For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്ക് ക്ലാസും വഴങ്ങും! പ്രകമ്പനം കൊള്ളിച്ച് കുട്ടനാടന്‍ ബ്ലോഗ്! ആദ്യപ്രതികരണങ്ങള്‍ ഇങ്ങനെ!

  |

  മമ്മൂട്ടി ആരാധകരെ സംബന്ധിച്ചിടത്തോളും ഏറെ പ്രധാനപ്പെട്ട ദിനമാണിന്ന്. തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്ത ഒരു കുട്ടനാടന്‍ ബ്ലോഗ് തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്.ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മറ്റൊരു മാസ് ചിത്രവുമായെത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍. ഗുഡ് വില്‍ എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറില്‍ മുരളീധരനും ശാന്ത മുരളീധരനും നിര്‍മ്മിച്ച സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിക്ക് മുന്നില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ റിലീസ് ചിത്രങ്ങളും മാറ്റുകയായിരുന്നു. കൃഷ്ണപുരം ഗ്രാമത്തിലെ ഹരിയെന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഹരിയേട്ടനായാണ് മമ്മൂട്ടി എത്തിയിട്ടുള്ളത്.

  65 ലക്ഷത്തിന്റെ ബെന്‍സായിരുന്നു അന്നത്തെ പ്രലോഭനം! എന്നിട്ടും സ്ഫടികം 2 ചെയ്തില്ല! കാരണം അറിയുമോ?

  പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ നാടന്‍ കഥാപാത്രവുമായാണ് മമ്മൂട്ടി എത്തിയിട്ടുള്ളത്. ലുക്കിലും നോക്കിലും നടപ്പിലും ആ വ്യത്യസ്തത പ്രകടവുമാണ്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന മെഗാസ്റ്റാറിനെ സംബന്ധിച്ചിടത്തോളം ഹരിയും അദ്ദേഹത്തില്‍ ഭദ്രമാണ്. വിവേക് ഗോപന്‍, സഞ്ജു ശിവറാം, ജേക്കബ് ഗ്രിഗറി, ജൂഡ് ആന്റണി ജോസഫ്, നെടുമുടി വേണു, ലാലു അലക്‌സ്, റായ് ലക്ഷ്മി അനു സിത്താര തുടങ്ങി വന്‍താരനിര തന്നെയാണ് മമ്മൂട്ടിക്കൊപ്പം അണിനിരന്നിട്ടുള്ളത്. കുട്ടനാടന്‍ ബ്ലോഗിന്റെ പ്രേക്ഷക പ്രതികരണത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  സാബുവിന്‍റെ ഒളിഞ്ഞുനോട്ടത്തിന് കടുത്ത ശിക്ഷ! കുതന്ത്രങ്ങള്‍ ബിഗ് ബോസിന് മുന്നില്‍ പാളുന്നുവോ? കാണൂ!

  കൃഷ്ണപുരം ഗ്രാമത്തിലെ ഹരിയേട്ടന്‍

  കൃഷ്ണപുരം ഗ്രാമത്തിലെ ഹരിയേട്ടന്‍

  ജാക്കറ്റും കൂളിങ് ഗ്ലാസുമൊന്നുമില്ലാതെ തനിനാടന്‍ കഥപാത്രമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി ഇത്തവണ. കൃഷ്ണപുരം എന്ന ഗ്രാമവും അവിടെയുള്ള നന്മ നിറഞ്ഞ ആളുകളുമാണ് ഈ സിനിമയുടെ പ്രധാന ഘടകം. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ട ഹരിയേട്ടന്‍ അഥവാ ഹരിയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. തനിനാടന്‍ കഥാപാത്രമായി താരമെത്തുന്നത് തന്നെയാണ് ഈ സിനിമയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. പതിവ് ആഖ്യാന രീതികളില്‍ നിന്നും വ്യത്യസ്തമായാണ് സിനിമ നീങ്ങുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു.

  കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും

  കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും

  കുടുംബ പ്രേക്ഷകരുള്‍പ്പടെ എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ഈ സിനിമയെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ആദ്യ കേള്‍വിയില്‍ത്തന്നെ മെഗാസ്റ്റാറിനെ ആകര്‍ഷിച്ച തിരക്കഥ കൂടിയായിരുന്നു ഇതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ശക്തമായ പിന്തുണ നല്‍കി അദ്ദേഹം ഒപ്പമുണ്ടായിരുന്നു.

  കുട്ടനാടിന്റെ വശ്യമനോഹാരിത

  കുട്ടനാടിന്റെ വശ്യമനോഹാരിത

  മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ലൊക്കേഷനുകളിലൊന്നാണ് കുട്ടനാട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുട്ടനാടിന്റെ വശ്യമനോഹാരിതയും ഈ സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. നേരത്തെ പുറത്തുവിട്ട ടീസറിലും ട്രെയിലറിലും ഗാനരംഗങ്ങളിലൂമൊക്കെ ഇക്കാര്യം പ്രകടമായിരുന്നു.

  ബ്ലോഗറായെത്തുന്നത് മമ്മൂട്ടിയല്ല!

  ബ്ലോഗറായെത്തുന്നത് മമ്മൂട്ടിയല്ല!

  കുട്ടനാടന്‍ ബ്ലോഗറില്‍ ബ്ലോഗറായി എത്തുന്നത് മമ്മൂട്ടിയാണെന്ന തരത്തിലായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ അദ്ദേഹമല്ല മറ്റൊരു യുവതാരമാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. കൃഷ്ണപുരമെന്ന ഗ്രാമത്തെക്കുറിച്ചും അവിടത്തെ ആളുകളെക്കുറിച്ചുമൊക്കെയുള്ള എഴുത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

  വനിതാനിരയും മോശമല്ല

  വനിതാനിരയും മോശമല്ല

  മൂന്ന് നായികമാരാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മാറ്റുരയ്ക്കുന്നത്. നീന എന്ന പോലീസ് ഓഫീസറായാണ് ഷംന കാസിം എത്തുന്നത്. കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമാര്‍ന്ന സിനിമയായിരിക്കും ഇതെന്ന് നേരത്തെ തന്നെ താരം പറഞ്ഞിരുന്നു. നീനയും ഹരിയും തമ്മിലുള്ള കൂടിക്കാഴ്ചയും പിന്നീട് വരുന്ന മാറ്റങ്ങളുമൊക്കെയാണ് സിനിമയ്ക്ക് പകിട്ടേകുന്നത്. ഹരിയേട്ടന്റെ കുഞ്ഞനിയത്തിയായാണ് അനു സിത്താര എത്തുന്നത്. ഏട്ടനൊപ്പം ബുള്ളറ്റില്‍ പോകുന്ന അനിയത്തിക്കുട്ടിയെ നമ്മള്‍ നേരത്തെ കണ്ടതാണ്. ഷംനയുടെയും അനുവിന്റയും കാര്യം പറഞ്ഞതോടെ നായികയായി എത്തുന്നത് ആരാണെന്ന് മനസ്സിലായിക്കാണുമല്ലോ, അതേ നീണ്ട ഇടവേളയ്ക്ക് ശേഷം റായ് ലക്ഷ്മിയും മമ്മൂട്ടിയും നായികനായകന്‍മാരായി എത്തിയിരിക്കുകയാണ്.

  അതിഥി താരമായി വിനീത് ശ്രീനിവാസന്‍

  അതിഥി താരമായി വിനീത് ശ്രീനിവാസന്‍

  ആലാപനം മാത്രമല്ല അഭിനയവും സംവിധാനവും നിര്‍മ്മാണവുമൊക്കെ തനിക്ക് പറ്റുമെന്ന് തെളിയിച്ച താരപുത്രനാണ് വിനീത് ശ്രീനിവാസന്‍. കുട്ടനാടന്‍ ബ്ലോഗില്‍ അതിഥി താരമായി വിനീതെത്തുന്നുണ്ട്. അതിഥിയാണെങ്കിലും സുപ്രധാനമായ കഥാപാത്രത്തെയാണ് താരവും അവതതരിപ്പിച്ചിട്ടുള്ളത്. മമ്മൂട്ടി ചിത്രത്തില്‍ ഇതാദ്യമായാണ് വിനീത് എത്തുന്നത്.

  സ്വീകാര്യത നിലനിര്‍ത്തുമോ?

  സ്വീകാര്യത നിലനിര്‍ത്തുമോ?

  കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതിനിടയിലും വ്യത്യസ്തത നിലനിര്‍ത്തിയാണ് മമ്മൂട്ടി മുന്നേറുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ അദ്ദേഹത്തിന്‍രെ സിനിമകള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്. പ്രഖ്യാപനം മുതലേ പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന ചിത്രങ്ങളുടെ ഫസ്റ്റ് ലുക്കും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മികച്ച സ്വീകാര്യതയുമായി മുന്നേറുന്ന അദ്ദേഹം അത് നിലനിര്‍ത്തി തന്നെയാണ് ഇത്തവണയും മുന്നേറുകയെന്ന് ആരാധകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

  പൊട്ടിച്ചിരിപ്പിച്ച് മുന്നേറുന്നു

  പൊട്ടിച്ചിരിപ്പിച്ച് മുന്നേറുന്നു

  പ്രേക്ഷകരെ ഒന്നടങ്കം രസിപ്പിച്ച് മുന്നേറുകയാണ് കുട്ടനാടന്‍ ബ്ലോഗ്. ആദ്യപകുതി പിന്നിടുന്നതിനിടയില്‍ തിയേറ്ററുകളില്‍ നിര്‍ത്താതെയുള്ള പൊട്ടിച്ചിരികളാണ് മുഴങ്ങിക്കൊണ്ടിരിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  കലക്ഷനിലെ റെക്കോര്‍ഡുകള്‍

  കലക്ഷനിലെ റെക്കോര്‍ഡുകള്‍

  ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്ററായ ആദിയേയും കടത്തിവെട്ടിയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ കുറിച്ചത്. താരമൂല്യത്തില്‍ മമ്മൂട്ടി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ഒരു കുട്ടനാടന്‍ ബ്ലോഗ് കലക്ഷനിലും ഏറെ മുന്നിലായിരിക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തലുകള്‍.

  English summary
  Oru Kuttanadan Blog: Audience response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X