For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലളിതമായ വിവാഹമാണ് ആഗ്രഹിച്ചിരുന്നത്! കല്യാണത്തിന് ശേഷം വളരെ നന്നായി പോകുന്നുവെന്ന് പ്രാചി തെഹ്ലന്‍

  |

  ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തില്‍ നായികയായി എത്തിയതോടെയാണ് പ്രാചി തെഹ്ലന്‍ കേരളത്തില്‍ സുപരിചിതയാവുന്നത്. കായിക താരം കൂടിയായ പ്രാചി മാമാങ്കത്തില്‍ ഉണ്ണിമായ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. നടിയുടെ പ്രണയത്തെ കുറിച്ചോ മറ്റ് കാര്യങ്ങളെ പുറത്ത് വന്നിരുന്നില്ലെങ്കിലും ആഗസ്റ്റ് ആദ്യ ആഴ്ചകളിലാണ് വിവാഹിതയാവുന്നത്.

  ഡല്‍ഹി സ്വദേശിയായ രോഹിത് സരോഹയാണ് പ്രാചിയുടെ വരന്‍. വര്‍ഷങ്ങളോളം പരിചയത്തിലായിരുന്ന ഇരുവരും ലോക്ഡൗണില്‍ വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹശേഷം ഉത്തരാഖണ്ഡിലെ പ്രശസ്തമായ ജിം കോര്‍ബറ്റ് നാഷ്ണല്‍ പാര്‍ക്കിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. താന്‍ ആഗ്രഹിച്ചിരുന്നത് ലളിതമായൊരു വിവാഹമാണെന്ന് പറയുകയാണ് പ്രാചിയിപ്പോള്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാഹശേഷമുള്ള കാര്യങ്ങള്‍ നടി വെളിപ്പെടുത്തിയത്.

  ലളിതമായ വിവാഹമായിരുന്നു എന്നും ആഗ്രഹിച്ചിരുന്നത്. പ്രിയപ്പെട്ടവര്‍ മാത്രമുള്ള ഒന്ന്. അതുമൊരു സൗകര്യമായി. എല്ലാ വിധ സുരക്ഷാ മുന്നൊരുക്കങ്ങളും എടുത്തിരുന്നു. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള അത്ര അതിഥികള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. മാസ്‌കും സാനിറ്റൈസറുമടക്കം എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ പാലിച്ചു. ഒരുപാട് ചടങ്ങുകളുണ്ട് വിവാഹത്തിന്. രാവിലെ തൊട്ട് വൈകുന്നേരം വരെയായി മൂന്ന് ചടങ്ങുകളായിരുന്നു നടന്നത്. അടുത്ത ആളുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ എല്ലാവരും നന്നായി ആസ്വദിക്കുകയും ഭാഗമാവുകയും ചെയ്തു.

  Prachi Tehlan Exclusive Photoshoot | Filmibeat Malayalam

  ഒരര്‍ത്ഥത്തില്‍ ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നത് ഇത്തരത്തിലുള്ള വിവാഹമാണ്. ഈ ലോക്ക്ഡൗണില്‍ അത് നടക്കുമ്പോള്‍ ദൗര്‍ഭാഗ്യമെന്നോ ഭാഗ്യമെന്നോ പറയാനാകില്ല. കല്യാണത്തിന് ശേഷം വളരെ നന്നായിട്ടു പോകുന്നു. ചിലയിടങ്ങളെല്ലാം സന്ദര്‍ശിച്ചു. ഒരു ചെറിയ യാത്രയുണ്ടായിരുന്നു. ഏറെ ആസ്വദിക്കുന്നുണ്ട് ഈ സമയം.

  ഞങ്ങള്‍ക്ക് വര്‍ഷങ്ങളായി പരസ്പരം അറിയാമായിരുന്നു. ഏതാണ്ട് എട്ട് വര്‍ഷമായിട്ട്. കുറച്ചു കാലമായി ബന്ധമുണ്ടായിരുന്നില്ല. കുറേ നാളുകള്‍ക്ക് ശേഷം ഈ ലോക്ക്ഡൗണിനിടെ വീണ്ടും ബന്ധപ്പെട്ടു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ജൂണിലായിരുന്നു അത്. എന്തിനാണ് കാത്തിരിക്കുന്നതെന്ന് ചിന്തിച്ചു. അങ്ങനെ ഓഗസ്റ്റ് ആകുമ്പോഴേക്കും ഞങ്ങള്‍ കല്യാണം കഴിച്ചു. ജീവിതം എന്നു പറയുന്നത് ഒട്ടും പ്രവചിക്കാന്‍ പറ്റാത്ത ഒന്നാണെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്.

  അഭിനയിക്കുക എന്നത് എന്റെ തീരുമാനമായിരുന്നില്ല. ഒട്ടും പ്രതീക്ഷിക്കാതെ ഒരു വലിയ പ്രൊഡക്ഷന്‍ ഹൗസ് എന്നെ ബന്ധപ്പെടുകയായിരുന്നു. 2015 ലായിരുന്നു അത്. അന്നു ഞാന്‍ കായിക താരമായിരുന്നു. പുതിയൊരു കാര്യം ചെയ്ത് നോക്കാമെന്ന ചിന്തയിലാണ് അഭിനയത്തിലേക്ക് എത്തുന്നത്. വലിയ ഹിറ്റായി മാറിയൊരു സീരിയലിലൂടെയായിരുന്നു തുടക്കം. അഭിനയം പഠിച്ചത് മൊത്തം ക്യാമറയുടെ മുന്നിലായിരുന്നു.

  കായിക താരത്തില്‍ നിന്നും അഭിനേതാവിലേക്കുള്ള മാറ്റം ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷെ കായിക രംഗത്തു നിന്നും ലഭിച്ച ഒരുപാട് അനുഭവങ്ങളും ആര്‍ജിച്ചെടുത്ത കഴിവുകളും ഇവിടെയും ഉപകാരപ്പെട്ടു, കായിക രംഗത്തു നിന്നും ലഭിച്ച ആത്മവിശ്വാസവും തിരുമാനമെടുക്കാനുള്ള കഴിവുമൊക്കെ ഉപകരിച്ചു. ബുദ്ധിമുട്ടുകളുണ്ടാകും. പക്ഷെ പഠിക്കാനുള്ള മനസുണ്ടാവുക, ആസ്വദിച്ച് ചെയ്യുക എന്നതിലാണ് കാര്യം. കായികതാരത്തെ സംബന്ധിച്ച് മനസിനെ ഏത് അവസ്ഥയ്ക്കും തയ്യാറാക്കുക എന്നത് പ്രധാനപ്പെട്ടതെന്നും പ്രാചി പറയുന്നു.

  English summary
  Mammootty's Costar In Mamangam Fame Prachi Tehlan's About Her Simple Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X