twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യാത്രയ്ക്കും പേരന്‍പിനും മുന്‍പ് മമ്മൂക്ക അനശ്വരമാക്കിയ അന്യ ഭാഷാ ചിത്രങ്ങള്‍ ഇവയാണ്! കാണൂ

    By Midhun Raj
    |

    തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിളങ്ങിയിട്ടുളളവരാണ് മലയാളി താരങ്ങള്‍. ഇപ്പോഴത്തെ യുവതാരങ്ങളടക്കം നിരവധി നടീനടന്മാര്‍ അന്യ ഭാഷാ ചിത്രങ്ങളില്‍ തിളങ്ങിയിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാറും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് മറ്റു ഭാഷകളിലും തന്റെ പ്രതിഭ തെളിയിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷം തമിഴിലും തെലുങ്കിലുമായി മമ്മൂക്കയുടെ പുതിയ ചിത്രങ്ങള്‍ റിലീസിങ്ങിനെത്തുകയാണ്. തമിഴില്‍ പേരന്‍പും തെലുങ്കില്‍ യാത്ര എന്ന സിനിമയുമാണ് മമ്മൂക്കയുടെതായി എത്തുന്നത്.

    എന്‍ടിആറിന്റെ ബയോപിക്ക് ചിത്രം എന്‍ടിആര്‍ കഥാനായകഡു തിയ്യേറ്ററുകളില്‍! പ്രേക്ഷക പ്രതികരണമിങ്ങനെ!കാണുഎന്‍ടിആറിന്റെ ബയോപിക്ക് ചിത്രം എന്‍ടിആര്‍ കഥാനായകഡു തിയ്യേറ്ററുകളില്‍! പ്രേക്ഷക പ്രതികരണമിങ്ങനെ!കാണു

    റിലീസിനു മുന്‍പുതന്നെ രണ്ടു സിനിമയുടെയും ട്രെയിലറുകള്‍ തരംഗമായി മാറിയിരുന്നു. പേരന്‍പ് എന്ന ചിത്രം റിലീസിനെത്തുംമുന്‍പ് ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച് കൈയ്യടി നേടിയിരുന്നു. രണ്ടു സിനിമകളും മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാര സാധ്യതയുണ്ടാകുമെന്ന് പലരും പ്രവചിരുന്നു. പേരന്‍പിനും യാത്രയ്ക്കു മുന്‍പ് മമ്മൂക്കയുടെതായി ശ്രദ്ധേയ സിനിമകള്‍ മറ്റു ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അത്തരം ചില സിനിമകളെക്കുറിച്ചറിയാം തുടര്‍ന്നു വായിക്കൂ..

    ഡോ ബാബാ സാഹേബ് അംബേദ്ക്കര്‍

    ഡോ ബാബാ സാഹേബ് അംബേദ്ക്കര്‍

    അംബേദ്ക്കറിന്റെ ജീവിതകഥ പറഞ്ഞ ചിത്രം മമ്മൂട്ടിക്ക് മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സിനിമയായിരുന്നു. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ചിത്രം ഇംഗ്ലീഷ് ഭാഷയിലാണ് പുറത്തിറങ്ങിയത്. സിനിമയില്‍ അംബേദ്ക്കറായി വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെ മമ്മൂക്ക കാഴ്ചവെച്ചു. മമ്മൂക്കയുടെ കരിയറിലെ മികച്ച കഥാപാത്രമായി സിനിമാ പ്രേമികള്‍ ഇന്നും കരുതുന്ന വേഷമാണ് അംബേദ്ക്കറുടെത്.

    ദളപതി

    ദളപതി

    മണിരതനത്തിന്റെ സംവിധാനത്തില്‍ മമ്മൂക്കയുടെതായി പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു. ദളപതി. രജനീകാന്ത് നായകവേഷത്തില്‍ എത്തിയ ചിത്രത്തില്‍ തുല്യ പ്രാധാന്യമുളള റോളില്‍ തന്നെ മമ്മൂക്ക അഭിനയിച്ചു. ചിത്രത്തില്‍ ദേവരാജ് എന്ന കഥാപാത്രമായി മികച്ച പ്രകടനം തന്നെയായിരുന്നു താരം കാഴ്ചവെച്ചത്. സൂര്യ എന്ന കഥാപാത്രമായി രജനീകാന്തും ചിത്രത്തില്‍ മല്‍സരിച്ചഭിനയിച്ചു. മമ്മൂട്ടിയുടെയും രജനീകാന്തിന്റെയും പ്രകടനവും മണിരത്‌നത്തിന്റെ മേക്കിങ്ങുമായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്.

    ആനന്ദം

    ആനന്ദം

    മമ്മൂക്കയെ നായകനാക്കി എന്‍ ലിങ്കു സ്വാമി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആനന്ദം. കുടുംബ ചിത്രമായി പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റാവുകയും ചെയ്തു. മമ്മൂട്ടിക്കൊപ്പം അബ്ബാസ്,ദേവയാനി, രംഭ,സ്‌നേഹ, ശ്യാം ഗണേഷ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിലെ തിരുപ്പതി സാമി എന്ന മമ്മൂക്കയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു.

    കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍

    കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍

    രാജീവ് കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. അജിത്തും പ്രധാന വേഷത്തിലെത്തിയ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യ റായ്,തബു, അബ്ബാസ്, ശ്രീവിദ്യ,രഘുവരന്‍,മണിവര്‍ണന്‍ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തിയ സിനിമ കൂടിയായിരുന്നു ഇത്. തിയ്യേറ്ററുകളില്‍നിന്നും മികച്ച വിജയം നേടിയ സിനിമ ഹിറ്റാവുകയും ചെയ്തു.

    സ്വാതി കിരണം

    സ്വാതി കിരണം

    മമ്മൂക്ക ആദ്യമായി തെലുങ്കിലേക്ക് എത്തിയ സിനിമയായിരുന്നു സ്വാതി കിരണം. മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് താരം തെലുങ്കില്‍ അഭിനയിച്ചത്. കെ വിശ്വനാഥ് ആയിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. രാധിക ശരത്കുമാര്‍,മാസ്റ്റര്‍ മഞ്ജുനാഥ്,ജയന്തി, സാക്ഷി രംഗറാവു തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. മലയാളത്തിലേക്ക് പ്രണവം എന്ന പേരില്‍ ചിത്രം മൊഴിമാറ്റിയിരുന്നു.

    അടുത്ത സുഹൃത്തുക്കളാണ് മക്കളെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മടിയാണ്!തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാന്‍അടുത്ത സുഹൃത്തുക്കളാണ് മക്കളെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മടിയാണ്!തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാന്‍

    ബിഗ് ബജറ്റ് ചിത്രം മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും മാത്രമല്ല ചാക്കോച്ചനുമുണ്ട്! ഇത്തവണ മിന്നിക്കും!!ബിഗ് ബജറ്റ് ചിത്രം മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും മാത്രമല്ല ചാക്കോച്ചനുമുണ്ട്! ഇത്തവണ മിന്നിക്കും!!

    English summary
    mammootty's best films in other languages
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X