»   » മമ്മൂട്ടിയുടെ കൊലമാസ് ചിത്രങ്ങള്‍! സിനിമാലോകം കാത്തിരിക്കുന്ന 15 മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ ഇവയാണ്!

മമ്മൂട്ടിയുടെ കൊലമാസ് ചിത്രങ്ങള്‍! സിനിമാലോകം കാത്തിരിക്കുന്ന 15 മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ ഇവയാണ്!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  വില്ലനായി തുടക്കം കുറിച്ച് നായകനായി മാറിയ താരമാണ് മമ്മൂട്ടി. വക്കീലായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നെങ്കിലും തിരക്കുള്ള നായകനമായി മാറുമെന്ന് അദ്ദേഹം തുടക്കത്തിലെ ഉറപ്പിച്ചിരുന്നു. ഇന്നിപ്പോള്‍ ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിച്ചാണ് താരം മുന്നേറുന്നത്. പ്രമേയത്തിലും അവതരണത്തിലും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ സിനിമകളെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. പ്രമേയത്തിലെ വ്യത്യസ്തതയെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കാറുള്ളത്. നവാഗതരെന്നോ പരിചയസമ്പന്നരെന്നോ വ്യത്യാസമില്ലാതെയാണ് അദ്ദേഹം സിനിമകള്‍ ഏറ്റെടുക്കാറുള്ളത്.

  ദുല്‍ഖറിനോട് അസൂയ! ഉണ്ണി മുകുന്ദാ വല്ലതും അറിയുന്നുണ്ടോ? ടൊവിനോ തോമസിന്‍റെ തുറന്നുപറച്ചില്‍! കാണൂ!

  മീനാക്ഷിയുടെ അനിയത്തി മഹാലക്ഷ്മി! മകളുടെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കി കാവ്യയും ദിലീപും! കാണൂ!

  കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് അദ്ദേഹം തമിഴിലേക്കും തെലുങ്കിലേക്കും തിരിച്ചെത്തിയതും ഈ വര്‍ഷമാണ്. ആരാധകരും സിനിമാലോകവും ഒരുപോലെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ചില സിനിമകള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങിയെന്ന പ്രതീതിയാണ് സമ്മാനിക്കുന്നത്. മറ്റ് ചിലത് അവസാനഘട്ട മിനുക്ക് പണിയിലാണ്. മെഗാസ്റ്റാറിന്റേതായി പുറത്തിറങ്ങുന്ന 15 സിനിമകളുണ്ട. അവയെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  നയന്‍താരയ്ക്ക് പിറന്നാള്‍ സര്‍പ്രൈസൊരുക്കി വിഘ്‌നേഷ്! ലേഡി സൂപ്പര്‍ സ്റ്റാറിന് ആശംസാപ്രവാഹം! കാണൂ!

  ആത്മഹത്യയെക്കുറിച്ചായിരുന്നു അന്ന് ആലോചിച്ചതെന്ന് സ്വാസികയുടെ വെളിപ്പെടുത്തല്‍! കാണൂ!

  തമിഴകത്തുനിന്നും പേരന്‍പ്

  ദേശീയ അവാര്‍ഡ് ജേതാവായ മമ്മൂട്ടിയും റാമും ഒരുമിച്ചെത്തിയ സിനിമയാണ് പേരന്‍പ്. നീണ്ട ഇടവേള അവസാനിപ്പിച്ചാണ് അദ്ദേഹം തമിഴിലേക്കെത്തിയത്. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് അദ്ദേഹം ഈ ചിത്രത്തിലെത്തുന്നത്. ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂര്‍ത്തിയാക്കിയ സിനിമ ഇതിനോടകം തന്നെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ചിത്രത്തിലൂടെ ഇത്തവണത്തെ ദേശീയ അവാര്‍ഡ് മമ്മൂട്ടി സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. സിനിമയുടെ ടീസറും ഗാനങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  തെലുങ്കില്‍ യാത്ര

  ആന്ധ്ര പ്രദേശിന്റെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിമാരിലൊരാളായ വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയുമായെത്തുന്ന ചിത്രമാണ് യാത്ര. മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 21ന് തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ തമിഴ് പതിപ്പിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാവാത്തതിനാല്‍ സിനിമയുടെ റിലീസ് നീളുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. നാളുകള്‍ക്ക് ശേഷമാണ് മെഗാസ്റ്റാര്‍ തെലുങ്കിലേക്ക് എത്തിയത്. അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും ഈ കഥാപാത്രത്തെ അവതരിപ്പിക്കാനില്ലെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

  മധുരരാജയായും എത്തുന്നു

  പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് പോക്കിരിരാജ. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായാണ് വൈശാഖും മമ്മൂട്ടിയുമെത്തുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആദ്യ ഭാഗത്തിലെപ്പോലെ തന്നെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള സിനിമയായിരിക്കും രണ്ടാം ഭാഗമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

  ചരിത്ര പശ്ചാത്തലവുമായി മാമാങ്കം

  ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പ്രത്യേക വൈഭവമാണ് മമ്മൂട്ടിക്കെന്നാണ് ആരാധകര്‍ പറയുന്നത്. തിരുനാവായയിലെ മാമാങ്കത്തിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും നേരത്തെ തന്നെ ആരംഭിച്ച് കഴിഞ്ഞതാണ്. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. സജീവ് പിള്ളയാണ് തിരക്കഥയും സംവിധാനവും. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  ഖാലിദ് റഹ്മാന്‍ ചിത്രമായ ഉണ്ട

  ആസിഫ് അലി ബിജു മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയായ ഉണ്ടയില്‍ പോലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം കാസര്‍കോട് വെച്ച് പുരോഗമിച്ച് വരികയാണ്. പേരിലൂടെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയാണിത്.

  ബിഗ് ബിക്ക് ശേഷം ബിലാല്‍

  സിനിമപ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ബിഗ് ബി. ബിലാല്‍ ജോണ്‍ കുരിശിങ്കലെന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഡയലോഗുകളും ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. അമല്‍ നീരദും മമ്മൂട്ടിയും ബിഗ് ബിയുടെ രണ്ടാം ഭാഗവുമായി എത്തുന്നുവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആദ്യഭാഗത്തെ വെല്ലുന്ന സിനിമയായിരിക്കും ബിലാലെന്നായിരുന്നു പ്രഖ്യാപനം. പ്രഖ്യാപിച്ചതല്ലാതെ സിനിമയുടെ മറ്റ് കാര്യങ്ങളൊന്നും തുടങ്ങിയിട്ടില്ല.

  ഹനീഫ് അദേനിക്കൊപ്പം അമീറുമായി

  ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായ അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും ഒരുമിച്ചെത്തുകയാണ് അമീറിലൂടെ. ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഹനീഫ് അദേനിയായിരുന്നു. ദി ഗ്രേറ്റ് ഫാദറിന് ശേഷം ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അമീറുമായി വീണ്ടും ഇരുവരും ഒരുമിച്ചെത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല.

  രമേഷ് പിഷാരടിക്കൊപ്പം ഗാനഗന്ധര്‍വ്വന്‍

  പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയായ ഗാനഗന്ധര്‍വനില്‍ നായകനായെത്തുന്നത് മമ്മൂട്ടിയാണ്. അടുത്തിടെയായിരുന്നു ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ഫേസ്ബുക്കിലൂടെ പിഷാരടിയായിരുന്നു ഇത് സ്ഥിരീകരിച്ചത്.

  പതിനെട്ടാംപടിയുമായും എത്തുന്നു

  ശങ്കര്‍ രാമകൃഷ്ണന്‍ മമ്മൂട്ടി കൂട്ടുകെട്ടില്‍ പതിനെട്ടാംപടിയൊരുങ്ങുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത് അടുത്തിടെയാണ്. സാമൂഹ്യ പ്രസക്തിയുള്ള വിഷയവുമായാണ് ഇത്തവണ ഇരുവരും എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  സോഹന്‍സീനുലാല്‍ ചിത്രം

  പിവി ഷാജികുമാറിന്റെ തിരക്കഥയില്‍ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. പതിവിന് വിപരീതമായി ഇത്തവണ കുള്ളനായാണ് താരമെത്തുന്നത്. ഡബിള്‍സിന് ശേഷം സോഹന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. അടുത്തിടെയായിരുന്നു ആരാധകരെ ത്രസിപ്പിച്ച പ്രഖ്യാപം പുറത്തുവന്നത്.

  ആളോഹരി ആന്ദവുമായി ശ്യാമപ്രസാദിനൊപ്പം

  സാറാ ജോസഫിന്റെ നോവലായ ആളോഹരി ആനന്ദത്തെ അടിസ്ഥാനമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് മമ്മൂട്ടിയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത് സ്വവര്‍ഗാനുരാഗിയായാണ് താരമെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ നിര്‍മ്മിക്കുന്നത് സംവിധായകന്റെ മകനാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അടുത്തിടെയായിരുന്നു ഈ സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെത്തിയത്.

  കുഞ്ഞാലി മരക്കാറിന്റെ ഭാവി?

  കഴിഞ്ഞ വര്‍ഷത്തെ കേരളപ്പിറവി ദിനത്തിലായിരുന്നു പ്രിയദര്‍ശന്‍ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ സിനിമയാക്കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നുണ്ടെന്നായിരുന്നു അന്ന് ഷാജി നടേശന്‍ പറഞ്ഞത്. സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ സിനിമയുടെ ചിത്പീകരണം ആരംഭിച്ചില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നേറുമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. പറഞ്ഞത് പോലെ തന്നെ അദ്ദേഹം നീങ്ങുകയും ചെയ്തു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ഡിസംബര്‍ ഒന്നിന് ആരംഭിക്കും. മമ്മൂട്ടി കുഞ്ഞാലി മരക്കാരായി എത്തുമോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് സ്ഥിരീകരണം വന്നിട്ടില്ല.

  കോട്ടയം കുഞ്ഞച്ചന്‍2

  മിഥുന്‍ മാനുവല്‍ തോമസായിരുന്നു ഈ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് മുന്നോടിയായി തങ്ങളില്‍ നിന്നും അനുമതി വാങ്ങിയില്ലെന്ന് വ്യക്തമാക്കി ആദ്യ ഭാഗത്തിന്റെ സംവിധായകനെത്തിയിരുന്നു. തുടക്കം മുതലേ തന്നെ വിവാദങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ചിത്രം ഒരുക്കാന്‍ അനുമതി ലഭിച്ചെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് സിനിമയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

  സന്തോഷ് വിശ്വനാഥ് ചിത്രം

  ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് മമ്മൂട്ടിയാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ബോബി സഞ്ജയ് ടീം സിനിമയ്ക്ക് തിരക്കഥയൊരുക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീടൊരു വിവരവും ലഭിച്ചിരുന്നില്ല.

  കാട്ടാളന്‍ പൊരിഞ്ചു

  ടോവിനോ തോമസിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായ ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയായ കാട്ടാളന്‍ പൊരിഞ്ചുവില്‍ നായകനായെത്തുന്നത് മമ്മൂട്ടിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തൃശ്ശൂരിലെ പഴയകാല ഗുണ്ടയായാണ് താരമെത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

  English summary
  Upcoming project of Mammootty

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more