For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബെഡ് റൂം സീൻ ചെയ്തിട്ടുള്ളത് മമ്മൂട്ടിക്കൊപ്പം, ഞാൻ മരിച്ചുവെന്ന് പറഞ്ഞ് പരത്തിയിരുന്നു'; പഴയകാല നടി അ‍ഞ്ജു!

  |

  തെന്നിന്ത്യയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ബേബി അ‍ഞ്ജുവെന്ന് അറിയപ്പെട്ടിരുന്ന നടി അ‍ഞ്ജു. തമിഴ്നാട്ടിലാണ് അഞ്ജു ജനിച്ചത്. തന്റെ രണ്ടാമത്തെ വയസ് മുതലാണ് അഞ്ജു സിനിമ അഭിനയം തുടങ്ങുന്നത്. 1979ൽ തമിഴ് സിനിമയായ ഉതിരിപ്പൂക്കൾ എന്ന സിനിമയിലാണ് അഞ്ജു ആദ്യമായി അഭിനയിക്കുന്നത്.

  1982ൽ ഓർമ്മയ്ക്കായ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. 1989ൽ കെ.പി കുമാരൻ സംവിധാനം ചെയ്ത രുഗ്മിണി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മലയാളത്തിൽ നായികയാകുന്നത്.

  Also Read: ബി​ഗ് ബോസ് താരം റോബിന്റെ സഹോദരി വിവാഹിതയായി, ​ഗുരുവായൂരിൽ നടന്ന ചടങ്ങിലും തടിച്ച് കൂടി റോബിൻ ആരാധകർ!

  രുഗ്മിണിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം അഞ്ജുവിന് ലഭിച്ചു. തുടർന്ന് നിരവധി മലയാള സിനിമകളിൽ അഞ്ജു നായികയായി. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയുമെല്ലാം നായികയായി അഞ്ജു അഭിനയിച്ചു.

  മലയാളം കൂടാതെ തമിഴ് സിനിമകളിലും അഞ്ജു നായികയായി. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. നായികയായും സ്വഭാവനടിയുമായെല്ലാം നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

  Also Read: 'ഫാമിലി പ്രോബ്ലംസ് വീട്ടിൽ തീർ‌ക്കൂ, വെറുപ്പിക്കല്ലേ'; അനുശ്രീയുടെ 'സിം​ഗിൾ മോം ലൈഫ്' ഫോട്ടോക്കെതിരെ ആരാധകർ!

  കന്നട നടൻ ടൈഗർ പ്രഭാകറിനെ 1995ൽ അഞ്ജു വിവാഹം ചെയ്തു. ആ ബന്ധത്തിൽ അവർക്ക് ഒരു മകനുണ്ട്. പേര് അർജുൻ പ്രഭാകർ എന്നാണ് പേര്. താമസിയാതെ പ്രഭാകറുമായുള്ള ബന്ധം അ‍ഞ്ജു പിരിഞ്ഞു.

  വിവാഹിതയായി കുഞ്ഞ് പിറന്നശേഷമാണ് കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനും കുടുംബ ജീവിതത്തിനുമായി അഞ്ജു സിനിമയിൽ നിന്നും വിട്ടുനിന്നത്. ഇപ്പോൾ തമിഴിൽ നിരവധി സീരിയലുകൾ അ‍ഞ്ജു ചെയ്യുന്നുണ്ട്.

  കൗരവർ, കോട്ടയം കുഞ്ഞച്ചൻ, നീല​ഗിരി എന്നിവയാണ് അ‍ഞ്ജു അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള മലയാള സിനിമകളിൽ ചിലത്. സോഷ്യൽമീഡിയയിൽ പോലും അഞ്ജു ആക്ടീവല്ല.

  എല്ലാത്തരത്തിലും അ‍ഞ്ജു ലൈം ലൈറ്റിൽ നിന്നും പോയതോടെ വർഷങ്ങൾക്ക് മുമ്പ് അഞ്ജു മരിച്ചുവെന്ന തരത്തിൽ വാർത്ത വന്നിരുന്നു. ശേഷം താരം തന്നെ വാർത്ത വ്യാജമാണെന്ന് പ്രതികരിച്ച് രം​ഗത്തെത്തുകയായിരുന്നു. ഇപ്പോഴിത സ്വകാര്യ ജീവിതത്തെ കുറിച്ചും പുതിയ വർക്കുകളെ കുറിച്ചും വെളിപ്പെടുത്തിയ അ‍ഞ്ജുവിന്റെ വീഡിയോയാണ് വൈറലാകുന്നത്.

  'നായിക വേഷങ്ങൾ ചെയ്യുന്ന സമയത്ത് ഒരിക്കൽ സ്വിം സ്യൂട്ട് ധരിച്ച് പൂളിൽ ചാടുന്ന സീനുണ്ടായിരുന്നു. രണ്ട് തുണികഷ്ണമാണ് അവർ സ്വിം സ്യൂട്ടെന്ന് പറഞ്ഞ് തന്നത്. അന്ന് അത് ധരിക്കില്ലെന്ന് പറഞ്ഞ് ശാഠ്യം പിടിച്ചതോടെ എന്റെ താൽപര്യം മനസിലാക്കി ഒരു സ്വിം സ്യൂട്ട് അവർ തയിച്ച് തന്നു.'

  'അത് ധരിച്ചാണ് ഷൂട്ട് ചെയ്തത്. അന്ന് ഡയറക്ടറുടെ ദേഷ്യം ഞാൻ കണ്ടതാണ്. അന്ന് ആഴമുള്ള പൂളിലാണ് ഡയറക്ടർ പേടിപ്പിച്ചതിനാൽ ഞാൻ ചാടിയത്. അങ്ങനെ നിർബന്ധത്തിന് വഴങ്ങി അറിയാത്ത കാര്യങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. ബെഡ്റൂം സീൻ ചെയ്തിട്ടുള്ളത് നടൻ മമ്മൂട്ടിക്കൊപ്പമാണ്. കൗരവർ എന്ന സിനിമയിലായിരുന്നു.'

  'പക്ഷെ മോശം ബെഡ് റൂം സീനൊന്നുമായിരുന്നില്ല. മകന്റെ പഠനവും മറ്റുമായി ബന്ധപ്പെട്ടാണ് സിനിമയൊക്കെ ഉപേക്ഷിച്ച് പോയത്. എന്നെ എവിടേയും കാണാതായതോടെ മരിച്ചുവെന്ന് വരെ ആളുകൾ പ്രചരിപ്പിച്ചു. ഞാൻ ആ സമയത്ത് തമിഴ്നാട്ടിൽ താമസിക്കുന്നുണ്ടായിരുന്നു.'

  'മരണ വാർത്ത കേട്ട് പലരും തേടി പിടിച്ച് വിളിച്ചിരുന്നു. ചിലരൊക്കെ വളരെ ആശങ്ക പ്രകടിപ്പിച്ചാണ് സംസാരിച്ചത്. ഇപ്പോൾ സീ തമിഴിലാണ് സീരിയൽ ചെയ്യുന്നത്' അ‍ഞ്ജു പറഞ്ഞു. സുരേഷ് ​ഗോപിക്കൊപ്പം നരിമാനിൽ അഞ്ജു ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  സുജ എന്ന കഥാപാത്രത്തെയാണ് കൗരവരിൽ അ‍ഞ്ജു അവതരിപ്പിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യ വേഷമായിരുന്നു അ‍ഞ്ജുവിന്. മോഹൻലാലിന്റെ താഴ്വാരത്തിലും അഞ്ജു അഭിനയിച്ചിരുന്നു.

  Read more about: mammootty
  English summary
  mammootty movie Kauravar actress Anju open up about her personal life and upcoming projects
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X