേറ്റത്തിനിടയില്‍ ദുല്‍ഖറിനും പ്രണവിനും ലഭിച്ചത്?

മമ്മൂട്ടിയും മോഹന്‍ലാലും പറഞ്ഞത് ഒരു കാര്യം, അരങ്ങേറ്റത്തിനിടയില്‍ ദുല്‍ഖറിനും പ്രണവിനും ലഭിച്ചത്?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങള്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ നിസംശയം പറയാം അത് മോഹന്‍ലാലും മമ്മൂട്ടിയുമാണെന്ന്. മലയാളികള്‍ സ്വകാര്യ അഹങ്കാരമായി കൊണ്ട് നടക്കുന്ന രണ്ട് സൂപ്പര്‍ താരങ്ങള്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയ താരങ്ങള്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്. ഇവര്‍ക്ക് പിന്നാലെ മക്കളും സിനിമയിലേക്കെത്തുകയാണ്.

മോഹന്‍ലാല്‍ ഗംഭീര മേക്കോവര്‍ നടത്തി യൗവ്വനം വീണ്ടെടുത്തു, നായികയായ മഞ്ജു വാര്യരോ? താരം പറയുന്നത്?

ഒടിയനിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തെക്കുറിച്ചുള്ള രഹസ്യം പുറത്തായി, മോഹന്‍ലാലിനൊപ്പം നില്‍ക്കും!

മമ്മൂട്ടിയുടെ മകന്‍ നേരത്തെ തന്നെ അരങ്ങേറി സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ചതിന് ശേഷമാണ് മോഹന്‍ലാലിന്റെ മകന്‍ നായകനായി തുടക്കം കുറിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദ്യ ചിത്രമായ ആദി തിയേറ്ററുകളിലേക്ക് എത്തുകയാണ്. പ്രണവിനും ദുല്‍ഖറിനും താരരാജാക്കന്മാര്‍ നല്‍കിയ നിര്‍ദേശങ്ങളെക്കുറിച്ച് അറിയാന്‍ കൂടുതല്‍ വായിക്കൂ.

സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാം

സാഹസിക രംഗങ്ങളോട് മോഹന്‍ലാലിന് അതീവ താല്‍പര്യമാണ്. അത്യപൂര്‍വ്വമായി മാത്രമേ അദ്ദേഹം ഡ്യൂപ്പിനെ ഉപയോഗിക്കാറുള്ളൂ. ഇക്കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ പ്രണവ് നായകനായി തുടക്കം കുറിക്കുമ്പോള്‍ ഡ്യൂപ്പിനെ ഉപയോഗിക്കണമെന്ന നിര്‍ദേശമാണ് അദ്ദേഹം നല്‍കിയത്.

പ്രണവിന്റെ പ്രതികരണം

ആദിയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതിനോട് പ്രണവിന് താല്‍പര്യമുണ്ടായിരുന്നില്ല. നിരവധി തവണ റിഹേഴ്‌സല്‍ നടത്തിയതിന് ശേഷം പ്രണവ് തന്നെയാണ് സാഹസിക രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഒരു സീനില്‍ മാത്രമാണ് ഡ്യൂപ്പിനെ ഉപയോഗിച്ചതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ദുല്‍ഖറിനോട് മമ്മൂട്ടി പറഞ്ഞത്

ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്ക് അരങ്ങേറുന്നതിന് മുന്‍പ് മമ്മൂട്ടിയും ഇത്തരത്തിലുള്ള ഉപദേശമാണ് മകന് നല്‍കിയത്. ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കണമെന്ന അഭിപ്രായമാണ് മെഗാസ്റ്റാറിന്റേത്.

ദുല്‍ഖറിന്റെ അരങ്ങേറ്റം

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ തുടക്കം കുറിച്ചത്. സിനിമ ഇറങ്ങിയതിന് ശേഷമാണ് മമ്മൂട്ടിയുടെ മകനാണ് നായകനെന്ന് പുറം ലോകമറിഞ്ഞത്.

സാഹസികതയോട് ഭ്രമമില്ല

ബൈക്ക് വാങ്ങിക്കുന്ന കാര്യത്തെക്കുറിച്ച് കേള്‍ക്കുന്നത് പോലും വാപ്പച്ചിക്ക് ഇഷ്ടമല്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. മകന് ബൈക്ക് വാങ്ങി നല്‍കുന്നതിനോട് തീരെ യോജിപ്പില്ലായിരുന്നു അദ്ദേഹത്തിന്. വാഹനങ്ങളോട് പ്രത്യേക താല്‍പര്യമുണ്ടെങ്കിലും മകന് ബൈക്ക് നല്‍കാന്‍ അദ്ദേഹത്തിന് ഇഷ്ടമുണ്ടായിരു

മമ്മൂട്ടിയും മോഹന്‍ലാലും നല്‍കിയ ഉപദേശം

തങ്ങളുടെ പാത പിന്തുടര്‍ന്ന് മക്കള്‍ സിനിമയിലേക്കെത്തുമ്പോള്‍ സമാനമായ ഉപദേശമാണ് ഇരുവരും നല്‍കിയത്. പ്രണവിനും ദുല്‍ഖറിനും ലഭിച്ചത് ഒരേ നിര്‍ദേശമായിരുന്നു. അനുഭവത്തിന്റെ വെളിച്ചത്തിലൂടെയാണ് അവര്‍ മക്കള്‍ക്ക് ഈ ഉപദേശം നല്‍കിയത്.

English summary
Mohanlal and Mammootty gave same directions to Pranav and Dulquer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X