»   » മമ്മൂട്ടി രഞ്ജിത്തിനോട് ചോദിച്ച് വാങ്ങിയ സിനിമ!!! ഒരു വേഷം ചോദിച്ചപ്പോള്‍ കിട്ടിയതോ???

മമ്മൂട്ടി രഞ്ജിത്തിനോട് ചോദിച്ച് വാങ്ങിയ സിനിമ!!! ഒരു വേഷം ചോദിച്ചപ്പോള്‍ കിട്ടിയതോ???

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമയില്‍ എത്തി ഇത്രയധികം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മലയാളത്തിന്റെ മെഗസ്റ്റാര്‍ മമ്മൂട്ടി ഇന്നും സംവിധായകരോട് അവസരം ചോദിക്കുന്നു. ആര്‍ജെ മാത്തുക്കുട്ടിക്കൊപ്പമുള്ള അഭിമുഖത്തില്‍ മമ്മൂട്ടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതുമുഖങ്ങളേപ്പോലെ ഇന്നും മെഗാസ്റ്റാര്‍ അവസരം ചോദിക്കാറുണ്ടെന്നത് ആരാധകര്‍ക്ക് പുതിയ അറിവാകും. എന്നാല്‍ അതിന് തന്റേതായ കാരണങ്ങളും മമ്മൂട്ടിക്കുണ്ട്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു സിനിമ ഇങ്ങനെ ചോദിച്ച് വാങ്ങിയതായിരുന്നു. 

അവസരങ്ങള്‍ ചോദിക്കാതെ കിട്ടില്ല എന്നാണ് മമ്മുട്ടിയുടെ പക്ഷം. അതുകൊണ്ടാണ് ഇപ്പോഴും അദ്ദേഹം അവസരങ്ങള്‍ ചോദിക്കാന്‍ മടികാണിക്കാത്തതും. അങ്ങനെ അവസരം ചോദിച്ച് വാങ്ങിയതില്‍ മമ്മുട്ടിയുടെ കരിയറിലെ മികച്ച ചിത്രമായ പാലേരി മാണിക്യവും ഉണ്ട്.

പാലേരിമാണിക്യവുമായി രഞ്ജിത്ത് മുന്നോട്ട് പോകുന്ന സമയമായിരുന്നു. നാടക കലാകാരന്മാരായിരുന്നു ചിത്രത്തില്‍ അധികവും. അവര്‍ക്ക് വേണ്ടി കോഴിക്കോട് റിഹേഴ്‌സല്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇക്കാര്യം തന്റെ ഒരു സുഹൃത്തില്‍ നിന്നായിരുന്നു മമ്മുട്ടി അറിയുന്നത്.

ഉടനെ രഞ്ജിത്തിനെ വിളിച്ചു. പാലേരിമാണിക്യം സിനിമയാക്കുകയാണോ എന്ന് ചോദിച്ചു. അതെ അതിലെ ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ടി ഒരു വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചിരിക്കുകയായിരുന്നെന്നായിരുന്നു മറുപടി.

ചിത്രത്തിന് ആവശ്യമായ പുതുമുഖ നടീനടന്മാരെ തിരഞ്ഞെടുത്ത് അവര്‍ക്കായിട്ടുള്ള വര്‍ക്ക്‌ഷോപ്പായിരുന്നു. മമ്മുട്ടി ആ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. രഞ്ജിത്തിനെ വിളിച്ച മമ്മുട്ടി ചോദിച്ചു, 'എനിക്ക് റോള്‍ ഒന്നും ഇല്ലെ?'

മമ്മുട്ടി രഞ്ജിത്തിനോട് ചോദിച്ചത് ഒരു റോള്‍ ആയിരുന്നെങ്കിലും കിട്ടിയത് മൂന്ന് റോള്‍ ആയിരുന്നു. പാലേരിമാണിക്യത്തിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രവും നായകനും ഉള്‍പ്പെടെ മമ്മുട്ടിയായിരുന്നു അവതരിപ്പിച്ചത്.

ചോദിച്ച് വാങ്ങിയ ആ ചിത്രത്തിലൂടെ മമ്മുട്ടിക്ക് കിട്ടിയ ഒന്നുണ്ട് അവാര്‍ഡുകള്‍. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ പാലേരിമാണിക്യത്തിലെ അഭിനയത്തിന് മമ്മുട്ടിയെ തേടിയെത്തി.

2009 ഡിസംബര്‍ അഞ്ചിനായിരുന്നു പാലേരിമാണിക്യം തിയറ്ററിലെത്തിയത്. ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്‍ ആര്‍ഭാടങ്ങളില്ലാതെയാണ് ചിത്രം തിയറ്ററിലെത്തിയത്. വെറും നാല്പത് തിയറ്ററുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.

English summary
Mammootty is asked role to Renjith for Palerimanikyam. Renjith gave three roles and Mammootty got State Award.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam