twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂന്ന് ഇന്‍ഡസ്ട്രികളിലും സമ്മാനം! റെക്കോര്‍ഡുകള്‍ കൈയിലൊതുക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും

    |

    Recommended Video

    Mammootty nominated for Best Actor Category of 3 languages in a Single Year | FilmiBeat Malayalam

    മെഗാസ്റ്റാര്‍ മമ്മൂട്ടി ദിനംപ്രതി അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം നൂറ് കോടി ക്ലബ്ബിലെത്തിയത് അടക്കം നിരവധി നേട്ടങ്ങളാണ് മമ്മൂട്ടി സ്വന്തമാക്കിയിട്ടുള്ളത്. മൂന്ന് ഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചും സൂപ്പര്‍ ഹിറ്റ് സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിച്ചും താരം കൈയടി വാങ്ങി കൂട്ടി. ഇനി ബിഗ് ബജറ്റിലൊരുക്കുന്ന മാമാങ്കമാണ് റിലീസിനൊരുങ്ങുന്നത്.

    തൊട്ട് പിന്നാലെ അജയ് വാസുദേവ് ഒരുക്കുന്ന മാസ് ചിത്രം ഷൈലോക്ക് കൂടി റിലീസ് ചെയ്യും. മാമാങ്കത്തിന് മുന്‍പ് തന്നെ ചില നേട്ടങ്ങള്‍ മമ്മൂട്ടിയെ തേടി എത്തി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സംവിധായകന്‍ അജയ് വാസുദേവ് പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

    മാസങ്ങളുടെ വ്യത്യാസത്തില്‍ മൂന്ന് ഇന്‍ഡസ്ട്രികളില്‍ നിന്നും മൂന്ന് സിനിമകള്‍ ഇറക്കിയാണ് മമ്മൂട്ടി ആദ്യ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഈ സിനിമകളെല്ലാം തിയറ്ററുകളിലും ബോക്‌സോഫീസിലും നല്ല പ്രകടനമായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡിന്റെ 66 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരേ വര്‍ഷം മൂന്ന് ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരേ നടന്റെ 3 സിനിമകള്‍ നോമിനേഷന്‍ നേടുകയാണെന്ന് പറയുകയാണ് സംവിധായകന്‍ അജയ് വാസുദേവ്. മമ്മൂട്ടിയുടെ സിനിമകളിലെ ലുക്കും ചേര്‍്ത്ത് വെച്ചുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പേരന്‍പ്, യാത്ര, ഉണ്ട എന്നീ സിനിമകളാണ് ഈ നേട്ടത്തിന് അര്‍ഹമാക്കിയ സിനിമകള്‍

    മമ്മൂട്ടിയെ തേടി ഭാഗ്യം

    ഈ വര്‍ഷം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യങ്ങള്‍ ആണ്. തുടക്കം തന്നെ തമിഴിലും തെലുങ്കിലും നായകനായി അഭിനയിച്ച സിനിമകളായിരുന്നു മെഗാസ്റ്റാറിന്റേതായി തിയറ്ററുകളിലേക്ക് എത്തിയത്. തമിഴിലൊരുക്കിയ പേരന്‍പ് ആയിരുന്നു മമ്മൂട്ടിയുടേതായി ആദ്യമെത്തിയ ചിത്രം. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ പേരന്‍പ് വലിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. മമ്മൂട്ടിയ്ക്ക് ഒത്തിരി പുരസ്‌കാരങ്ങള്‍ വരെ ലഭിക്കാന്‍ പാകമുള്ള കഥാപാത്രമായിരുന്നു പേരന്‍പില്‍ ഉണ്ടായിരുന്നത്.

     മമ്മൂട്ടിയെ തേടി ഭാഗ്യം

    ആന്ധ്രാപ്രദേശിന്റെ മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ പൊളിറ്റിക്കല്‍ ഡ്രാമ ചിത്രമാണ് യാത്ര. തെലുങ്കില്‍ നിന്നുമൊരുക്കിയ സിനിമ ആ നാട്ടില്‍ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. തെലുങ്ക് ഭാഷയില്‍ മമ്മൂട്ടി തന്നെയാണ് സിനിമയ്ക്ക് വേണ്ടി തെലുങ്കില്‍ ഡബ്ബ് ചെയ്തിരിക്കുന്നതും. തെലുങ്ക് സിനിമയാണെങ്കിലും കേരളത്തിലും വലിയ പ്രധാന്യത്തോടെയാണ് യാത്ര എത്തിയിരുന്നത്. ഏറെ കാലത്തിന് ശേഷം മമ്മൂട്ടിയെ രാഷ്ട്രീയക്കാരന്റെ പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ വേഷത്തില്‍ കണ്ടു എന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു.

    പൃഥ്വിരാജിന്‍റെ ഈ തീരുമാനം കിടുക്കി! ഡ്രൈവിംഗ് ലൈസന്‍സിനിടയിലെ അനുഭവം പങ്കുവെച്ച് ലൈറ്റ്മാന്‍!പൃഥ്വിരാജിന്‍റെ ഈ തീരുമാനം കിടുക്കി! ഡ്രൈവിംഗ് ലൈസന്‍സിനിടയിലെ അനുഭവം പങ്കുവെച്ച് ലൈറ്റ്മാന്‍!

    മമ്മൂട്ടിയെ തേടി ഭാഗ്യം

    മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തി ശ്രദ്ധമായ സിനിമയാണ് ഉണ്ട. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സിനിമയില്‍ എസ് ഐ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 2014 ലെ ഇലക്ഷന്‍ കാലത്ത് നോര്‍ത്ത് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് കേരളത്തില്‍ നിന്നും പോയ പോലീസുകാര്‍ക്ക് നേരിടേണ്ടി വന്ന യഥാര്‍ഥ സംഭവമാണ് ഉണ്ട യിലൂടെ പറഞ്ഞത്. മമ്മൂട്ടിയുടെ നാച്യുറല്‍ വേഷങ്ങളിലൊന്നായിരുന്നു ഉണ്ടയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്.

    പ്രതീക്ഷകള്‍ ആകാശത്തിനും മുകളില്‍! ആ അത്ഭുതത്തിനായി കാത്തിരിക്കൂ! മാമാങ്കം നിര്‍മ്മാതാവ്‌പ്രതീക്ഷകള്‍ ആകാശത്തിനും മുകളില്‍! ആ അത്ഭുതത്തിനായി കാത്തിരിക്കൂ! മാമാങ്കം നിര്‍മ്മാതാവ്‌

    English summary
    Mammootty Nominated For Filmfare best Actor 2019 From Three Industries
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X