twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിലെ പോലെയല്ല വീട്ടിൽ, അടി വാങ്ങാൻ കാത്തിരിക്കുമായിരുന്നു, പിതാവ് പപ്പുവിനെ കുറിച്ച് ബിനു

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കുതിരവട്ടം പപ്പു. ഇന്നും അദ്ദേഹത്തിന്റെ സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാണ്. തലമുറ വ്യത്യാസമില്ലാതെയാണ് പപ്പുവിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. അദ്ദേഹത്തിന്റെ പല സിനിമ ഡയലോഗുകളും ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്.

    സ്റ്റൈലൻ ലുക്കിൽ ഋതു, നടിയുടെ ലേറ്റസ്റ്റ് ചിത്രം വൈറലാകുന്നു

    അച്ഛന്റെ പാതയിലൂടെ മകൻ ബിനു പപ്പുവും സിനിമയിൽ എത്തിയിട്ടുണ്ട്. സഹസംവിധായകനായിട്ടാണ് താരം ആദ്യം സിനിമയിൽ എത്തുന്നത്. പിന്നിട് ക്യാമറയ്ക്ക് മുന്നിൽ എത്തുകയായിരുന്നു. സിനിമയിൽ എത്തിയതിന് ശേഷമാണ് താരം പപ്പുവിന്റെ മകനാണെന്ന് പ്രേക്ഷകർ അറിയുന്നത്. പിതാവിനെ പോലെ തന്നെ വ്യത്യസ്തമായ അവതരണ ശൈലിയാണ് ബിനുവിന്റേയും. വളരെ സിമ്പിളായി ക്യാമറയ്ക്ക് മുന്നിൽ എത്തിയ നടനെ ഇരുകൈകളും നീട്ടി പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു.

    അച്ഛന്റെ   ഫോൺ

    ക്യാമറയ്ക്ക് മുന്നിലുള്ള പപ്പുവിനെ മാത്രമാണ് പ്രേക്ഷകർക്ക് അറിയാവുന്നത്. ഇപ്പോഴിത പപ്പു എന്ന അച്ഛനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മകൻ ബിനു പപ്പു. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അച്ഛനെ കുറിച്ചുളള ഓർമ നടൻ പങ്കുവെച്ചത്. ചെറുപ്പത്തിൽ അച്ഛനെ കാണാൻ കിട്ടിയിട്ടില്ലെന്നാണ് ബിനു പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ.. വിശേഷദിവസങ്ങളിലൊന്നും അച്ഛനെ വീട്ടിൽ ഉണ്ടാവാറില്ലായിരുന്നു. പിന്നാൾ ദിവസം ഷർട്ട് വാങ്ങിയോ പാൻസ് വാങ്ങിയോ സ്കൂളിൽ മിഠായി കൊടുത്തോ എന്നിങ്ങനെയുള്ള ചോദ്യം മാത്രമാണ് വരിക. അതെനിക്ക് വലിയ വിഷമമായിരുന്നു.

    അച്ഛൻ കൂടെയുണ്ടാവാറില്ല

    മിക്ക ഓണത്തിനും സദ്യ കഴിക്കാൻ ഇരിക്കുമ്പോഴാകും അച്ഛന്റെ ഫോൺ വരുന്നത്. വളരെ വിരളമായി മാത്രമേ അദ്ദേഹം വീട്ടിൽ ഉണ്ടാവാറുള്ളൂ. സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന മേഖലയാണ് സിനിമയെന്ന് അന്ന് തനിക്ക് തോന്നിയിരുന്നു. അതിനാൽ തന്നെ സിനിമയിൽ വരണമെന്ന് ആഗ്രഹിച്ചില്ലെന്നും ബിനു പപ്പു പറയുന്നു. സിനിമ കാണാനും സിനിമക്കാരേയുമൊക്കെ ഇഷ്ടമാണ്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അച്ഛന്റെ വിയോഗം. അദ്ദേഹം മരിച്ച് 13 വർഷത്തിന് ശേഷമാണ് സിനിമയിൽ എത്തുന്നതെന്നും നടൻ കൂട്ടിച്ചേർത്തു

    വീട്ടിലെ  പപ്പു

    വളരെ സ്നേഹനിധിയായ അച്ഛനായിരുന്നു അദ്ദേഹം. സിനിമയിൽ കാണുന്ന പിതാവ് ആയിരുന്നില്ല. വീട്ടിൽ എത്തുമ്പോൾ. അച്ഛന്റെ കയ്യിൽ നിന്ന് രണ്ട് അടി കിട്ടാൻ താൻ കാത്തിരിക്കുമായിരുന്നു. എങ്കിൽ മാത്രമേ ഷർട്ടും സെക്കിളുമൊക്കെ വരൂ. അതുപോലെ തന്നെ സിനിമയിൽ അച്ഛൻ മരിക്കുന്നത് കാണാൻ തനിക്ക് ഇഷ്ടമല്ലായിരുന്നു. അച്ഛൻ മരിച്ചിട്ട് 21 വർഷം തികഞ്ഞു. അദ്ദേഹത്തെ ഒരിക്കലും മിസ് ചെയ്യുന്നില്ല. ഇപ്പോഴും ടിവിയിൽ അച്ഛനുണ്ട്. പപ്പുവിന്റെ ഓർമ പങ്കുവെച്ച് കൊണ്ട് ബിനു പറയുന്നു.

    Recommended Video

    വിശേഷങ്ങൾ പങ്കുവച്ച് ബിനു പപ്പു | FilmiBeat Malayalam
    നാടൻ വ്യക്തി

    ​​​ത​​​നി​​​ ​​​നാ​​​ട​​​നായ വ്യക്തി ആയിരുന്നു അച്ഛൻ. കൈലി മുണ്ട് മടക്കി കുത്തി ഷർട്ട് ഇടാതെ തലയിൽ തോർത്തും കെട്ടി അദ്ദേഹം ​​​കു​​​തി​​​ര​​​വ​​​ട്ടം​​​ ​​​ജം​​​ഗ്ഷ​​​നി​​​ൽ​​​ ​​​മീ​​​ൻ​​​ ​​​വാ​​​ങ്ങാ​​​ൻ​​​ ​​​പോ​​​വുമായിരുന്നു. തന്റെ കുട്ടിക്കാലത്ത് രാത്രി വൈകി വന്നിട്ട് പുലർച്ചെ ഞാൻ എഴുന്നേൽക്കുന്നതിന് മുൻപ് ഹം പോകമായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ തിരികെ ഹോട്ടൽ മുറിയിൽ എത്തിയാൽ മാത്രമേ ഫോൺ ചെയ്യാൻ സാധിക്കുകയുള്ളു. ഏഴ് മാസത്തോളം അച്ഛനെ കാണാതെ ഇരുന്നിട്ടുണ്ട്. ഷെർണ്ണൂരിൽ നിന്ന് കണ്ണൂരിലേയ്ക്ക് പോകുമ്പോൾ പോലും വീട്ടിൽ കയറാൻ സമയമില്ലായിരുന്നു. അച്ഛന് മാത്രമല്ല ആ സമയത്തുള്ള എല്ലാ സിനിമാ താരങ്ങൾക്കും തിരക്കാണ്. തന്നെ സിനിമയിലുള്ളവർ പപ്പു എന്നാണ് വിളിക്കുന്നത്. സിനിമയിൽ മാറ്റങ്ങൾ തുടങ്ങിയ സമയത്തായിരുന്നു അച്ഛന്റെ വിയോഗമെന്നും ബിനു പപ്പു പറയുന്നു.

    Read more about: pappu binu
    English summary
    Mammootty Movie One Actor Binu Pappu Shares His Father pappu's Memory
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X