For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇരുപതാം നൂറ്റാണ്ടിന് മുൻപേയുള്ള സിനിമ പരാജയപ്പെട്ടു, മോഹൻലാലിന്റെ വലിയ മനസിനെ കുറിച്ച് മധു

  |

  മോഹൻലാലിന്റെ കരിയർ മാറ്റി മറിച്ച ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്. എസ്എൻ സ്വാമിയുടെ രചനയിൽ കെ മധു സംവിധാനം ചെയ്ത ചിത്രം ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. സാഗർ ഏലിയാസ് ജാക്കി എന്ന അധോലോക നായകനെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത് . നടനെ കൂടാത സുരേഷ് ഗോപി, ശ്രീനാഥ്, ജഗതി, അടുർ ഭാസി എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

  ഇപ്പോഴിത ചിത്രത്തെ കുറിച്ച് അധികം ആർക്കും അറിയാത്ത ആ സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ കെ മധു. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രം സംഭവിക്കാൻ ഇടയായ സാഹചര്യത്തെ കുറിച്ചാണ് മധു പറയുന്നത്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...

  1987 ജൂലൈ മാസം ആറാം തീയതിയാണ് ‘ഇരുപതാം നൂറ്റാണ്ട്' റിലീസ് ചെയ്യുന്നത്. പത്മരാജൻ സാറിന്റെ ‘ദേശനടനക്കിളി കരയാറില്ല' എന്ന സിനിമയുടെ സെറ്റിൽ ഞാൻ ലാലിനെ കാണാൻ പോയി. കലൂർ ഡെന്നിസും ഉണ്ടായിരുന്നു. അന്ന് ലാലിനെ കണ്ടിട്ട് ഞാൻ പറഞ്ഞു, "ലാലേ നമുക്ക് ഒരു സിനിമ ചെയ്യണമല്ലോ ഒന്നിച്ചു" അപ്പോൾ ലാൽ പറഞ്ഞു, "അതിനെന്താ ചേട്ടാ ഒരു വിഷയം കിട്ടിയാൽ നമുക്ക് ചെയ്യാമല്ലോ എന്ന് പറഞ്ഞു.

  അങ്ങനെ ഞങ്ങൾ അവിടെ വച്ച് പിരിയുന്നു. അതിനു ശേഷം എന്റെ ഒരു സിനിമ ഇറങ്ങി പരാജയപ്പെട്ടു. അപ്പോൾ എന്റെ സിനിമ നിർമ്മിക്കാമെന്നു ഏറ്റിരുന്ന നിർമ്മാതാവ് പിന്മാറി. ഞാനും മനസ്സ് കൊണ്ട് ഒന്ന് പുറകോട്ടു വലിഞ്ഞു. അങ്ങനെ ഒരു ദിവസം ഞാൻ യാദൃച്ഛികമായി ലാലിനെ മദ്രാസിൽ ഒരു ഹോട്ടലിൽ വച്ച് കാണുന്നു. അപ്പോൾ ലാൽ ചോദിച്ചു, "എന്നെ വച്ചുള്ള ആ സിനിമ ചെയ്യുന്നില്ലേ? എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, "എന്റെ നിർമ്മാതാവിന് ഒരു പ്രശ്നമുണ്ട്" അപ്പോൾ ലാൽ പറഞ്ഞു, "ഞാൻ നിർമ്മാതാവിന് അല്ലല്ലോ ഡേറ്റ്നൽകിയത് ചേട്ടനാണല്ലോ എന്ന്", അങ്ങനെയാണ് ‘ഇരുപതാം നൂറ്റാണ്ട്' എന്ന സിനിമ സംഭവിക്കുന്നത്- മധു അഭിമുഖത്തിൽ പറഞ്ഞു.

  മുമ്പൊരിക്കൽ മോഹൻലാലിനെ ആദ്യമായി കണ്ട അനുഭവം വെളിപ്പെടുത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ 33-ാം വാര്‍ഷിക ദിനത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ഉമാ സ്റ്റുഡിയോവിൽ വച്ചാണ് ലാലിനെ ആദ്യമായി കണ്ടത്. മുടി നീട്ടി വളർത്തിയ വിനയാന്വിതനായ ചെറുപ്പക്കാരൻ. എന്‍റെ ഗുരുനാഥൻ എം കൃഷ്ണൻ നായർ സാറിനൊപ്പം എഡിറ്റർക്ക് മുന്നിലിരിക്കുമ്പോൾ സംഘട്ടന സംവിധായകർ ത്യാഗരാജൻ മാസ്റ്റർ അകത്തേക്ക് വരാനുള്ള അനുവാദം ചോദിച്ചു. കൃഷ്ണൻ നായർ സാർ അകത്തേക്ക് വിളിച്ചപ്പോൾ ഒപ്പം ലാലും ഉണ്ടായിരുന്നു. ത്യാഗരാജൻ മാസ്റ്റർ ലാലിനെ കൃഷ്ണൻ നായർ സാറിന് പരിചയപ്പെടുത്തി. സാർ അനുഗ്രഹിച്ചു. അവർ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ കൃഷ്ണൻ നായർ സർ എന്നോട് പറഞ്ഞു " മധു, ആ പയ്യൻ ഗുരുത്വമുള്ള പയ്യനാണല്ലോ, വിനയത്തോടെയുളള പെരുമാറ്റം. അയാൾ നന്നാകും കേട്ടോ". അത് അക്ഷരംപ്രതി ഫലിച്ചെന്നു മധു പറഞ്ഞിരുന്നു.

  ആദ്യമായി മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്നു | FilmiBeat Malayalam

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മധു വീണ്ടും സിനിമയുമായി എത്തുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ സിബി ഐ യുടെ അഞ്ചാം പതിപ്പുമായിട്ടാണ് സംവിധായകൻ എത്തുന്നത്. എസ്എൻ സ്വാമി തിരക്കഥ ഒരുക്കുന്ന ചിത്രം ഈ വർഷം ആരംഭിക്കും. പ്രേക്ഷകർ ആകാംക്ഷയോട കാത്തിരിക്കുന് മെഗാസ്റ്റാർ ചിത്രമാണിത്. സിബിഐ സീരീസിലെ ഏറ്റവും ഒടുവിലത്തെ ചിത്രമായിരിക്കും ഇതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്

  Read more about: mohanlal k madhu
  English summary
  Mammootty Movie CBI Directer K Madhu About Mohanlal's Generosity,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X