twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്കാണ് ആ റെക്കോര്‍ഡ്! നവാഗത സംവിധായകര്‍ക്ക് ഹിറ്റുകള്‍ സമ്മാനിച്ച താരം! ചിത്രങ്ങള്‍ ഏതൊക്കെ

    |

    Recommended Video

    മമ്മൂട്ടിക്കാണ് ആ റെക്കോര്‍ഡ്, കാണാം | #Mammootty | filmibeat Malayalam

    മലയാളികളുടെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. പ്രമേയത്തിലെ വ്യത്യസ്തതയാണ് താരത്തെ ആകര്‍ഷിക്കുന്നത്. കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. നിരവധി സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് താരത്തെ വിമര്‍ശിച്ചവര്‍ പോലും അദ്ദേഹത്തിന്റെ സിനിമയ്ക്കായി ക്യൂ നില്‍ക്കുന്ന സ്ഥിതിവിശേഷമാണ്. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് വീണ്ടും തമിഴിലേക്കും തെലുങ്കിലേക്കും എത്തിയിരിക്കുകയാണ് മമ്മൂട്ടി. നവാഗതരെന്നോ പരിചയസമ്പരെന്നോ നോക്കാതെയാണ് താരം സിനിമകള്‍ സ്വീകരിക്കാറുള്ളത്. താരത്തിന്റെ പിന്തുണയെക്കുറിച്ച് പലരും വാചാലരാവാറുണ്ട്.

    മമ്മൂട്ടിയും കൊച്ചുണ്ടാപ്രിയും കണ്ടുമുട്ടി! 15 വര്‍ഷത്തിന് ശേഷം! വൈറലാവുന്ന ചിത്രം കാണൂ!മമ്മൂട്ടിയും കൊച്ചുണ്ടാപ്രിയും കണ്ടുമുട്ടി! 15 വര്‍ഷത്തിന് ശേഷം! വൈറലാവുന്ന ചിത്രം കാണൂ!

    നവാഗത സംവിധായകരുടെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് പലരുമെത്തിയിരുന്നു. പ്രമേയത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് താരം തെലുങ്കിലേക്കെത്തിയത്. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനിടയില്‍ 70 ഓളം സംവിധായകരെയാണ് താന്‍ പരിചയപ്പെടുത്തിയതെന്ന് മമ്മൂട്ടി പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. പല സംവിധായകരുടെയും കരിയര്‍ ബ്രേക്ക് ചിത്രമായി മാറിയ സിനിമകളും മമ്മൂട്ടിയുടേതായിട്ടുണ്ട്. അത്തരത്തിലുള്ള സിനിമകളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    വളരെ ഭംഗിയായി സുപ്രിയ ആ ജോലി നിറവേറ്റി! മരുമകളെ വാനോളം പുകഴ്ത്തി മല്ലിക സുകുമാരന്‍! കാണൂ!വളരെ ഭംഗിയായി സുപ്രിയ ആ ജോലി നിറവേറ്റി! മരുമകളെ വാനോളം പുകഴ്ത്തി മല്ലിക സുകുമാരന്‍! കാണൂ!

    ഒരു മറവത്തൂര്‍ കനവ്

    ഒരു മറവത്തൂര്‍ കനവ്

    മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ ലാല്‍ ജോസ് തുടക്കം കുറിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്നും ഡയറക്ടറിലേക്കുള്ള ലാല്‍ ജോസിന്റെ ചുവട് വെപ്പ് കൂടിയാണ് ഈ സിനിമ. ബിജു മേനോന്‍, മോഹിനി, ദിവ്യ ഉണ്ണി, കാലഭവന്‍ മണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിനായി അണിനിരന്നത്. സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കെപ്പട്ടിരുന്നു. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

    കാഴ്ച

    കാഴ്ച

    ബ്ലസിയെന്ന സംവിധായകന്റെ മികച്ച സിനിമകളിലൊന്നാണ് കാഴ്ച. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കിയാണ് അദ്ദേഹം തുടക്കം കുറിച്ചത്. 2004 ലായിരുന്നു സിനിമ റിലീസ് ചെയ്തത്. പത്മപ്രിയയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. 15 വര്‍ഷത്തിന് ശേഷം കൊച്ചുണ്ടാപ്രിയെ മമ്മൂട്ടി സന്ദര്‍ശിച്ചിരുന്നു. ഇവരുടെ കൂടിക്കാഴ്ചയ്്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയ സിനിമയ്ക്ക് നാല് പുരസ്‌കാരമായിരുന്നു സംസ്ഥാന അവാര്‍ഡില്‍ ലഭിച്ചത്.

    പോക്കിരി രാജ

    പോക്കിരി രാജ

    മമ്മൂട്ടിയും പൃഥ്വിരാജും സഹോദരന്‍മാരായെത്തിയ സിനിമയാണ് പോക്കിരിരാജ. പതിവില്‍ നിന്നും വ്യത്യസ്തമായി ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമയില്‍ രാജയായാണ് മമ്മൂട്ടിയെത്തിയത്. അദ്ദേഹത്തിന്റെ വേഷവിധാനങ്ങളും സംഭാഷണങ്ങളുമാണ് പ്രധാന ഹൈലൈറ്റ്. 2010 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. സഹോദരനായി ജയ് യാണ് ഇത്തവണയെത്തുന്നത്.

    രാജമാണിക്യം

    രാജമാണിക്യം

    മമ്മൂട്ടിയുടെ കരിയറിലെ തന്നെ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് രാജമാണിക്യം. തിരുവന്തപുരം ഭാഷയുമായാണ് മെഗാസ്റ്റാര്‍ എത്തിയത്. ബെല്ലാരി രാജയെന്ന പോത്ത് കച്ചവടക്കാരനായാണ് മമ്മൂട്ടി എത്തിയത്. അന്‍വര്‍ റഷീദിന്റെ സിനിമാജീവിതത്തിലും ഏറെ പ്രധാനപ്പെട്ട സിനിമയാണിത്. ആദ്യ സിനിമയിലൂടെ തന്നെ ഗംഭീര വിജയമാണ് അദ്ദേഹം സ്വന്തമാക്കിയത്.

    ബിഗ് ബി

    ബിഗ് ബി

    സ്റ്റൈലിഷ് കഥാപാത്രമായി മമ്മൂട്ടി എത്തിയ സിനിമയാണ് ബിഗ് ബി. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം നേടിയില്ലെങ്കിലും ടെലിവിഷനിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ബിലാല്‍ പഴയ ബിലാല്ല, തുടങ്ങി നിരവധി ഡയലോഗുകളാണ് ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

    ബെസ്റ്റ് ആക്ടര്‍

    ബെസ്റ്റ് ആക്ടര്‍

    മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ആദ്യ സിനിമ മമ്മൂട്ടിക്കൊപ്പമായിരുന്നു. നടനാവാനുള്ള പരിശ്രമവുമായി നടക്കുന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. 2010 ലായിരുന്നു ബെസ്റ്റ് ആക്ടര്‍ റിലീസ് ചെയ്തത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയിരുന്നു ഈ സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

     ദി ഗ്രേറ്റ് ഫാദര്‍

    ദി ഗ്രേറ്റ് ഫാദര്‍

    ഹനീഫ് അദേനിയെന്ന സംവിധായകന്‍ അരങ്ങേറിയത് ദി ഗ്രേറ്റ് ഫാദറിലൂടെയാണ്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം നേടാനും ഈ ചിത്രത്തിന് കഴിഞ്ഞിരുന്നു. മമ്മൂട്ടിയുടെ കരിയറിലും പ്രധാനപ്പെട്ട സിനിമയാണിത്. ആഷിഖ് അബു, നിഥിന്‍ രണ്‍ജിപണിക്കര്‍, ജി മാര്‍ത്താണ്ഡന്‍, ശ്യാംദത്ത് തുടങ്ങിയവരുടെയും ആദ്യ സിനിമ മമ്മൂട്ടിക്കൊപ്പമായിരുന്നു.

    English summary
    Mammootty 's films with debut director.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X