For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  2018 മമ്മൂക്ക സ്വന്തമാക്കി! എല്ലാ വര്‍ഷവും ഒരു ബ്ലോക്ക് ബസ്റ്റര്‍ ഇക്കയ്ക്ക് സ്വന്തം, ബാക്കിയുള്ളതോ?

  |
  ഈ വര്‍ഷത്തെ മമ്മൂട്ടി ചിത്രങ്ങൾ | Filmibeat Malayalam

  മലയാള സിനിമയിലെ ഏറ്റവും ചെറുപ്പക്കാരനായ നടന്മാരുടെ പട്ടികയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരുമുണ്ടാവും. പ്രായത്തെ ഗ്ലാമറ് കൊണ്ട് മറികടക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ വിസ്മയ സിനിമകളിലൂടെ അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം കഴിയുമ്പോള്‍ മമ്മൂട്ടി നായകനായി അഭിനയിച്ച അഞ്ചോളം സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയത്.

  ഇനി മമ്മൂട്ടി നായകനായി അഭിനയിച്ച് വരാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമകളടക്കം 20 ഓളം ചിത്രങ്ങളാണ് മെഗാസ്റ്റാര്‍ ഏറ്റെടുത്തിരിക്കുന്നത്. അടുത്ത കാലത്തൊന്നും മമ്മൂട്ടിയ്ക്ക് ഡേറ്റ് ഇല്ലെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും നിരവധി സിനിമകളില്‍ മമ്മൂട്ടി നായകനാവുമെന്ന് വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷത്തെ മമ്മൂട്ടി ചിത്രങ്ങളെ കുറിച്ച് പരിശേധിക്കുകയാണെങ്കില്‍ ഈ നിഗമനത്തിലായിരിക്കും എത്തി ചേരുക.

  സ്ട്രീറ്റ് ലൈറ്റ്സ്

  സ്ട്രീറ്റ് ലൈറ്റ്സ്

  ഈ വര്‍ഷം റിലീസിനെത്തിയ മമ്മൂട്ടിയുടെ ആദ്യ ചിത്രമായിരുന്നു സ്ട്രീറ്റ് ലൈറ്റ്സ്. ഛായഗ്രാഹകനായിരുന്ന ഷംദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ്സ് ജനുവരി 26 നായിരുന്നു റിലീസ് ചെയ്തത്. കസബ എന്ന സിനിമയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു സ്ട്രീറ്റ് ലൈറ്റ്സില്‍ അഭിനയിച്ചത്. നായകന്‍ എന്നതിനപ്പുറം പ്ലേ ഹൗസ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയായിരുന്നു സിനിമ നിര്‍മ്മിച്ചത്. ആരാധകരെ ത്രസിപ്പിക്കുന്ന നിമിഷങ്ങള്‍ സിനിമയില്‍ ഉണ്ടായിരുന്നെങ്കിലും തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. സൗബിന്‍ ഷാഹിര്‍, ലിജോമോള്‍ ജോസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോയി മാത്യൂ, നീന കുറുപ്പ്, സുധി കൊപ്പ, ഹരീഷ് കണാരാന്‍, സോഹന്‍ സീനുലാല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  ക്യാപ്റ്റന്‍

  ക്യാപ്റ്റന്‍

  ജയസൂര്യയെ നായകനാക്കി പ്രജോഷ് സെന്‍ സംവിധാനം ചെയ്ത ബയോപിക് മൂവിയായിരുന്നു ക്യാപ്റ്റന്‍. ചിത്രത്തില്‍ മമ്മൂട്ടി എന്ന യഥാര്‍ത്ഥ സിനിമാ താരമായി ഒരു അതിഥി വേഷത്തിലായിരുന്നു മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയുടെ ആരും പ്രതീക്ഷിക്കാത്ത ഒരു എന്‍ട്രിയായിരുന്നു സിനിമയിലുണ്ടായിരുന്നത്. തിയറ്ററുകളില്‍ ഇത് കൈയടി സ്വന്തമാക്കിയിരുന്നു.

  പരോള്‍

  പരോള്‍

  വലിയ പ്രതീക്ഷകളുമായെത്തിയ മമ്മൂട്ടിച്ചിത്രമായിരുന്നു പരോള്‍. പരസ്യചിത്രങ്ങളിലൂടെയും മറ്റും ശ്രദ്ധേയനായ ശരത് സന്ധിത് സംവിധാനം ചെയ്ത ഫാമിലി എന്റര്‍ടെയിനര്‍ മൂവിയായിരുന്നു പരോള്‍. അലക്‌സ് എന്ന വേഷത്തില്‍ ഒരു ജയില്‍ തടവുകാരനായിട്ടായിരുന്നു മമ്മൂട്ടി സിനിമയില്‍ അഭിനയിച്ചത്. മമ്മൂട്ടിയ്ക്കൊപ്പം സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ഇനിയ, മിയ ജോര്‍ജ്, തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന സിനിമ തിയറ്ററുകളില്‍ പൂര്‍ണ പരാജയമായിരുന്നു. ഏപ്രിലില്‍ ആയിരുന്നു സിനിമയുടെ റിലീസ്.

  അങ്കിള്‍

  അങ്കിള്‍

  പരോളിന് പിന്നാലെ തന്നെ ഏപ്രില്‍ അവസാനത്തോടെ തിയറ്റരുകളിലേക്ക്് എത്തിയ സിനിമയായിരുന്നു അങ്കിള്‍. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ജോയി മാത്യൂ ആയിരുന്നു തിരക്കഥ ഒരുക്കിയത്. തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. റിലീസിന് മുന്‍പ് തന്നെ വിവിധ റൈറ്റ്‌സിലൂടെ മുടക്കുമുതല്‍ തിരിച്ച് പിടിച്ച സിനിമ മോശമില്ലാത്ത കളക്ഷനും സ്വന്തമാക്കിയിരുന്നു. കാര്‍ത്തിക മുരളിധരന്‍, ജോയി മാത്യൂ, ആശ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, മുത്തുമണി, കൈലാഷ്, ഷീല തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

  അബ്രഹാമിന്റെ സന്തതികള്‍

  അബ്രഹാമിന്റെ സന്തതികള്‍

  എല്ലാ വര്‍ഷവും ഒരു ബ്ലോക്ക്ബസ്റ്റര്‍ മൂവി സമ്മാനിക്കുന്ന മമ്മൂട്ടിയുടെ 2018 ലെ ബ്ലോക്ബസ്റ്റര്‍ മൂവിയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. സിനിമയുടെ കൃത്യം കളക്ഷന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും 60 കോടിയ്ക്ക് മുകളില്‍ സിനിമ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ ചിത്രം ജൂണിലായിരുന്നു റിലീസ് ചെയ്തത്. ഇമോഷണല്‍ ത്രില്ലറായി ഒരുക്കിയ സിനിമ ഗ്രേറ്റ് ഫാദര്‍ സംവിധായകനായ ഹനീഫ് അദേനിയായിരുന്നു തിരക്കഥ ഒരുക്കിയത്. ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രം ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. അന്‍സന്‍ പോള്‍, കനിഹ, താരുഷി, സിദ്ദിഖ്, രഞ്ജി പണിക്കര്‍, സിജോയ് വര്‍ഗീസ്, യോഗ് ജെപി, ശ്യാമപ്രസാദ്, കലാഭവന്‍ ഷാജോണ്‍ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.

  ഒരു കുട്ടനാടന്‍ ബ്ലോഗ്

  ഒരു കുട്ടനാടന്‍ ബ്ലോഗ്

  ഈ വര്‍ഷം ദുരന്തമായി പോയ മമ്മൂട്ടിച്ചിത്രമായിരുന്നു ഒരു കുട്ടനാടന്‍ ബ്ലോഗ്. തിരക്കഥാകൃത്ത് സേതു ആദ്യ സംവിധാനം ചെയ്ത സിനിമയായിരുന്നു ഒരു കുട്ടനാടന്‍ ബ്ലോഗ്. കുട്ടനാടിനെ പശ്ചാതലമാക്കി ഒരുക്കിയ സിനിമ സെപ്റ്റംബറിലായിരുന്നു റിലീസ് ചെയ്തത്. തിയറ്ററുകളിലേക്കെത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെന്ന് മാത്രമല്ല വന്‍ പരാജയമായി പോവുകയായിരുന്നു. റായി ലക്ഷ്മി, അനു സിത്താര, ഷംന കാസിം എന്നിങ്ങനെ മൂന്ന് നായികമാരായിരുന്നു സിനിമയിലുണ്ടായിരുന്നത്.

  English summary
  Mammootty's movies in 2018
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X