For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമത്തെ കീമോ ആണ്, ഇനി ആറ് എണ്ണം കൂടി ബാക്കിയുണ്ട്, മമ്മൂട്ടിയുടെ ഓൺസ്ക്രീൻ സഹോദരി ശിവാനി

  |

  മോഹൻലാലിന്റെ ഗുരു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് ശിവാനി ഭായ്. ബാലതാരമായി സിനിമയിൽ എത്തിയ, പിന്നീട് മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമാകുകയായിരുന്നു. 2008 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രത്തമായ അണ്ണൻ തമ്പിയിലെ ശിവാനിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മെഗാസ്റ്റാറിന്റെ സഹോദരിയായിട്ടാണ് നടി എത്തിയത്. അതുപോലെ തന്നെ മോഹൻലാൽ ചിത്രമായ ചൈന ടൗണിലും നടി ശ്രദ്ധിക്കപ്പെട്ടിരുന്നു.

  സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്, മാധുരി ദീക്ഷിത്തിന്റെ പുതിയ ചിത്രം വൈറലാകുന്നു

  നടി എന്നതിൽ ഉപരി അറിയപ്പെടുന്ന മോഡൽ കൂടിയാണ് ശിവാനി ഭായ്. നിവലിൽ യുഎസ്എ ഗ്ലോബൽ സ്പോർട്സ് അക്കാദമിയുടെ ബിസിനസ് ഹെഡാണ് താരം. ശിവാനിയുടെ ഭര്‍ത്താവ് പ്രശാന്ത് പരമേശ്വരന്‍ ഐപിഎല്‍ താരമാണ്. അമ്മയോടും ഭർത്താവിനോടും മകനോടുമൊപ്പം ചെന്നൈയിലാണ് താരം താമസിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടി പങ്കുവെച്ച ഒരു കുറിപ്പാണ്. ജീവിതത്തിൽ ക്ഷണിക്കാതെ എത്തിയ വില്ലനെ കുറിച്ചാണ് നടി പറയുന്നത്.

  മമ്മൂട്ടി അഭിനയിച്ചതിന് 5 പൈസ മേടിച്ചില്ല.. വെളിപ്പെടുത്തലുമായി ശ്രീനിവാസൻ

  നടിയുടെ വാക്കുകൾ ഇങ്ങനെ...കൊവിഡ് മുക്തയായപ്പോഴാണ് മറ്റൊരു വ്യാധിതന്നെ തേടിയെത്തിയത് താരം അറിയുന്നത്. ക്യാൻസറാണ് ഇത്തവണ ശിവാനിയ്ക്ക് മുന്നിൽ വില്ലനായി എത്തിയിരിക്കുന്നത്. എന്നാൽ ക്ഷണിക്കപ്പെടാതെ എത്തിയത ക്യാൻസറിന് മുന്നിൽ മുട്ട് മടക്കാൻ താരം തയ്യാറല്ല. ശിവാനി തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. രോഗത്ത കുറിച്ച് പറയുന്നതിനോടൊപ്പം പോസിറ്റീവ് ചിന്തകളാണ് താരം പങ്കുവെയ്ക്കുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ...

  അങ്ങനെ ഞാൻ ഏപ്രിലിൽ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തിൽ നിൽക്കുമ്പോഴാ, ചില ബുദ്ധിമുട്ടുകൾ തോന്നി ബയോപ്സി എടുക്കുന്നത്..കൊറോണ പോയപ്പോൾ ദാ വന്നേക്കുന്നു കാൻസർ.. എന്നെ സംബന്ധിച്ചിടത്തോളം കാൻസർ എന്ന് വെച്ചാൽ എന്നെയോ എനിക്ക് പരിചയം ഉള്ളവർക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു...ഇപ്പോൾ അതെനിക്ക് വന്നിരിക്കുന്നു .. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂർ ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാൻ നേരിട്ട് തുടങ്ങി..

  ഇതെന്റെ രണ്ടാമത്തെ കീമോ ആണ്. ആറ് എണ്ണം കൂടി ബാക്കിയുണ്ട് .. നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൂടുതൽ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാൻ ബോയ് കട്ട് ചെയ്തത്. ഇന്നലെ മുതൽ അതു കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു . മുഴുവനായും പോകും മുൻപ് കുറച്ച് ഫോട്ടോ എന്നെ സ്നേഹിക്കുന്നവർക്കായി പോസ്റ്റ് ചെയ്യാൻ ഒരു ആഗ്രഹം തോന്നി.. പിന്നെ ഇത്തവണത്തെ ന്യൂ ഇയർ ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം.. എന്നോടിത് വേണ്ടായിരുന്നു ആശാനേ"- നടി ചിത്രങ്ങൾക്കൊപ്പം ഫേസ്ബുക്കിൽ കുറിച്ചു.

  നടിയുടെ പോസ്റ്റ് പോലെ തന്നെ പോസിറ്റീവ് കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. വേഗം സുഖപ്പെടുമെന്നാണ് പ്രേക്ഷകർ ആശംസിക്കുന്നത്. പ്രാർത്ഥനയുണ്ടെന്നും , നീ ബോൾഡ് അല്ലെ, കൻസർ നിന്നെ പേടിച്ച് ഓടി പൊയ്ക്കോളും എന്ന് സുഹൃത്ത് കമന്റ് ചെയ്തിട്ടുണ്ട് . പൊട്ടിച്ചി്രിക്കുന്ന ഇമോജിയാണ് നടി മറുപടിയായി നൽകിയിരിക്കുന്നത്. സ്ട്രോങ്ങായി ഇരിക്കാനും എല്ലാ കഴിഞ്ഞ് വരാനും സുഹൃത്തുക്കൾ പറയുന്നുണ്ട്. നടിയുടെ പോസ്റ്റും ചിത്രങ്ങളും വൈറലായിട്ടുണ്ട്.

  ഫേസ്ബുക്ക് പോസ്റ്റ്

  Read more about: shivani bhai
  English summary
  Mammootty's On Screen Sister Shivani Bhai Opens Up She Is Cancer patient
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X