Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ആക്ഷന്‍ വഴങ്ങുന്നില്ല, മമ്മുട്ടിക്ക് നഷ്ടമായത് നായക വേഷം!!! പകരം വന്നതോ???
മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മുട്ടിക്ക് തന്റെ കരിയറിന്റെ തുടക്കത്തില്‍ ഒട്ടനവധി മികച്ച വേഷങ്ങള്‍ നഷ്ടമായിട്ടുണ്ട്. താരത്തിന് നഷ്ടമായ വേഷങ്ങളില്‍ പകരമെത്തിയവര്‍ സിനിമ വിജയിപ്പിക്കുകയും ചെയ്തു. ഐവി ശശി, ടി ദാമോദരന്‍ കൂട്ടുകെട്ടില്‍ ചിത്രകരിച്ച ചിത്രത്തില്‍ നിന്നാണ് മമ്മുട്ടിയെ ഒഴിവാക്കിയത്.
മമ്മുട്ടിയുടെ കരിയറിലെ ഒട്ടനവധി മികച്ച ചിത്രങ്ങള്‍ പിന്നീട് ഐവി ശശി-ടി ദാമോദരന്‍ ടീമില്‍ നിന്നുണ്ടായി. ആവനാഴിയും ഇന്പെടര് ബല്‍റാമും അതിരാത്രവും അവയില്‍ ചിലത് മാത്രം. ആക്ഷന്‍ പ്രാധാന്യമുള്ളവയായിരുന്നു ഈ ചിത്രങ്ങള്‍. എന്നാല്‍ ആദ്യ ചിത്രത്തില്‍ മമ്മുട്ടിക്ക് വില്ലനായതും ആക്ഷന്‍ തന്നെയായിരുന്നു.

ടി ദാമോദരന്‍ തിരക്കഥയില്‍ ജയനെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്ത അങ്ങാടി ഹിറ്റായതോടെയാണ് ഈ കൂട്ടുകെട്ട് ശ്രദ്ധേയമാകുന്നത്. പിന്നാലെ ഇവര്‍ ഒന്നിച്ച കാന്തവലയം,കരിമ്പന, മീന്‍ എന്നീ ചിത്രങ്ങളും തിയറ്ററില്‍ സൂപ്പര്‍ ഹിറ്റായി. ഇതോടെ ഈ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രങ്ങള്‍ക്കായി വിതരണക്കാര്‍ മത്സരിക്കാന്‍ തുടങ്ങി.

അങ്ങനെയാണ് ജയനെ നായകനാക്കി ഒരു ചിത്രമൊരുക്കാന്‍ ഐവി ശശിയും ടി ദാമോദരനും തീരുമാനിക്കുന്നത്. ആക്ഷന്‍ പ്രാധാന്യം നല്കി തുഷാരം എന്ന തിരക്കഥ ടി ദാമോദരന്‍ തയാറാക്കി. പക്ഷെ, ആ സമയത്തായിരുന്നു സിനിമാ ലോകത്തെ നടുക്കിയ ഹെലികോപ്ടര്‍ അപകടത്തില്‍ ജയന് കൊല്ലപ്പെടുന്നത്.

ജയന് പകരം മറ്റൊരാളെ ആ വേഷത്തില്‍ കൊണ്ടുവരാന്‍ ഇരുവരും തീരുമാനിക്കുകായിരുന്നു. അന്ന് പുതുമുഖങ്ങളായിരുന്ന രതീഷിനേയും മമ്മുട്ടിയേയുമാണ് ജയന് പകരക്കാരനായി പരിഗണിച്ചത്. ആക്ഷന്‍ പ്രാധാന്യം നല്കി ഒരുക്കിയ തിരക്കഥയില്‍ അതിന് അനുയോജ്യനായ ഒരാളെ കണ്ടെത്തണമായിരുന്നു.

ഇവരില്‍ ആരാണ് സംഘട്ടന രംഗത്ത് കൂടുതല്‍ ശോഭിക്കുക എന്നറിയാന്‍ ഐവി ശശിയും ടി ദാമോദരനും സ്റ്റഡ് ഡയറക്ടര്‍ ത്യാഗരാജന് മാസ്റ്ററെ വരുത്തി. ഒരു സംഘട്ടന രംഗം അവതരിപ്പിച്ച് കാണിക്കാന്‍ ഇരുവര്‍ക്കും നല്കി. ആ രംഗം തന്മയത്തത്തോടെ അവതരിപ്പിച്ച രതീഷിനായിരുന്നു നറുക്ക് വീണത്. രതീഷ് നായകനായി എത്തിയ തുഷാരം വന്‍വിജയവുമായി.

ടി ദാമോദപൃരന്-ഐവി ശശി കൂട്ടുകെട്ടില്‍ ഒരു ഹിറ്റ് മമ്മുട്ടിക്ക് കൈവിട്ടു പോയെങ്കില്‍ പിന്നീട് ഇതേ കൂട്ടുകെട്ടിലെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ മമ്മുട്ടി നായകനായി. അതിരാത്രം, ആവനാഴി, ഇന്‍സ്പെക്ടര്‍ ബെല്‍റാം, അബ്കാരി, അടിമകള്‍ ഉടമകള്‍ തുടങ്ങി നിരവിധി ഹിറ്റ് ചിത്രങ്ങളില്‍ ഇവര്‍ക്കൊപ്പം മമ്മുട്ടി അഭിനയിച്ചു.

ഐവി ശശി-ടി ദാമോദരന്‍-മമ്മുട്ടി കൂട്ടുകെട്ടിലിറങ്ങിയ അവസാന ചിത്രമായിരുന്നു ബല്‍റാം v/s താരാദാസ്. രണ്ടായിരത്തി ആറില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മമ്മുട്ടി നായകനായി ഈ കൂട്ടുകെട്ടില്‍ ഹിറ്റായ രണ്ട് കഥാപാത്രങ്ങള്‍ ഒരുമിച്ചെത്തിയ സിനിമയായിരുന്നു അത്. അതിരാത്രത്തിലെ താരാദാസും ആവനാഴിയിലെ ഇന്‍സ്പെക്ടര്‍ ബെല്‍റാമും. ചിത്രം പക്ഷെ ബോക്സ് ഓഫീസില്‍ പരാജയമായി.

ബല്‍റാം v/s താരാദാസിനായി ടി ദാമോദരന്‍ ആദ്യമെഴുതിയ തിരക്കഥയല്ല യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചതെന്ന് ഐവി ശശി പിന്നീട് പറയുകയുണ്ടായി. തിരക്കഥയില്‍ നിരവധി തിരുത്തലുകള്‍ താന്‍ നടത്തിയെന്നും അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ തിരക്കഥ അതുപോലെ ചിത്രീകരിച്ചിരുന്നെങ്കില് ചിത്രം വിജയമായേനെ എന്നും അദ്ദേഹം പറഞ്ഞു.
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ