For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറ്റുള്ളവര്‍ പറയുന്നത് കേട്ട് എന്റെ സമാധാനം കളയാന്‍ താല്‍പര്യമില്ല; മോശം അഭിപ്രായങ്ങളെ കുറിച്ച് അനിഖ

  |

  മമ്മൂട്ടിയും തമിഴിലെ അജിത്തുമടക്കം പ്രമുഖ താരങ്ങളുടെ മകളുടെ വേഷത്തിലെത്തി തിളങ്ങി നില്‍ക്കുകയാണ് ബാലതാരം അനിഖ. വളരെ പെട്ടെന്നായിരുന്നു അനിഖയുടെ വളര്‍ച്ച. അടുത്തിടെ അമ്മയുടെ പഴയ സ്‌കേര്‍ട്ട് ധരിച്ചെത്തിയ താരത്തിന്റെ ഫോട്ടോ വൈറലായിരുന്നു. രസകരമായ കാര്യം 25 വര്‍ഷത്തോളം പഴക്കമുള്ള ഫോട്ടോ ആയിരുന്നിതെന്നുള്ളതാണ്.

  ഹോട്ട് ലുക്കിൽ നികിത ശർമ്മ, മനോഹരമായ ഫോട്ടോസ് കാണാം

  അനിഖയുടെ അമ്മയുടെ വിവാഹത്തിന് മുന്‍പ് മെഹന്തി ചടങ്ങുകളില്‍ ഉപയോഗിച്ച വേഷമായിരുന്നു മകള്‍ ധരിച്ചത്. തനിക്ക് ലേശം ഫാഷനിലുള്ള വസ്ത്രങ്ങളാണ് ഇഷ്ടമെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അനിഖ പറയുന്നു. വസത്രത്തിന്റെ പേരില്‍ സൈബര്‍ ലോകത്ത് നിന്നും വരുന്ന മോശം കമന്റുകള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നാണ് അനിഖയുടെ അഭിപ്രായം.

  വസ്ത്രം വാങ്ങുമ്പോള്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നത് ഫിറ്റിങ് പെര്‍ഫെക്ട് ആയിരിക്കണമെന്നതാണ്. ഒരുപാട് അയഞ്ഞ് കിടക്കുന്ന വസ്ത്രങ്ങള്‍ ഇഷ്ടമല്ല. വസ്ത്രങ്ങളുടെ ക്വാളിറ്റി നോക്കാറുണ്ട്. ചില ബ്രാന്‍ഡുകളോട് പ്രത്യേക ഇഷ്ടമുണ്ട്. ഓണ്‍ലൈനായും ഷോപ്പിങ് നടത്തും. വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുക്കുന്നത് ഞാന്‍ തന്നെയാണ്. ചെറുപ്പത്തില്‍ എല്ലാം അമ്മയായിരുന്നു എനിക്ക് വാങ്ങി തന്നത്. എനിക്ക് ചേരുമെന്ന് അമ്മയ്ക്ക് തോന്നുന്നത് വാങ്ങുമായിരുന്നു. പക്ഷേ ഇപ്പോള്‍ എനിക്ക് എന്റേതായ അഭിപ്രായമുണ്ട്. അമ്മയോട് സെലക്ഷന്‍ നന്നായോ എന്ന് ചോദിക്കും. അവസാനം എനിക്ക് ഇഷ്ടപ്പെടുന്നതേ വാങ്ങാറുള്ളു.

  ഏറ്റവും ഇഷ്ടമുള്ള നിറം കറുപ്പാണ്. ഡ്രസ് വാങ്ങാന്‍ പോകുമ്പോള്‍ അവസാനം എപ്പോഴും കറുപ്പില്‍ ചെന്ന് നില്‍ക്കും. കറുപ്പ് എല്ലാവര്‍ക്കും ചേരുന്ന നിറമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ വാഡ്രോബില്‍ എല്ലാ നിറങ്ങളിലുമുള്ള ഡ്രസുകളുണ്ട്. ഫാഷനോട് വളരെയധികം താല്‍പര്യമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ട്രെന്‍ഡ് എന്താണെന്ന് നോക്കാറുണ്ട്. ഡ്രസ് മാത്രമല്ല മേക്കപ്പ്, മുടിയില്‍ വരുന്ന പരിഷ്‌കാരങ്ങള്‍ എല്ലാം ശ്രദ്ധിക്കും. പുതിയ ട്രെന്‍ഡുകള്‍ അതുപോലെ തന്നെ പരീക്ഷിക്കാറില്ല. പകരം അതില്‍ എന്റെ സ്വന്തം ചോയ്‌സ് കൂടി ഉള്‍പ്പെടുത്തി ആണ് ഉപയോഗിക്കുക.

  സൈബര്‍ ആക്രമണങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. മോശം കമന്റുകള്‍ക്ക് പിറകേ പോയാല്‍ അതിനെ നേരം കാണൂ. ഒന്നും ഞാന്‍ മനസിലേക്ക് എടുക്കാറില്ല. നമ്മള്‍ എത്ര നന്നായി പെരുമാറിയാലും എല്ലാം മോശമായി എടുക്കുന്ന ചിലരുണ്ട്. എന്റെ ലോകത്ത് എന്റെ ഇഷ്ടങ്ങളില്‍ മുഴുകി ജീവിക്കുന്ന ഒരാളാണ് ഞാന്‍. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് നോക്കി എന്റെ സമാധാനം കളയാന്‍ താല്‍പര്യമില്ല. ചില കമന്റുകള്‍ ഞാന്‍ ജോക്ക് ആയി എടുക്കാറുണ്ട്. ചിലത് ഞാന്‍ തന്നെ ഷെയര്‍ ചെയ്യും. എന്റെ സുഹൃത്തുക്കളോട് പറഞ്ഞ് ചിരിക്കും.

  Anikha surendran about online threats | FilmiBeat Malayalam

  ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. പൊതുവേ മടിയാണ്. പിന്നെ പ്ലസ് ടുവില്‍ ആയത് കൊണ്ട് ഒരുപാട് പഠിക്കാനുണ്ട്. ഒപ്പം ഷൂട്ടിന്റെ തിരക്കും കാണും. അതുകൊണ്ട് വര്‍ക്കൗട്ട് ചെയ്യാനൊന്നും സമയം കിട്ടാറില്ല. അതേ കുറിച്ചൊന്നും ഇതുവരെ ആലോചിച്ചിട്ടില്ല. ഭക്ഷണം വളരെ നിയന്ത്രിച്ചാണ് കഴിക്കുക. ചോറിന്റെയും ചപ്പാത്തിയുടെയും അളവ് കുറച്ചിട്ട് പച്ചക്കറികളാണ് കൂടുതല്‍ കഴിക്കുന്നത്.

  Read more about: anikha അനിഖ
  English summary
  Mammootty's On Screen Daughter Anikha Surendran About Criticism Over Dressing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X