For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേരള സാരിയിൽ അതീവ സുന്ദരിയായി ലെന, നടിയുടെ രസകരമായ ക്യാപ്ഷൻ വൈറലാകുന്നു...

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ആരാധകരുള്ള ലെന സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ സിനിമ വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമൊക്കെ നടി പങ്കുവെയdക്കാറുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനലും ലെനയ്ക്കുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതായണ് ഇവയ്ക്ക് ലഭിക്കുന്നത്.

  lena

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ലെനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഓണം സ്പെഷ്യൽ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. രണ്ട് ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'caption this' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. നടിയുടെ പുതിയ ചിത്രങ്ങൾക്ക് മികച്ച കമന്റുകളാണ് ലഭിക്കുന്നത്.

  കല്യാണത്തിന് ശേഷമുള്ള ആദ്യ പ്ലാൻ ഇതാണ്, വിവാഹ വിശേഷം പങ്കുവെച്ച് എലീന പടിക്കൽ

  കരിയറിൽ പുതിയ ചുവട് വയ്പ്പിന് തയ്യാറെടുക്കുകയാണ് ലെന. നടി ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രമാണ് 'ഓളം'. സിനിമയുടെ ഷൂട്ടിംഗ് വാഗമണ്ണിൽ ആരംഭിച്ചിരിക്കുകയാണ്.. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 23 വര്‍ഷത്തെ അഭിനയജീവത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്. സംവിധായകന്‍ വി.എസ്.അഭിലാഷും ലെനയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തില്‍ എത്തുന്നത്.

  പുനത്തില്‍ പ്രോഡക്ഷന്റെ ബാനറില്‍ നവാഗത സംവിധായകന്‍ വി.എസ്. അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൗഫല്‍ പുനത്തിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് ചന്ദ്ര, ഹരീഷ് ബാബു എന്നിവരാണ് സഹനിർമാതാക്കൾ. എക്സിക്യൂട്ടീവ് നിര്‍മ്മാണം ഉണ്ണി മലയില്‍. സംഗീതം അരുണ്‍ തോമസ്, ഛായാഗ്രഹണം അസ്‌കര്‍, എഡിറ്റിംഗ് സംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് വേലു വാഴയൂർ, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ജിഷാദ് ഷംസുദ്ദീന്‍, കുമാര്‍ എടപ്പാള്‍. പൊഡ്രക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍, മോഷന്‍ പോസ്റ്റര്‍ രാജേഷ് ആനന്ദം, പ്രോജക്ട് ഡിസൈന്‍ അഖില്‍ കാവുങ്ങല്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

  ഓണം ആഘോഷിക്കാനായി ശ്രീനിലയിൽ വേദിക, സഞ്ജനയ്ക്കും ശീതളിനും സംഭവിച്ചത്, ടെൻഷനടിച്ച് പ്രതീഷ്...

  ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റ് കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. നടൻ സൗബിൻ ഷാഹിറാണ് ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചത്. പിന്നീട് ലെനയും ഈ പോസ്റ്റർ പങ്കുവെച്ചിരുന്നു. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോല സജീവമായിരുന്നു ലെന. 1988 ൽ പുറത്ത് വന്ന സ്നേഹം എന്ന ചിത്രത്തിലൂടെയാണ് നട സിനിമയിൽ എത്തിയത്. പിന്നീട് മികച്ച കഥാപാത്രങ്ങളിൽ തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ വ്യത്യസ്തമായ കഥാപാത്രങ്ങളിലാണ് നടി അധികവും പ്രത്യക്ഷപ്പെട്ടത്.

  സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും സജീവമായിരുന്നു ലെന. 2002 ൽ പുറത്തിറങ്ങിയ സ്നേഹം എന്ന പരമ്പരയിലൂടെയാണ് നടി മിനിസ്ക്രിനിലെത്തിയത്. ഓമത്തിങ്കൾപ്പക്ഷി, ചില്ല് വിളക്ക്, മാലയോഗം, കനൽകിരീടം , തുലഭാരം എന്നിങ്ങന സൂപ്പർ ഹിറ്റ് സീരിയലുകളിൽ നടി അഭിനയിച്ചിട്ടുണ്ട്. 2014 വരെ സീരിയലിൽ സജീവമായിരുന്നു താരം. സിനിമയിൽ സജീവമായതോടെ സീരിയലുകളിൽ വിട്ടു നിൽക്കുകയാണ് താരം.

  ബ്ലാക്ക് കോഫിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ലെനയുടെ ചിത്രം. അജു വർഗീസ് പ്രധാന വേഷത്തിലെത്തിയ സാജൻ ബേക്കറിയിലും ലെന പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൃഥ്വിരാജ് ചിത്രമായ ആടുജീവിതം, ആർട്ടിക്കിൾ 21, നാൻസി റാണി, ഓളം, ഭീഷ്മപർവം, ബിലാൽ എന്നിവയാണ് പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ.

  Recommended Video

  Actress Lena response about fake news | FilmiBeat Malayalam

  ചിത്രം;കടപ്പാട്, ലെന ഇൻസ്റ്റഗ്രാം പേജ്

  Read more about: lena ലെന
  English summary
  Mammootty Movie Big B Actress Lena Shares Her New kerala Sari Pic
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X