twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടാം ഭാഗമിറക്കി ഹിറ്റടിക്കുന്നത് മമ്മൂട്ടിയ്‌ക്കൊരു വീക്ക്‌നെസാണ് ! പട്ടികയില്‍ ഒന്നും രണ്ടുമല്ല!

    |

    Recommended Video

    രണ്ടാം ഭാഗം ഇറക്കി ഹിറ്റാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍ | #Mammootty | filmibeat Malayalam

    മമ്മൂട്ടി എന്ന നടന്‍ സിനിമാ ജീവിതത്തില്‍ എത്രത്തോളം ഉയരങ്ങളില്‍ എത്തി എന്നുള്ളത് കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാവുന്ന കാര്യമാണ്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ എന്ന വിളിപ്പേരുള്ള മമ്മൂട്ടി ഓരോ സിനിമ കഴിയുംതോറും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഇതിനകം മൂന്ന് സിനിമകളാണ് മമ്മൂട്ടിയുടേതായി തിയറ്ററുകളിലേക്ക് എത്തിയത്. മൂന്നും തിയറ്ററുകളിലും ബോക്‌സോഫീസിലും അതിഗംഭീര പ്രകടനം കാഴ്ച വെച്ച ചിത്രങ്ങളായിരുന്നു.

    അവസാനമെത്തിയ മധുരരാജയാണ് നൂറ് കോടിയോളം സാമ്പത്തിക വരുമാനമുണ്ടാക്കിയെന്ന് അവകാശപ്പെടുന്ന സിനിമ. ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ സദ്ദസില്‍ സിനിമ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ തന്നെ പോക്കിരി രാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ എത്തുന്നത്. ഇതിന് മൂന്നാമതൊരു ഭാഗം കൂടി വരുന്നുണ്ടെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. രണ്ടാം ഭാഗം ഇറക്കി ഹിറ്റാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍ ഒന്നും രണ്ടുമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ റെക്കോര്‍ഡ് മമ്മൂട്ടിയുടെ പേരിലുണ്ട്.

    അതിരാത്രം

    അതിരാത്രം

    ഐവി ശശിയുടെ സംവിധാനത്തിലെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു അതിരാത്രം. മമ്മൂട്ടിയ്‌ക്കൊപ്പം മോഹന്‍ലാലും സീമയുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. മമ്മൂട്ടി താരദാസ് എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അതിരാത്രത്തിന് രണ്ടാം ഭാഗം വന്നിരുന്നു. അതിരാത്രം എന്ന ചിത്രത്തിലെ താരദാസും ആവനാഴിയിലെ ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന കഥാപാത്രവും ചേര്‍ന്ന് ബല്‍റാം v/s താരദാസ് എന്ന ചിത്രമായിരുന്നു 2006 ല്‍ പുറത്തിറങ്ങുന്നത്. ഐവി ശശി തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി ഡബിള്‍ റോളിലായിരുന്നു അഭിനയിച്ചത്. മമ്മൂട്ടിയ്ക്കൊപ്പം മുകേഷ്, സിദ്ദിഖ്, കത്രീന കൈഫ്, വാണി വിശ്വനാഥ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

     ആവനാഴി

    ആവനാഴി

    ടി ദാമോദരന്‍ തിരക്കഥ ഒരുക്കി ഐവി ശശി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു ആവനാഴി. 1986 ല്‍ റിലീസിനെത്തിയ ചിത്രത്തില്‍ മുഖ്യകഥാപാത്രമായ ഇന്‍സ്പെക്ടര്‍ ബല്‍റാമിനെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ഗീതയായിരുന്നു നായിക. സുകുമാരന്‍, സുകുമാരി, സീമ, നളിനി, തുടങ്ങി വമ്പന്‍ താരങ്ങള്‍ അണിനിരന്ന ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ചത്. ആവനാഴി ഹിറ്റായതോടെ ചിത്രത്തിലെ മമ്മൂട്ടിയുടെ പേര് വെച്ച് പില്‍ക്കാലത്ത് ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന പേരില്‍ ഐവി ശശി മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തിച്ചിരുന്നു. 1991 ഏപ്രില്‍ 26 നായിരുന്നു ഇന്‍സ്പെക്ടര്‍ ബല്‍റാം റിലീസിനെത്തിയത്.

    സിബിഐ

    സിബിഐ

    മമ്മൂട്ടി സിബിഐ ഓഫീസറായി എത്തിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. 1988 ലാണ് ഒരു സിബിഐ ഡയറി കുറിപ്പ് എന്ന പേരില്‍ ഒരു സിനിമ എത്തുന്നത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്്. ഈ സിനിമ സൂപ്പര്‍ ഹിറ്റായതോടെ ജാഗ്രത എന്ന പേരില്‍ രണ്ടാം ഭാഗമിറക്കി. 1989 ലായിരുന്നു ഈ ചിത്രമെത്തുന്നത്. ഇതും ഹിറ്റായതോടെ 2004 ലാണ് മൂന്നാം ഭാഗമായി സേതുരാമയ്യര്‍ സിബിഐ എത്തുന്നത്. 2005 ല്‍ നേരറിയാന്‍ സിബിഐ എന്ന പേരില്‍ നാലാം ഭാഗവും എത്തിയിരുന്നു. ഇനി അഞ്ചാമത് ഒരു ഭാഗം കൂടി സിബിഐ കഥകളുമായി വരാന്‍ പോവുകയാണ്. 2019 ല്‍ ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

    ആഗസ്റ്റ് 1

    ആഗസ്റ്റ് 1

    മമ്മൂട്ടിയെ നായകനാക്കി സിബി മലയിലിന്റെ സംവിധാനത്തിലെത്തിയ ചിത്രമാണ് ആഗസ്റ്റ് 1. ദ ഡേ ഓഫ് ജാക്കേല്‍ എന്ന ബ്രീട്ടിഷ് നോവലിനെ ആസ്പദമാക്കി ഒരുക്കിയ സിനിമയായിരുന്നു. 1988 ലായിരുന്നു ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തില്‍ ഡിവൈഎസ്പി പെരുമാള്‍ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ത്രില്ലര്‍ ഗണത്തിലൊരുക്കിയ ചിത്രം ഹിറ്റായിരുന്നു. ഈ സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ആഗസ്റ്റ് 15 എത്തുന്നത്. 2011 ലായിരുന്നു ഈ സിനിമയുടെ റിലീസ്. സിബി മലയലിന് പകരം രണ്ടാം ഭാഗം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആയിരുന്നു. എന്നാല്‍ ഈ ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെടുകയായിരുന്നു.

     ദി കിംഗ്

    ദി കിംഗ്

    മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ചതും ശക്തവുമായ കഥാപാത്രമായിരുന്നു ദി കിംഗിലെ. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തിലൊരുക്കിയ ചിത്രത്തില്‍ തേവള്ളി പറമ്പില്‍ ജോസഫ് അലക്‌സ് എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. രഞ്ജി പണിക്കര്‍ തിരക്കഥ ഒരുക്കിയപ്പോള്‍ ഷാജി കൈലാസായിരുന്നു സംവിധാനം. 1994 ല്‍ മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രമായിരുന്ന കിംഗിനെ ആസ്പദമാക്കി മറ്റൊരു സിനിമ കൂടി വന്നിരുന്നു. ദി കിംഗ് ആന്‍ഡ് ദി കമ്മീഷ്ണര്‍ എന്ന പേരിലെത്തിയ ചിത്രത്തില്‍ കമ്മീഷ്ണറായി എത്തിയത് സുരേഷ് ഗോപിയായിരുന്നു. ഈ സിനിമയും ബോക്‌സോഫീസില്‍ വേണ്ടത്ര വിജയമായിരുന്നില്ല.

     മധുരരാജ

    മധുരരാജ

    2010 ലാണ് വൈശാഖിന്റെ സംവിധാനത്തില്‍ പോക്കിരി രാജ എന്ന ചിത്രമെത്തുന്നത്. മമ്മൂട്ടിയും പൃഥ്വിരാജും തകര്‍ത്തഭിനയിച്ച സിനിമയുടെ രണ്ടാം ഭാഗമെത്തിയത് 2019 ലാണ്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ പന്ത്രണ്ടിന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ ഗംഭീര പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായി വിലയിരുത്തപ്പെടുന്ന ചിത്രമാണിത്. മധുരരാജയ്ക്ക് ശേഷം മിനിസ്റ്റര്‍ രാജ എന്നൊരു ചിത്രം കൂടി ഇനി വരാനിരിക്കുകയാണ്.

    English summary
    Mammootty Movies That Prove He Is The King Of Sequels!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X