For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മമ്മൂട്ടി മാത്രമല്ല പൃഥ്വിയും മിന്നിച്ചു! അബ്രഹാമിന് പിന്നാലെ കൂടെയും റെക്കോര്‍ഡുകള്‍ വാരി!

  |

  ഉത്സവസീസണുകളെ ലക്ഷ്യമാക്കിയാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയൊരുക്കാറുള്ളത്. ആഘോഷമേതായാലും കുടുംബത്തോടൊപ്പമുള്ളൊരു സിനിമ, അതും മലയാളിക്ക് നിര്‍ബന്ധമാണ്. മലയാളിയുടെ സിനിമാപ്രേമത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയ സംവിധായകരാവട്ടെ കൃത്യമായി സിനിമയുമായെത്താറുമുണ്ട്. എന്നാല്‍ പുത്തന്‍ റിലീസുകളൊന്നുമില്ലാത്തൊരു ഓണമായിരുന്നു കഴിഞ്ഞുപോയത്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ സിനിമകളുടെ റിലീസും മാറ്റുകയായിരുന്നു. കേരളമൊന്നാകെ മഴക്കെടുതിയില്‍ വിറുങ്ങലിച്ച് നില്‍ക്കുന്നതിനിടയിലൂടെയാണ് ഓണം കടന്നുപോയത്. പ്രളയം കാരണം സിനിമാമേഖലയിലും വന്‍നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഷെഡ്യൂളുകളിലെ മാറ്റവും റിലീസ് നീട്ടിയതുമൊക്കെയായി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ബോക്‌സോഫീസില്‍ ശക്തമായ താരപോരാട്ടം നടക്കേണ്ട സമയമായിരുന്നു ഇത്.

  അമ്മയുടെ ഗൂഢനീക്കം കിടുക്കി! പിച്ചക്കാശെന്ന് പറഞ്ഞ് പുച്ഛിച്ചവര്‍ ഇത് കാണുന്നുണ്ടല്ലോ അല്ലേ!

  ഒരേയൊരു മലയാള ചിത്രവുമായാണ് ഇത്തവണത്തെ ഓണം കടന്നുപോയത്. മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ്, മോഹന്‍ലാല്‍ നിവിന്‍ പോളി കൂട്ടുകെട്ടിലെ കായംകുളം കൊച്ചുണ്ണി, ടൊവിനോ തോമസിന്റെ തീവണ്ടി, ഫഹദ് ഫാസിലിന്റെ വരത്തന്‍ തുടങ്ങിയ സിനിമകകളെല്ലാം ഓണത്തിന് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ചിത്രങ്ങളുടെ റിലീസ് സെപ്റ്റംബറിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടുകളാണ് പിന്നീട് ലഭിച്ചത്. പുതിയ റിലീസുകളില്ലെങ്കിലും മമ്മൂട്ടിയും പൃഥ്വിരാജും തകര്‍ക്കുകയായിരുന്നു ഓണത്തിന്, ഉള്ളതുകൊണ്ട് ഓണംപോലെ. ഓണത്തിനിടയിലെ ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ചും നേരത്തെയെത്തിയ ചിത്രങ്ങളുടെ പെര്‍ഫോമന്‍സിനെക്കുറിച്ചുമൊക്കെ അറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പല്ലിന് ക്യാപ്പിട്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി രഞ്ജിനി? പുറത്താക്കിയതിന് പിന്നിലെ ലക്ഷ്യം?

  കൂടെ മുന്നേറി

  അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയും ഷാജി പാടൂരിന്റെ അബ്രഹാമിന്റെ സന്തതികളുമായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. ആദ്യമെത്തിയ അബ്രഹാമിം പിന്നാലെയെത്തിയ കൂടെയുമാണ് ഇത്തവണത്തെ ഓണത്തിന് ബോക്‌സോഫീസിലുണ്ടായിരുന്നത്. ഈ രണ്ട് സിനിമകളും കാണാനായി കുടുംബപ്രേക്ഷകര്‍ എത്തിയിരുന്നു. നസ്രിയയുടെ ശക്തമായ തിരിച്ചുവരവും പൃഥ്വിയുടെ അവിസ്മരണീയ പ്രകടനവും കൂടിയായപ്പോള്‍ കൂടെ ശരിക്കും പ്രേക്ഷകരുടെ കൂടെപ്പോരുകയായിരുന്നു. ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്നതില്‍ അഞ്ജലി മേനോന്റെ മിടുക്കിന് ഇത്തവണയും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. നസ്രിയയുടെ പ്രസന്നതയും കൂടിയായപ്പോള്‍ ഈ സിനിമയെ ആരാധകര്‍ നെഞ്ചേറ്റുകയായിരുന്നു.

  കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രകടനം

  സിനിമകളുടെ ബോക്‌സോഫീസ് പ്രകടനത്തെ വിലയിരുത്തുമ്പോള്‍ കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രകടനം അവിഭാജ്യ ഘടകമാണ്. ഇതുംകൂടി പരിഗണിച്ചതിന് ശേഷമാണ് പ്രകടനം വിലയിരുത്താറുള്ളത്. കൊച്ചിയില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കുടുംബ പ്രേക്ഷകര്‍ ഈ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പാര്‍വതി, പൃഥ്വിരാജ്, നസ്രിയ, അഞ്ജലി മേനോന്‍ ഇവരിലുള്ള വിശ്വാസം തന്നെയായിരുന്നു ഈ സിനിമയിലേക്ക് പ്രേക്ഷകരെ എത്തിച്ചത്.

  മൂന്നാമത്തെ സ്ഥാനം

  കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കുന്ന മൂന്നാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് കൂടെ. ചുരുങ്ങിയ ദിനങ്ങള്‍ക്കുള്ളില്‍ത്തന്നെ ചിത്രം ഒരുകോടി നേട്ടം സ്വന്തമാക്കിയിരുന്നു. ചിത്രം വിജയക്കുതിപ്പിലേക്ക് നീങ്ങുമെന്ന് ആരാധകര്‍ നേരത്തെ പ്രവചിച്ചിരുന്നു. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിലൊരാളായ നസ്ര്ിയയുടെ തിരിച്ചുവരവ് തന്നെയായിരുന്നു മുഖ്യ ആകര്‍ഷണം. ജെന്നി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സഹോദരനായി അഭിനയിച്ചത് പൃഥ്വിയായിരുന്നു. ഇവര്‍ക്കിടയിലെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

  85 ലും വീഴാതെ അബ്രഹാം

  മമ്മൂട്ടിയും ഷാജി പാടൂരും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഡെറിക് അബ്രഹാം എന്ന പോലീസുകാരനായാണ് മമ്മൂട്ടി എത്തിയത്. ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനിയുമായി ഒരുമിച്ചപ്പോള്‍ത്തന്നെ മറ്റൊരു മാസ് ചിത്രമായിരിക്കും വരുന്നതെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. നിലവിലെ റെക്കോര്‍ഡുകളെല്ലാം തിരുത്തിയാണ് ഈ ചിത്രം മുന്നേറിയത്. ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് ഈ ചിത്രത്തിന്. ഈ ചിത്രത്തിന് ശേഷം ഇതേ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

  മമ്മൂട്ടിയുടെ വിജയക്കുതിപ്പ്

  കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതിനിടയിലും വ്യത്യസ്തത പുലര്‍ത്തിയാണ് മമ്മൂട്ടി മുന്നേറുന്നത്. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സോഷ്യല്‍ മീഡയയിലൂടെ ശക്തമായ പിന്തുണയാണ് മമ്മൂട്ടിക്ക് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമകളിലും ഇത് പ്രകടമാണ്. 85 ദിനം പിന്നിടുന്നതിനിടയിലും ചിത്രം വിജയക്കുതിപ്പ് തുടരുകയാണെന്നുള്ള റിപ്പോര്‍ട്ടകളാണ് പുറത്തുവന്നിട്ടുള്ളത്. ഓണത്തിന് ഒരു പ്രദര്‍ശനമൊക്കെയേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ചിത്രം കാണാന്‍ ആള്‍ക്കാരുണ്ടായിരുന്നുവെന്നതാണ് മറ്റൊരു കാര്യം.

  English summary
  Koode And Abrahaminte Santhathikal Come Up With Decent Performances During The Onam Season!

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more