»   » ക്ലീറ്റസ് കഴിഞ്ഞാല്‍ മമ്മൂക്ക 'മംഗ്ലീഷ്' മൊഴിയും

ക്ലീറ്റസ് കഴിഞ്ഞാല്‍ മമ്മൂക്ക 'മംഗ്ലീഷ്' മൊഴിയും

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെയായി മികച്ച കഥകളുമായെത്തുന്ന നവാഗത സംവിധായകരെ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുന്ന മമ്മൂക്ക തന്റെ അടുത്ത ചിത്രത്തിനുള്ള ഡേറ്റും കൊടുത്തു കഴിഞ്ഞു. പുതിയ രൂപ ഭാവങ്ങളോടെ ഇപ്പോള്‍ ചെയ്തു കൊണ്ടരിക്കുന്ന ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാലുടന്‍ മമ്മൂക്ക 'മംഗ്ലീഷ' സംസാരിച്ചു തുടങ്ങും.

മംഗ്ലീഷ് എന്നത് ചിത്രത്തിന്റെ പേരാണ്. റെഡ് വൈനിനു ശേഷം സലാം പാലപ്പെട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് മംഗ്ലീഷ്. റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ മുഹമ്മദ് ഹനനീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്രപ്രവര്‍ത്തകനായ കെപി റിയാസിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രസകരമായ ഒരു കഥാപാത്രമാണ മമ്മൂക്കയെ കാത്തിരിക്കുന്നത്.

Mammootty

സച്ചി തിരക്കഥയെഴുതി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിനും മമ്മൂട്ടി ഡേറ്റ് കൊടുത്തിട്ടുണ്ട്. അതേസമയം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന്റെ ജോലികള്‍ കഴിഞ്ഞാലുടന്‍ മമ്മൂക്ക വികെ പ്രകാശിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയും വന്നിരുന്നു.

ബെന്നി പി നായരമ്പലത്തിന്റെ പാത്രസൃഷ്ടിയില്‍ താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തി വ്യത്യസ്തമായൊരു വേഷത്തിലാണ് മമ്മൂട്ടി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നതി. ഹണി റോസാണ് ചിത്രത്തില്‍ മുമ്മൂക്കയുടെ നായിക.

English summary
After 'daivathinte Swantham Cleetus' Mammootty will do his next film Manglish.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam