twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനൊപ്പം നിര്‍മ്മിച്ച സിനിമയ്ക്ക് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്, വെളിപ്പെടുത്തി മമ്മൂട്ടി

    By Midhun Raj
    |

    മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള കൂട്ടുകെട്ടാണ് മമ്മൂട്ടി ഐവി ശശി ടീം. മെഗാസ്റ്റാറിനെ നായകനായി നിരവധി വിജയ ചിത്രങ്ങള്‍ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. അതിരാത്രം, മൃഗയ, വാര്‍ത്ത, മിഥ്യ, ആവനാഴി, കാണാമറയത്ത് പോലുളള സിനിമകളെല്ലാം മമ്മൂട്ടി ഐവി ശശി കൂട്ടുകെട്ടില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു, മമ്മൂട്ടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിട്ടുളള നിരവധി സിനിമകള്‍ ഐവി ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തിയ സിനിമകള്‍ സംവിധായകന്റെതായി വന്നിരുന്നു.

    Recommended Video

    ആദ്യ പ്രൊഡക്ഷന്‍ കമ്പനിയെക്കുറിച്ച് മമ്മൂക്ക | Filmibeat Malayalam

    ഇവരുടെ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ബല്‍റാം വേഴ്‌സ് താരാദാസ് എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ അവസാനമായി പുറത്തിറങ്ങിയത്. അതേസമയം ഐവി ശശിക്കും മോഹന്‍ലാലിനുമൊപ്പം സിനിമകള്‍ നിര്‍മ്മിച്ചിരുന്ന കാലത്തെ കുറിച്ച് മമ്മൂട്ടി തുറന്നുപറഞ്ഞിരുന്നു.

    തന്റെ പഴയകാല പ്രൊഡക്ഷന്‍ കമ്പനിയായ

    തന്റെ പഴയകാല പ്രൊഡക്ഷന്‍ കമ്പനിയായ കാസിനോ എന്ന ബാനറിനെ കുറിച്ചാണ് മെഗാസ്റ്റാര്‍ തുറന്നുപറഞ്ഞത്. സീമ, മോഹന്‍ലാല്‍, ഐവി ശശി, സെഞ്ച്വറി കൊച്ചുമോന്‍ തുടങ്ങിയവര്‍ക്കൊപ്പം താനും ഒന്നിച്ച നിര്‍മ്മാണ കമ്പനി രണ്ട് മൂന്ന് സിനിമകള്‍ കഴിഞ്ഞതോടെ ഇല്ലാതായെന്നും നടന്‍ പറയുന്നു. മമ്മൂട്ടിയുടെ വാക്കുകളിലേക്ക്: ഞാന്‍ ഐവി ശശി, ലാല്‍, സീമ, കൊച്ചുമോന്‍ എല്ലാം ചേര്‍ന്ന് മുന്‍പൊരു നിര്‍മ്മാണ കമ്പനിയുണ്ടായിരുന്നു.

    കാസിനോ എന്നായിരുന്നു

    കാസിനോ എന്നായിരുന്നു പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ഞങ്ങള്‍ ചെയ്ത ആദ്യത്തെ സിനിമയായിരുന്നു അടിയൊഴുക്കുകള്‍. എംടി-ഐവി ശശി ടീമിന്റെ ചിത്രമായിരുന്നു. ആ സിനിമയ്ക്കാണ് എനിക്ക് ആദ്യമായി കേരള സര്‍ക്കാരിന്‌റെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് ലഭിക്കുന്നത്. രണ്ട് മൂന്ന് സിനിമകള്‍ കഴിഞ്ഞപ്പോള്‍ പിന്നെ അത് തുടരാന്‍ കഴിയാതെയായി.

    ടെലിവിഷന്‍ സീരിയലുകള്‍

    ടെലിവിഷന്‍ സീരിയലുകള്‍ എടുത്തിട്ടുണ്ട്. വേറെയും സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വലിയ കാര്യമായ ഗുണമൊന്നും ഉണ്ടായിട്ടില്ല. ഒരു സിനിമയുടെ നിര്‍മ്മാതാവിന് പെട്ടെന്ന് സിനിമ നിര്‍മ്മിക്കാന്‍ കഴിയാതെ വന്നു. അങ്ങനെ സംവിധായകന്‍ മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലായി. അങ്ങനെ ചെയ്യേണ്ടി വന്നതാണ് സിനിമാ നിര്‍മ്മാണം.

    അത് വലിയ രീതിയില്‍

    അത് വലിയ രീതിയില്‍ പ്ലാന്‍ ചെയ്ത് വന്ന കാര്യമൊന്നുമല്ല. നമ്മള്‍ നിര്‍മ്മിച്ചില്ലെങ്കിലും സിനിമ വേറെ ആളുകള്‍ നിര്‍മ്മിക്കും. അതില്‍ അഭിനയിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം. മമ്മൂട്ടി പറഞ്ഞു. അതേസമയം 1984ലാണ് മമ്മൂട്ടി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അടിയൊഴുക്കുകള്‍ പുറത്തിറങ്ങിയത്. മമ്മൂട്ടിക്കൊപ്പം ജയനന്‍ വിന്‍സെന്റും മികച്ച ഛായാഗ്രാഹകനുളള സംസ്ഥാന പുരസ്‌കാരം ചിത്രത്തിലൂടെ നേടിയിരുന്നു. റഹ്മാന്‍, വിന്‍സെന്റ്, മേനക, സുകുമാരി, മണിയന്‍പിളള രാജു, ശങ്കരാടി, ബഹദൂര്‍, സത്താര്‍, കുതിരവട്ടം പപ്പു തുടങ്ങിയ താരങ്ങളും മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

    English summary
    mammootty reveals about his first production banner with mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X