For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് മലയാളത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, എല്ലാവര്‍ക്കുമുളള മറുപടിയാണ് ഈ പടം

  |

  സര്‍പ്പട്ട പരമ്പരൈയിലെ വേമ്പുലിയായുളള ജോണ്‍ കൊക്കന്‌റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ആര്യക്കൊപ്പം പ്രാധാന്യമുളള റോളിലാണ് നടന്‍ എത്തുന്നത്. മലയാളിയായ ജോണ്‍ മോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അന്യ ഭാഷാ സിനിമകളിലാണ് നടന്‍ കൂടുതല്‍ സജീവമായത്. സര്‍പ്പട്ട പരമ്പരൈ ഇറങ്ങിയ ശേഷം ജീവിതത്തില്‍ ഇതുവരെയും ലഭിച്ചിട്ടില്ലാത്തത്ര പ്രതികരണങ്ങളാണ് വന്നതെന്ന് പറയുകയാണ് നടന്‍. എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജോണ്‍ മനസുതുറന്നത്.

  ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഇനിയ, വൈറല്‍ ചിത്രങ്ങള്‍ കാണാം

  പതിനൊന്ന് വര്‍ഷം ഒരു നടനെന്ന നിലയില്‍ കഷ്ടപ്പെട്ടിട്ടുണ്ട്. അതിന് ശേഷമാണ് ഇങ്ങനെ ഒരു പ്രതികരണം വരുന്നത് എന്ന് നടന്‍ പറയുന്നു. തമിഴില്‍ ഒരു വെബ് സീരിസ് ചെയ്തിരുന്നു. അതില്‍ ഒപ്പം അഭിനയിച്ച ഒരു സുഹൃത്ത് വഴിയാണ് സര്‍പ്പട്ട പരമ്പരൈയിലേക്ക് എത്തിയത്. അന്ന് സുഹൃത്ത് പറഞ്ഞു; ജോണ്‍, നിന്‌റെ പേര് ഞാന്‍ ഒരു വലിയ പടത്തിന്‌റെ ടീമിനോട് പറഞ്ഞിട്ടുണ്ട്, നോക്കാം എന്ന്. പിന്നെ കുറച്ചുനാള്‍ കഴിഞ്ഞ് രഞ്ജിത്ത് സാര്‍ ഓഫീസിലേക്ക് വിളിച്ചു. ബോക്‌സറുടെ റോളാണ്, ബോക്‌സിംഗ് അറിയുമോ എന്ന് അദ്ദേഹം ചോദിച്ചു.

  ജിമ്മില്‍ കുറച്ചൊക്കെ പഞ്ച് ചെയ്തിട്ടുളള പരിചയമേ അന്ന് ഉളളൂ. പിന്നെ സിനിമയ്ക്ക് വേണ്ടി ബോക്‌സിംഗ് പഠിച്ചു. അതിന് ശേഷം സംവിധായകന്‌റെ അടുത്ത് പോയപ്പോള്‍ അറിയാവുന്ന ബോക്സിംഗ് കിക്കുകള്‍ കാണിക്കാന്‍ പറഞ്ഞു. ബോക്‌സിംഗിനെ കുറിച്ച് രഞ്ജിത്ത് സാറിന് നന്നായി അറിയാം. ഞാന്‍ പഠിച്ചിട്ടുണ്ടോ എന്ന് നോക്കാന്‍ ആണ് കിക്കുകള്‍ കാണിക്കാന്‍ പറഞ്ഞത്. പിന്നെ പടം തുടങ്ങി ആര്യയും എന്നെ നന്നായി പിന്തുണച്ചു.

  മിക്ക സീനുകളിലും ഞങ്ങള് ശരിക്കും പരസ്പരം ഇടിക്കുകയായിരുന്നു. ആര്യയെ ശരിക്കും ഇടിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം ഒന്ന് മടിച്ചു. എന്നാല്‍ സംവിധായകന്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ അത് ചെയ്തു. പിന്നെ ആര്യയും പറഞ്ഞു; ശരിക്കും അടിക്കൂ എന്ന്. എന്നാലെ സീന്‍ നന്നാവുകയുളളൂ. മുഹമ്മദ് അലി, മൈക്ക് ടൈസന്‍ തുടങ്ങിയ പ്രശസ്തരായ ബോക്‌സര്‍മാരെയാണ് സിനിമയ്ക്ക് റെഫ്രന്‍സ് ആയി എടുത്തത് എന്നും ജോണ്‍ പറയുന്നു.

  മണിക്കുട്ടനോട് പ്രണയം പറയണ്ടായിരുന്നു എന്ന് തോന്നി, പക്ഷേ... മനസുതുറന്ന് സൂര്യ

  ഒരു വില്ലനായിട്ടല്ല ഒരു സ്‌പോര്ട്‌സ്മാന്‍ ആയിട്ടാണ് നിന്നെ അവതരിപ്പിക്കുന്നതെന്ന് രഞ്ജിത്ത് സര്‍ പറഞ്ഞു. എത്തിക്‌സുളള ഒരു ക്യാരക്‌റാണ്. ബോക്സിംഗ് റിംഗില്‍ വരുമ്പോള്‍ വേറെ ലെവല്‍ ആറ്റിറ്റ്യൂഡുളള ഒരാള്‍, അങ്ങനെ ഒരു ക്യാരക്ടറാണ് തരുന്നതെന്ന് സാറ് പറഞ്ഞു. മലയാള സിനിമയില്‍ നിന്നുളള അവഗണനയെ കുറിച്ചും ജോണ്‍ അഭിമുഖത്തില്‍ മനസുതുറന്നു. ശിക്കാര്‍ എന്ന പടത്തില്‍ നല്ലൊരു ക്യാരക്ടറിന് കാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അത് ആരൊക്കെയോ ചേര്‍ന്ന് അത് ഒതുക്കി. 12-15 ദിവസം എഗ്രിമെന്‌റ് സൈന്‍ ചെയ്ത പടമാണ്. രണ്ട് ദിവസം കൊണ്ട് എന്‌റെ ക്യാരക്ടറ് കഴിഞ്ഞു.

  പൃഥ്വിയെ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ആദ്യം സങ്കടപ്പെടുന്നത് ഇന്ദ്രന്‍, മക്കളെ കുറിച്ച് മല്ലിക സുകുമാരന്‍

  പിന്നെ എന്‌റെ ഭാഗം അവര് ഷൂട്ട് ചെയ്യുകയോ വിളിക്കുകയോ ചെയ്തില്ല. എനിക്ക് കാശും കിട്ടിയില്ല, സീനുകളും യൂസ് ചെയ്തിട്ടില്ല. ജോണ്‍ കൊക്കന് അഭിനയിക്കാന്‍ അറിയില്ല, അതുകൊണ്ടാണ് ഞങ്ങള്‍ ആ ക്യാരക്ടറ് കട്ട് ചെയ്തത് എന്ന് പറഞ്ഞു. അന്ന് ഉണ്ടായ വേദന ഈ പടം വരെ എന്‌റെ മനസില്‍ ഉണ്ടായിരുന്നു. അത് മനസില്‍ വെച്ച് ഞാന്‍ എന്‌റെ മറ്റ് ഭാഷകളിലെ സിനിമകള്‍ ചെയ്തു. വരുന്ന എല്ലാം സിനിമകളും ചെയ്തു.

  കാബറെ ഡാന്‍സറുടെ കുഞ്ഞിനെ നോക്കിയിട്ടുണ്ട്, കേരളത്തില്‍ അത് ചിന്തിക്കാന്‍ പറ്റുമോ, ചിലരുടെ മനോഭാവം ശരിയല്ല

  പിന്നെ വേറൊരു മലയാളം പടത്തില്‍ അഭിനയിക്കുന്ന സമയത്ത് രണ്ട് ആക്ടേഴ്‌സ് എന്നോട് പറഞ്ഞു. ജോണിന് അങ്ങനെ അഭിനയിക്കാന്‍ അറിയില്ല. വേറെ കരിയര്‍ നോക്കിക്കോ എന്ന്. എന്റെ മുഖത്ത് നോക്കി പച്ചയ്ക്ക് പറയുകയായിരുന്നു. ഇങ്ങനെയുളള കുത്തുവാക്കുകള്‍ കേട്ടിട്ടുണ്ട്. ടിയാന് എന്ന പടത്തിലും അഭിനയിച്ചു. എനിക്ക് കാഷ് പോലും കിട്ടിയില്ല. ഇപ്പോ എല്ലാവര്‍ക്കുമുളള എന്റെ മറുപടിയാണ് സര്‍പ്പട്ട പരമ്പരൈ പടം, ജോണ്‍ കൊക്കന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

  ആദ്യ തമിഴ് ചിത്രമാണ്, ഇത്രയും കാലത്തെ സിനിമാജീവിതത്തില്‍ ഒരു മുതല്‍കൂട്ടാണ് ഈ സിനിമ: മണിക്കുട്ടന്‍

  ആമസോണ്‍ പ്രൈം വഴി ജൂലായ് 22നാണ് സര്‍പ്പട്ട പരമ്പരൈ പ്രേക്ഷകരിലേക്ക് എത്തിയത്. ആര്യയുടെ കാബിലന്‍ എന്ന കഥാപാത്രം നടന്‌റെ കരിയറിലെ മികച്ച റോളുകളിലൊന്നായി മാറി. പശുപതി, ജോണ്‍ വിജയ്, ദുഷാര വിജയന്‍, ഷബീര്‍ കല്ലറക്കല്‍, അനുപമ കുമാര്‍, കലൈയരസന്‍, ജിഎം സുന്ദര്‍, സന്തോഷ് പ്രതാപ്, കാളി വെങ്കിട്, സഞ്ജന നടരാജന്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

  1980കളിലെ മദ്രാസിലെ കഥയാണ് ചിത്രം പറയുന്നത്. സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കിയത്. മുരളി ജി ഛായാഗ്രാഹണവും, സെല്‍വ ആര്‍കെ എഡിറ്റിംഗും ചെയ്തിരിക്കുന്നു. പാ രഞ്ജിത്തും തമിഴ് പ്രഭയും ചേര്‍ന്നാണ് നിര്‍മ്മാണം. മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുളള ചിത്രം കൂടിയാണ് സര്‍പ്പട്ട പരമ്പരൈ. തിയ്യേറ്റര്‍ അനുഭവം മിസ് ആയതിന്‌റെ നിരാശ ഈ സിനിമ കണ്ട ശേഷവും പലരും പറയുന്നു.

  Exclusive interview with Malik fame Sanal Aman | A funny chat | Malayalam

  രജനീകാന്തിന്‌റെ കാലാ എന്ന ചിത്രത്തിന് ശേഷമാണ് പാ രഞ്ജിത്ത് പുതിയ ചിത്രവുമായി എത്തിയത്. അട്ടക്കത്തി എന്ന ചിത്രത്തിലൂടെ തുടങ്ങിയ പാ രഞ്ജിത്തിന്‌റെ എല്ലാ സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മദ്രാസ്, കബാലി, കാലാ, ഇപ്പോള്‍ സര്‍പ്പട്ട പരമ്പര എന്ന ചിത്രവും സംവിധായകന്‌റെതായി ഏറ്റെടുത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ശക്തമായ പ്രമേയം പറയുന്ന ചിത്രങ്ങള്‍ ഒരുക്കിയാണ് പാ രഞ്ജിത്ത് പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയത്.

  രജനീകാന്തിന്‌റെ കരിയറില്‍ മാറ്റമുണ്ടാക്കിയ രണ്ട് ചിത്രങ്ങളായിരുന്നു പാ രഞ്ജിത്തിന്‌റെ കബാലിയും കാലയും. മാസ് ഘടകങ്ങള്‍ എല്ലാമുളള ഒരു ചിത്രമായിരുന്നെങ്കിലും ശരിക്കും സംവിധായകന്‌റെ സിനിമയായിട്ടാണ് കബാലിയും കാലയും മാറിയത്. രജനീകാന്തിലെ നടനെ സംവിധായകന്‍ നന്നായി ഉപയോഗിച്ചു. സര്‍പട്ട പരമ്പരൈയും ആര്യ എന്ന നടനെ പാ രഞ്ജിത്ത് നന്നായി ഉപയോഗിച്ച സിനിമയാണ്. ഏറെക്കാലത്തിന് ശേഷമാണ് ആര്യയ്ക്ക് വലിയ അഭിനയ പ്രാധാന്യമുളള ഒരു വേഷം ലഭിച്ചത്.

  Read more about: john kokken arya pa ranjith
  English summary
  Mammootty movie actor john kokken reveals he got demotivation from malayalam industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X