For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ എന്താണെന്ന് മനസിലാക്കുന്ന എന്നെക്കാള്‍ ഉയരമുള്ള ആളാവണം; വിവാഹസങ്കല്‍പ്പങ്ങളെ കുറിച്ച് പറഞ്ഞ് നടി ഇനിയ

  |

  മലയാളത്തിലും തമിഴിലുമടക്കം തെന്നിന്ത്യന്‍ സിനിമാലോകത്ത് ഒരുപോലെ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് മോഡലും നടിയുമായ ഇനിയ. ഗ്ലാമറസ് വേഷങ്ങളും ഐറ്റം ഡാന്‍സും അതിനൊപ്പം ക്യാരക്ടര്‍ റോളുകളുമെല്ലാം തനിക്ക് വഴങ്ങുമെന്ന് ഇനിയ നേരത്തെ തെളിയിച്ച് കഴിഞ്ഞു. മലയാളത്തില്‍ മമ്മൂട്ടിയടക്കമുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് നടി.

  ഏറെ കാലമായി ഇനിയയുടെ വിവാഹത്തെ കുറിച്ചും മറ്റ് വിശേഷങ്ങളുമൊക്കെ അറിയാനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇടയ്ക്കിടെ ചില ഗോസിപ്പുകള്‍ പ്രചരിക്കുമെങ്കിലും അതിലൊന്നും വാസ്തവമില്ലെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് ഇനിയ. വിശദമായി വായിക്കാം...

  പത്ത് വര്‍ഷത്തോളമായി തുടരുന്ന സിനിമാ ജീവിതത്തെ കുറിച്ചും മറ്റ് വിശേഷങ്ങളുമായിരുന്നു ഇനിയ തുറന്ന് പറഞ്ഞത്. 'വാഗോ സൂടാ വാ' എന്ന തമിഴ് സിനിമയിലൂടെ 2010 ലായിരുന്നു ഇനിയ നായികയായി അഭിനയിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ സിനിമയിലെത്തിയിട്ട് പത്ത് വര്‍ഷമായി. എന്നാല്‍ 2005 മുതലേ ബാലതാരമായി ടെലിഫിലിമുകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് നല്ല സിനിമകളുടെ ഭാഗമാവാന്‍ സാധിച്ചു എന്ന് മാത്രമല്ല മുന്‍നിരയിലെത്താനും സാധിച്ചിരുന്നു. തെന്നിന്ത്യയിലെ ഞാന്‍ ആരാധിക്കുന്ന മുന്‍നിര താരങ്ങള്‍ക്കൊപ്പം ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞു.

  സിനമയില്‍ നിന്ന് പഠിച്ചത് ഓരോ സിനിമ കഴിയുമ്പോഴും ഉണ്ടായ അനുഭവങ്ങളാണ്. എന്നെ സംബന്ധിച്ച് സിനിമാ മേഖലയില്‍ നിന്ന് തിക്ത അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. സിനിമ നല്ലൊരു കലയാണ്. അതില്‍ ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ആഗ്രഹിച്ചതിനെക്കാള്‍ കൂടുതല്‍ നമ്മളില്‍ വന്ന് ചേരുമെന്നാണ് ഇനിയയുടെ അഭിപ്രായം. അതേ സമയം നടിയുടെ വിവാഹം എന്നായിരിക്കുമെന്ന ആരാധകരുടെ സംശയങ്ങള്‍ക്കെല്ലാമുള്ള മറുപടി കൂടി അഭിമുഖത്തിലൂടെ ഇനിയ വ്യക്തമാക്കിയിരിക്കുകയാണ്.

  വീട്ടുകാര്‍ എന്റെ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ട്. ഞാന്‍ എന്റെ വ്യക്തിജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്യാത്ത ഒരാളാണ്. അതുകൊണ്ട് തന്നെ എല്ലാം നടക്കുന്ന സമയത്ത് നടക്കട്ടേ. ഞാന്‍ എന്താണോ അത് മനസിലാക്കി എന്നെ സ്‌നേഹിക്കാന്‍ കഴിയുന്ന ഒരാളായിരിക്കണം എന്റെ ജീവിതത്തില്‍ വരുന്നത്. എന്നെക്കാള്‍ ഉയരം വേണമെന്ന് നിര്‍ബന്ധമുണ്ട്. ഉടനെയൊന്നും വിവാഹം കാണില്ലെന്നാണ് ഇനിയ പറയുന്നത്.


  ഇനിയയ്ക്ക് ഇഷ്ടമുള്ള നടിമാരെ കുറിച്ചും മലയാളത്തില്‍ നിന്നും തന്നെ സ്വാധീനിച്ച നടിമാരെ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു. 'കേരളത്തില്‍ നിന്ന് തമിഴിലേക്ക് പോയി അവിടെ നായിക നിരയില്‍ സ്ഥാനം പിടിച്ച നയന്‍താര, അസിന്‍, പ്രിയാമണി, ഇവരെ എല്ലാവരെയും ഇഷ്ടവും ബഹുമാനവുമാണ്. മഞ്ജു വാര്യര്‍, ശോഭന, രേവതി, ശാരദാമ്മ, ഷീലാമ്മ, ജയഭാരതി, ശ്രീവിദ്യ എന്നിവരെല്ലാം ഏറ്റവും പ്രിയപ്പെട്ട നടിമാരാണ്. ഇവരെല്ലാം എന്നെ സ്വാധീനിച്ചതിനെക്കാളും കൂടുതല്‍ പ്രചോദനമാവുകയാണ് ചെയ്തതെന്നും ഇനിയ പറയുന്നു..

  വായിക്കാം

  Recommended Video

  സംവിധായകനായി മമ്മൂക്ക, ഇനിയ പറയുന്നു | filmibeat Malayalam

  മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലായിരുന്നു ഇനിയ അവസാനം അഭിനയിച്ചത്. അതിന് മുന്‍പ് പരോള്‍, പുത്തന്‍പണം, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. മൊഗാസ്റ്റാറിനൊപ്പം ഒരുമിച്ച് അഭിനയിക്കുമ്പോഴുള്ള അനുഭവത്തെ കുറിച്ചും നടി വ്യക്തമാക്കി. ''മമ്മൂക്കയുടെ അടുത്ത് നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. പ്രൊഫഷണല്‍ ആക്ടിംഗ്, സെറ്റിലെ എല്ലാവരോടുമുള്ള പെരുമാറ്റം. ലൈഫ് സ്റ്റൈല്‍, മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് തന്നെ ഭാഗ്യമായി കാണുന്ന ഒരാളാണ് ഞാന്‍. പുതിയ ആള്‍ക്കാര്‍ക്ക് സ്‌പേസ് കൊടുക്കുന്ന ഒരാളാണ്. പുത്തന്‍ പണത്തിന്റെ ചിത്രീകരണ വേളയില്‍ മമ്മൂക്കയോടൊപ്പമുള്ള സീനില്‍ ടെന്‍ഷന്‍ കാരണം ഞാന്‍ ചെറുതായൊന്ന് പതറിയായിരുന്നു. മമ്മൂക്കയാണ് അന്ന് എന്നെ കൂള്‍ ആക്കിയത്. സെറ്റില്‍ തമാശകളും സിനിമ അനുഭവങ്ങളും പങ്കുവെക്കാറുണ്ടെന്നും നടി പറയുന്നു.

  Read more about: ineya ഇനിയ
  English summary
  Mammootty Movie Actres Ineya Opens Up Her Wedding Plans Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X