»   » മമ്മൂട്ടിയാണ് ഭീഷണി, പൃഥ്വിരാജിനെയും ടൊവിനോ തോമസിനെയും കാത്തിരിക്കുന്നത് വന്‍വെല്ലുവിളി, കാണൂ!

മമ്മൂട്ടിയാണ് ഭീഷണി, പൃഥ്വിരാജിനെയും ടൊവിനോ തോമസിനെയും കാത്തിരിക്കുന്നത് വന്‍വെല്ലുവിളി, കാണൂ!

Written By:
Subscribe to Filmibeat Malayalam
മമ്മൂട്ടി ചിത്രങ്ങൾ മറ്റു താരങ്ങൾക്ക് വില്ലനാകുമോ ? | filmibeat Malayalam

യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമൊക്കെ അവരവരുടേതായ സിനിമകളുമായി തിരക്കിലാണ്. പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ത്തകളിലിടം നേടിയ സിനിമകളുടെ ചിത്രീകരണ വിശേഷവും പോസ്റ്ററും ട്രെയിലറും ടീസറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്തോറും പ്രേക്ഷകരുടെ പ്രതീക്ഷയും ആകാംക്ഷയും വാനോളം ഉയരുകയാണ്. റിലീസ് തീയതി പ്രഖ്യാപിച്ചാല്‍ പിന്നെ സിനിമയെ വരവേല്‍ക്കാനുള്ള തിരക്കിലാണ് പ്രേക്ഷകര്‍.

പരോളുണ്ട്, കമ്മാരസംഭവമുണ്ട്, രണവുമുണ്ട്, ഏപ്രിലില്‍ തിയേറ്ററുകളിലേക്കെത്തുന്ന സിനിമകളിതാ!

അവധിക്കാലവും ഉത്സവ സീസണും ഒരുമിച്ചെത്തുമ്പോള്‍ തിയേറ്ററുകളിലും നിരവധി സിനിമകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഏപ്രിലിലെ ആദ്യ റിലീസായെത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു മെഗാസ്റ്റാറിന്റെ പരോള്‍. സുവര്‍ണ്ണപുരുഷന്‍, ഒരായിരം കിനാക്കളാല്‍, ശ്രീഹള്ളി, ആളൊരുക്കം തുടങ്ങിയ സിനിമകളും പോയവാരത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. കമ്മാരസംഭവം,പഞ്ചവര്‍ണ്ണതത്ത, മോഹന്‍ലാല്‍ ഈ മൂന്ന് സിനിമകളാണ് ഈയാഴ്ചയില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്.


'അമ്മ' പിടിക്കാന്‍ അണിയറ നീക്കം സജീവം, പൃഥ്വിരാജിനും മോഹന്‍ലാലിനും കടുത്ത സമ്മര്‍ദ്ദം!


മെഗാസ്റ്റാര്‍ തുടക്കമിട്ടു

പതിവ് പോലെ ഇത്തവണയും മമ്മൂട്ടിയാണ് റിലീസിന് തുടക്കമിട്ടത്. ഈ വര്‍ഷത്തെ ആദ്യ റിലീസിനും തുടക്കമിട്ടത് മമ്മൂട്ടിയായിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയ ആദിയും മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സും ജനുവരി 26നായിരുന്നു റിലീസ് ചെയ്തത്. അവധിക്കാല റിലീസിനും തുടക്കമിട്ടത് അദ്ദേഹം തന്നെയാണ് ശരത്ത് സന്ദിത്ത് ചിത്രമായ പരോളിലൂടെ. മാര്‍ച്ച് 31നായിരുന്നു ആദ്യം റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും സെന്‍സറിംഗ് പൂര്‍ത്തിയാവത്തിനെത്തുടര്‍ന്ന് റിലീസ് ഏപ്രില്‍ 6 ലേക്ക് മാറ്റുകയായിരുന്നു.


ദിലീപും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്നു

സൂപ്പര്‍താര ചിത്രങ്ങളില്ലാത്ത വിഷുവാണ് കടന്നുവരുന്നത്. മമ്മൂട്ടി വിഷുവിന് മുന്‍പ് തന്നെ ബോക്‌സോഫീസില്‍ സ്ഥാനമുറപ്പിച്ചു. മോഹന്‍ലാലാവട്ടെ ഒടിയന്‍റെ തിരക്കിലുമാണ്. ചിത്രീകരണം പൂര്‍ത്തിയായ നീരാളി ജൂണിലാണ് റിലീസ് ചെയ്യുന്നത്. ജനപ്രിയ നായകനും ലേഡി സൂപ്പര്‍ സ്റ്റാറും ഒരുമിച്ചെത്തുന്ന വിഷുവാണ് ഇത്തവണത്തേത്. കമ്മാരസംഭവവും മോഹന്‍ലാലും ഒരേ ദിവസമാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഇവര്‍ക്കൊപ്പം രമേഷ് പിഷാരടിയുടെ പഞ്ചവര്‍ണ്ണതത്തയുമുണ്ട്.


പൃഥ്വിയും ടൊവിനോയും മമ്മൂട്ടിയും ഒരുമിച്ചെത്തുന്നു

കൈനിറയെ ചിത്രങ്ങളുമായി സിനിമയില്‍ സജീവമായി തുടരുകയാണ് മമ്മൂട്ടി. പരോളിന് പിന്നാലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ അങ്കിള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. കൂടാതെ അബ്രഹാമിന്റെ സന്തതികളും അവസാനഘട്ട പണിപ്പുരയിലാണ്. പൃഥ്വിരാജിന്റെ രണവും ടൊവിനോ തോമസിന്റെ തീവണ്ടിയും അങ്കിളും ഒരേ ദിവസം തിയേറ്ററുകളിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് മൂന്നും എന്നതാണ് മറ്റൊരു പ്രത്യേകത. ഏപ്രില്‍ 27നാണ് ഈ ചിത്രങ്ങളെത്തുന്നത്.


പൃഥ്വിരാജിന്റെ രണമെത്തുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് ആക്ഷന്‍ ത്രില്ലറുമായി എത്തുകയാണ്. നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന രണം ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ആക്ഷന്‍ കിങ് ഈസ് ബാക്കെന്നായിരുന്നു ടീസറിന് ശേഷമുള്ള പ്രതികരണങ്ങള്‍. റഹ്മാനും ഇഷ തല്‍വാറുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പൂര്‍ണ്ണമായും അമേരിക്കയില്‍ വെച്ച് ചിത്രീകരിച്ച സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.


ടൊവിനോ തോമസിന്റെ തീവണ്ടി

യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ താരമായ ടൊവിനോ തോമസിന്‍റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രമാണ് തീവണ്ടി. നവാഗതനായ ഫെലിനി ടിപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് സിനിമാസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ബിനീഷ് ദാമോദരന്‍ എന്ന ചെയിന്‍ സ്‌മോക്കറായാണ് ടൊവിനോ എത്തുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. രണ്ട് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ആക്ഷേപഹാസ്യ ചിത്രമാണിത്.


മമ്മൂട്ടിയുടെ അങ്കിള്‍

മലയാള സിനിമയിലെ താരരാജാക്കന്‍മാരിലൊരാളായ മമ്മൂട്ടിയുടെ പുത്തന്‍ സിനിമയാണ് അങ്കിള്‍. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ തയ്യാറാക്കിയ ചിത്രം നവാഗനതനായ ഗിരീഷ് ദാമോദറാണ് സംവിധാനം ചെയ്തത്. സാമൂഹ്യപ്രസക്തിയുള്ള ചിത്രവുമായാണ് ഇത്തവണ ജോയ് മാത്യു എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് ഗെറ്റപ്പില്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രേക്ഷകരാണ് അക്കാര്യത്തെക്കുറിച്ച് തീരുമാനിക്കേണ്ടതെന്നായിരുന്നു സംവിധായകന്റെ നിലപാട്. സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.English summary
Mammootty, Tovino And Prithvi films release on April 27?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X