twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ ഇന്‍ഡസ്ട്രി ഹിറ്റ്! മെഗാസ്റ്റാറിന്‍റെ ഉദയം കുറിച്ച ന്യൂഡല്‍ഹി റിലീസിന് 32 വര്‍ഷം!

    |

    Recommended Video

    32 വര്‍ഷം മുന്നേ മമ്മൂക്കയെ രക്ഷിച്ച ആ കഥ | Old Movie Review | filmibeat Malayalam

    മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറാണ് മമ്മൂട്ടി. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം അരങ്ങേറിയത്. വക്കീലായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു സിനിമയിലേക്കുള്ള എന്‍ട്രി. പതിവ് പോലെ തന്നെ വില്ലന്‍ വേഷങ്ങളും സഹനായക വേഷവുമൊക്കെയായിരുന്നു തുടക്കത്തില്‍ താരത്തിന് ലഭിച്ചത്. മുന്‍നിരയിലേക്ക് എത്തുന്നതിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും ചില്ലറയായിരുന്നില്ല. അദ്ദേഹത്തിന്റെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രമായ ന്യൂഡല്‍ഹി റിലീസ് ചെയ്തിട്ട് 32 വര്‍ഷം കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ജി കൃഷ്ണമൂര്‍ത്തിയെന്ന ജികെയായി മമ്മൂട്ടി അവതരിച്ചത് 1987 ജൂലൈ 24നായിരുന്നു.

    സനുഷയുമായി ഡേറ്റിംഗിന് തയ്യാറാണോ? ചോദ്യത്തിന് വിജയ് ദേവരകൊണ്ട നല്‍കിയ മറുപടി?സനുഷയുമായി ഡേറ്റിംഗിന് തയ്യാറാണോ? ചോദ്യത്തിന് വിജയ് ദേവരകൊണ്ട നല്‍കിയ മറുപടി?

    സുമലത, ത്യാഗരാജന്‍, ഉര്‍വശി, സുരേഷ് ഗോപി, ദേവന്‍, സിദ്ദിഖ്, മോഹന്‍ ജോസ് തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. മലയാളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ സിനിമയുടെ തെലുങ്ക്, ഹിന്ദി, കന്നഡ റീമേക്കുകളും പുറത്തിറങ്ങിയിരുന്നു. ഡല്‍ഹിയില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. അടിക്കടി പരാജയം ഏറ്റുവാങ്ങി നില്‍ക്കുകയായിരുന്നു മമ്മൂട്ടി ആ സമയത്ത്. ബോക്‌സോഫീസിലെ പരാജയം കാരണം അദ്ദേഹത്തെ വെച്ച് സിനിമ നിര്‍മ്മിക്കാനായി നിര്‍മ്മാതാക്കള്‍ തയ്യാറാവാത്ത സ്ഥിതിവിശേഷം കൂടിയായിരുന്നു. 32 പിന്നിട്ട് ന്യൂഡല്‍ഹിയുടെ പിന്നാമ്പുറ കഥകളിലൂടെ തുടര്‍ന്നുവായിക്കൂ.

    അന്ന് അജിത്തിന്റെ നായികയാവാന്‍ വിസമ്മതിച്ചു! ഇന്ന് താരത്തിന്റെ വളര്‍ച്ച കണ്ട് അമ്പരന്ന് ഐശ്വര്യ റായ്അന്ന് അജിത്തിന്റെ നായികയാവാന്‍ വിസമ്മതിച്ചു! ഇന്ന് താരത്തിന്റെ വളര്‍ച്ച കണ്ട് അമ്പരന്ന് ഐശ്വര്യ റായ്

    മമ്മൂട്ടിയുടെ പ്രതിസന്ധി

    കരിയറില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി ഇനിയെന്ത് എന്നറിയാത്ത അവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു മമ്മൂട്ടി. അദ്ദേഹത്തിന്റെ സിനിമാജീവിതം അവസാനിച്ചുവെന്ന തരത്തിലായിരുന്നു കുപ്രചാരണങ്ങള്‍. നിര്‍മ്മാതാക്കളും അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറാവാതിരുന്ന സമയം കൂടിയായിരുന്നു അത്. പരാജയ നായകനെന്ന പേരും ഇതിനിടയില്‍ ചിലര്‍ ചാര്‍ത്തിക്കൊടുത്തിരുന്നു. ഏതൊരു രാത്രിക്കും ഒരു പകലുണ്ടാവുമെന്ന പോലെ വിമര്‍ശകരേയും ഇന്‍ഡസ്ട്രിയേയും ഒരുപോലെ ഞെട്ടിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു മമ്മൂട്ടി.

    ജോഷിയായിരുന്നു അതിന് നിമിത്തമായത്. ഡെന്നീസ് ജോസഫും ജോഷിയുമായിരുന്നു ന്യൂഡല്‍ഹിയുമായി മമ്മൂട്ടിയെ സിനിമയിലേക്ക് തിരിച്ചെത്തിച്ചത്. ആ വരവ് ഒന്നൊന്നര വരവുമായിരുന്നു. മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായി തുടരുകയാണ് ന്യൂഡല്‍ഹി.

    പ്രതികാര കഥയുമായി വീണ്ടും

    പ്രതികാരവുമായെത്തുന്ന നായകനായിരുന്നു അക്കാലത്ത് ഡിമാന്‍ഡ്. അത്തരത്തിലെത്തിയ സിനിമകളില്‍ പലരും വന്‍വിജയമായി മാറിയിരുന്നു. അഴിമതിക്കാരായ രാഷ്ട്രീയനേതാക്കാളുടെ പൊയ്മുഖം വ്യക്തമാക്കിയതിനെത്തുടര്‍ന്ന് ജയിലില്‍ പോവേണ്ടി വന്ന ജികെ കൃഷ്ണമൂര്‍ത്തി എന്ന ജികെയുടെ കഥയുമായാണ് സിനിമയെത്തിയത്. പത്രപ്രവര്‍ത്തകനായ ജികെയുടെ പ്രതികാരവും അത് നടപ്പിലാക്കുന്നതിനായി അദ്ദേഹം സ്വീകരിക്കുന്ന മാര്‍ഗങ്ങളുമൊക്കെയായിരുന്നു പ്രധാന ഹൈലൈറ്റ്.

    മമ്മൂട്ടിയെ നായകനാക്കിയാണ് സിനിമ ഒരുക്കുന്നതെന്നറിഞ്ഞപ്പോള്‍ പല നിര്‍മ്മാതാക്കളും ചിത്രത്തിന് നേരെ മുഖം തിരിക്കുകയായിരുന്നു. അദ്ദേഹത്തെ മാറ്റാതെ സിനിമ നിര്‍മ്മിക്കുന്ന പ്രശ്‌നമില്ലെന്ന് അവര്‍ തീര്‍ത്ത് പറഞ്ഞിരുന്നു. എന്നാല്‍ ആ തീരുമാനത്തിന് പിന്തുണ അറിയിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തും ഒരുമായിരുന്നില്ല.

    മമ്മൂട്ടി തന്നെ വേണം

    മമ്മൂട്ടിയെന്ന താരത്തെ അല്ലാതെ മറ്റൊരാളെ വെച്ച് ഈ സിനിമ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു ജോഷിയും ഡെന്നീസ് ജോസഫും. മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവായിരുന്നു ഇരുവരും ലക്ഷ്യമാക്കിയത്. വിജയിച്ചാല്‍ അതൊരു ഗംഭീര തിരിച്ചുവരവായിരിക്കും. പരാജയമാണെങ്കില്‍ അത് എന്നന്നേക്കുമുള്ളതുമായിരിക്കും എന്നതായിരുന്നു അവസ്ഥ. ജൂബിലി പ്രൊഡക്ഷന്‍സിലെ ജോയ് തോമസായിരുന്നു ചിത്രം നിര്‍മ്മിക്കാനായി മുന്നോട്ട് വന്നത്. പരിഭ്രമത്തോടെയാണ് ഏറ്റെടുത്തതെങ്കിലും മികച്ച വിജയമായിരുന്നു അദ്ദേഹത്തെ തേടിയെത്തിയത്.

    എക്കാലത്തേയും മികച്ച വിജയം

    ഈ സിനിമ പരാജയമായാല്‍ മമ്മൂട്ടിയുടെ കരിയര്‍ അവസാനിച്ചുവെന്ന തരത്തിലായിരുന്നു വ്യാഖ്യാനം. ഇതേക്കുറിച്ച് ജോഷിയും ഡെന്നീസ് ജോസും അദ്ദേഹത്തോട് സംസാരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. ചരിത്ര വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്. ശക്തമായ തിരിച്ചുവരവുമായി മമ്മൂട്ടി സ്വന്തം നില സുരക്ഷിതമാക്കുകയായിരുന്നു. മലയാളത്തിലെ എക്കാലത്തേയും മികച്ച വിജയം നേടിയതോടെ അദ്ദേഹത്തെ തേടി നിര്‍മ്മാതാക്കളും എത്തുകയായിരുന്നു. 200 ദിവസത്തോളം പ്രദര്‍ശിപ്പിച്ചുവെന്ന നേട്ടവും ഈ ചിത്രത്തിന് സ്വന്തമാണ്. കേരളക്കരയില്‍ മാത്രമല്ല തമിഴകത്തും ഈ ചിത്രം തരംഗമായി മാറിയിരുന്നു.

    മെഗാസ്റ്റാറിന്റെ ജനനം

    സിനിമാലോകവും ആരാധകരും ഒരുമിച്ച് മമ്മൂട്ടിക്കായി കൈയ്യടിക്കുകയായിരുന്നു. രജനീകാന്ത് ഉള്‍പ്പടെ നിരവധി പേരാണ് മമ്മൂട്ടിയെ ്അഭിനന്ദിച്ച് രംഗത്തെത്തിയത്. നിരവധി മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഈ സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായാണ് എ മെഗാസ്റ്റാര്‍ ബോണ്‍ എന്ന് ഇംഗ്ലീഷ് പത്രവും കുറിച്ചത്. പില്‍ക്കാലത്ത് മലയാളത്തിന്‍രെ മെഗാസ്റ്റാറായി മമ്മൂട്ടി മാറുകയും ചെയ്തു. അദ്ദേഹത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുമുള്ളത്.

    English summary
    Mammootty's New Delhi Turns 32
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X