Don't Miss!
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
അനാഥക്കുഞ്ഞുങ്ങൾക്കൊപ്പം മകളുടെ പിറന്നാൾ ഭക്ഷണം കഴിച്ച് ബാല, മകളെ ഒരുപാട് മിസ് ചെയ്യുന്നു
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നടൻ ബാലയും ഗായിക അമൃത സുരേഷും. ഇവരുടെ മകളാണ് അവന്തിക എന്ന പേരുള്ള പാപ്പൂ അച്ഛനേയും അമ്മയേയും പോലെ തന്നെ പാപ്പൂവും പ്രേക്ഷകരുടെ പ്രിയങ്കരയാണ്. അമ്മ അമൃതയുടേയും സഹോദരി അഭിരാമി സുരേഷിന്റേയും സോഷ്യൽ മീഡിയ പേജിലൂടെയാണ് പാപ്പൂവിന്റെ ചെറിയ വിശേഷങ്ങൾ പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.
കഴിഞ്ഞ ദിവസം പാപ്പൂവിന്റെ പിറന്നാളായിരുന്നു. അമ്മ അമൃതയും മകളുടെ പിറന്നാൾ കുടുംബാംഗങ്ങളോടൊപ്പം ഗംഭീരമായി ആഘോഷിക്കുകയായിരുന്നു. മകളുടെ അസാന്നിധ്യത്തിൽ വ്യത്യസ്തമായി പിറന്നാൾ ആഘോഷിക്കുകയായിരുന്നു നടൻ ബാല. അനാഥ കുഞ്ഞുങ്ങൾക്കൊപ്പമായിരുന്നു ബാലയുടെ പിറന്നാൾ ആഘോഷം. ശരണാലയത്തിലെ കുഞ്ഞുങ്ങൾക്കൊപ്പമുള്ള നടന്റെ പിറന്നാൾ ആഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബാല തന്നെയാണ് കുഞ്ഞുങ്ങൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്നെന്റെ മകളുടെ പിറന്നാളാണ് എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് ബാല തന്റെ വീഡിയോ ആരംഭിക്കുന്നത്. എന്റെ മകളെ പോലെ തന്നെ ഇവിടെ ഒരുപാട് മക്കളുണ്ട്. ഇവർക്കൊപ്പമാണ് ഇന്നത്തെ എന്റെ ദിവസം. പാപ്പൂ ഹാപ്പി ബർത്ത്ഡേ ടുയൂ... ഇന്നത്തെ ദിവസം പാപ്പൂവിനെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു. തീർച്ചയായും നമ്മൾ കാണും. വീഡിയോയിൽ ബാല പറയുന്നു.

കുഞ്ഞുവാവയ്ക്കിന്നല്ലോ നല്ല നാള് പിറന്നാള് എന്ന ഗാനം പാടി കുഞ്ഞുങ്ങളും പാപ്പുവിന് ജന്മദിനാശംസകള്‍ നേരുന്നുണ്ട്. കൂടാതെ ഇവർക്കൊപ്പം പിറന്നാൾ കേക്ക് മുറിക്കുയും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുകയും ചെയ്തിരുന്നു. ബാല തന്നെയാണ് ഓരോർത്തർക്കും ഭക്ഷണം വിളമ്പി നൽകിയത്. കൂടാതെ നടനും ഇവർക്കൊപ്പം ഇരുന്നാണ് മകളുടെ പിറന്നാൾ ഭക്ഷണം കഴിച്ചത്. കുഞ്ഞുങ്ങൾക്കൊപ്പമുളള ബാലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പിറന്നാളിന് മുൻപ് തന്നെ മകൾക്ക് ആശംസ നേർന്ന് ബാല രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഹൃദയ സ്പർശിയായ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു മകൾക്ക് പിറന്നാൾ ആശംസ നേർന്നത്. 'അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാൻ നിന്നെ കണ്ടിരിക്കും എന്നായിരുന്നു ബാലയുടെ വാക്കുകൾ. ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.,
Recommended Video

അമ്മ അമൃതക്കും കുടുംബത്തിനുമൊപ്പമായിരുന്നു പാപ്പൂവിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. ബെർത്ത് ഡേ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അമൃത പങ്കുവെച്ചിരുന്ന. പുത്തൻ ഉടുപ്പ് അണിഞ്ഞ് അമൃതയ്ക്കും സഹേദരിയും ഗായികയുമായ അഭിരാമിക്കും അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുടി മുറിച്ച് പുതിയ ഹെയർ സ്റ്റൈലിലായിരുന്നു പാപ്പു. അതിന് സമാനമായ ഹെയർ സ്റ്റൈലായിരുന്നു അമൃതയും അഭിരാമിയുടെ പ്രത്യക്ഷപ്പെട്ടത്. പാപ്പുവിന് പിറന്നാൾ ആശംസയുമായി നിരവധി പേർ രംഗത്തെത്തയിരുന്നു.
-
വസ്ത്രത്തിന്റെ പേരിൽ ബന്ധുക്കളുടെ അർത്ഥം വെച്ച സംസാരങ്ങൾ; ബുർഖ ധരിക്കേണ്ടവർക്ക് അത് ധരിക്കാം; മാളവിക
-
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
-
'ഫേയ്മസ് ആകുന്നതിനൊപ്പം എനിക്ക് അധികാരവും വേണം, എങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും'; റോബിൻ പറയുന്നു